നടി അനുശ്രീ കോൺഗ്രസുകാരിയോ? കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങി താരം.. വീണ്ടും ചർച്ച
കൊച്ചി; സിനിമാ താരങ്ങൾ പലരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി വെളിപ്പെടുത്താറില്ല. ഒരുപക്ഷേ സിനിമയിൽ നിന്ന് തിരച്ചടി ലഭിച്ചേക്കുമോയെന്ന ആശങ്കകളാകാം ഇതിന് പിന്നിൽ. എന്നാൽ ഇന്ന് സ്ഥിതി മാറി. പല താരങ്ങളും തങ്ങളുടെ രാഷ്ട്രീയം ഉറക്കെ പറയുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ നടൻമാരായ പിഷാരഡി, ധർമ്മജൻ ബോൾഗാട്ടി, വിനായകൻ തുടങ്ങി പലരും തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾ പരസ്യമായിതന്നെ പറഞ്ഞു കഴിഞ്ഞു.
Recommended Video
ഇപ്പോഴിതാ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ നടി അനുശ്രീയുടെ രാഷ്ട്രീയമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അനുശ്രിയുടേത് സംഘപരിവാർ രാഷ്ട്രീയമാണെന്ന തരത്തിലുള്ള ചർച്ചകൾ നേരത്തേ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ അവർ വോട്ട് തേടിയെത്തിയിരിക്കുന്നത് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടിയാണ്. വിശദാംശങ്ങളിലേക്ക്

സംഘി പട്ടം
നേരത്തേ തന്നെ സംഘിപട്ടം ചാർത്തിക്കിട്ടയ താരമാണ് അനുശ്രീ. ബാലഗോകുലത്തിന്റെ പരിപാടിയിൽ ഭാരതാംബയായി വേഷം കെട്ടിയതിന് പിന്നാലെയായിരുന്നു അനുശ്രീ സംഘപരിവാർ ചായ്വ് പുലർത്തുന്നയാളാണെന്ന തരത്തിൽ ചർച്ചകൾ ഉയർന്നത്. ഇതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണവും നടി നേരിട്ടിരുന്നു.

കുത്തിപൊക്കി സോഷ്യൽ മീഡിയ
സിനിമയയിൽ വരുന്നതിന് മുൻപ് കാവി വേഷം ധരിച്ച് കൊണ്ടുള്ള അനുശ്രീയുടെ ചിത്രങ്ങളും ഇതിനിടയിൽ സോഷ്യൽ മീഡിയ കുത്തിപൊക്കി. വളരെകാലം മുൻപേ തന്നെ അനുശ്രീ ബിജെപിക്കാരിയാണെന്നും നടിയുടെ കുടുംബം സംഘിക്കുടുംബം ആണെന്ന തരത്തിലും പ്രചരണങ്ങൾ ഉണ്ടായി.

വിവാദങ്ങൾക്ക് മറുപടി
പ്രചരണം ശക്തമായതോടെ ഭാരതാംബ വേഷത്തിൽ എങ്ങനെ താനെത്തിയെന്ന് നടി റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. ചെറുപ്പം മുതല്‍ക്കേ ശ്രീകൃഷ്ണ ജയന്തിയില്‍ പങ്കെടുക്കാറുണ്ടെന്നും എന്നാല്‍ സിനിമയില്‍ എത്തിയപ്പോള്‍ അതില്‍ നിന്ന് വിട്ട് പോയെന്നും വീണ്ടും ഒരു ആഗ്രഹം തോന്നി പങ്കെടുത്തതായിരുന്നു എന്നൊക്കെയായിരുന്നു അന്ന് നടി വെളിപ്പെടുത്തിയത്.

അച്ഛൻ കോൺഗ്രസുകാരനെന്ന്
ബാലഗോകുലത്തിന്റെ പരിപാടിയില്‍ പണ്ട് പങ്കെടുത്തത് അവരുടെ രാഷ്ട്രീയം നോക്കിയിട്ടല്ല. രാഖി കെട്ടുന്ന ദിവസവും ഗുരുപൂജയുടെ ദിവസവുമെല്ലാം ബാലഗോകുലത്തില്‍ പോകുന്ന കുട്ടികള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം അത്തരം ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. തന്റെ അച്ഛനൊരു കോണ്‍ഗ്രസുകാരനാണ്. എന്നാലും ഗുരുപൂജയ്ക്ക് പങ്കെടുക്കാറുണ്ട്. അത് ബിജെപിക്കാരനായത് കൊണ്ടല്ലായെന്നും അനുശ്രീ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സംഘിയെന്ന് വിളിച്ചാലും
താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. കോണ്‍ഗ്രസുകാരുടെ പരിപാടിക്കായാലും കമ്മ്യൂണിസ്റ്റുകാരുടെ പരിപാടിക്കായാലും ബിജെപിക്കാരുടെ പരിപാടിക്കായാലും വിളിച്ചാല്‍ പോകുമെന്നും നടി പറഞ്ഞിരുന്നു.
അതേസമയം സംഘിയെന്ന് വിളിക്കുന്നതിൽ യാതൊരു വിരോധവുമില്ലെന്ന് നടി പറഞ്ഞു. സംഘപരിവാർ രാഷ്ട്രീയ പിന്തുടരുന്നവരെ എന്തിനാണ് ശത്രുവായി കാണുന്നതെന്നും നടി ചോദിച്ചിരുന്നു.

കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്കായി
അതേസമയം ഇപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് ഇറങ്ങിയത് അദ്ദേഹം സുഹത്ത് ആയതിനാലാണെന്ന് നടി അനുശ്രീ പറയുന്നു. ചെന്നീര്‍ക്കര പഞ്ചായത്ത് 12-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ റിനോയ് വര്‍ഗീസിന് വേണ്ടിയാണ് താരം പ്രചരണത്തിന് എത്തിയത്.

നാടിന് വേണ്ടി
റിനോയ് വർഗീസിനായുള്ള കുടുംബ സംഗമത്തിലാണ് നടി പങ്കെടുത്തത്.റിനോയ് വര്‍ഗീസ് വിജയിച്ചാല്‍ നാടിന് വേണ്ടി അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുള്ളതുകൊണ്ടാണ് പ്രചരണത്തിനെത്തിയതെന്ന് നടി പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥികൾക്ക്
എല്ലാ യുഡിഎഫ് സ്ഥാനാർത്ഥികൾക്കും വിജയാശംസ നേരുന്നുവെന്നും നടി പരിപാടിയിൽ പറഞ്ഞു. അതിനിടെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്തതിൽ സംഘി പട്ടം ചാർത്തി കിട്ടിയല്ലോ എന്ന ചോദ്യത്തോട് 'അത് അവരുടെ സ്വകാര്യ ഇഷ്ടങ്ങളല്ലെ, ഇത് എന്റെയും' എന്നായിരുന്നു അനുശ്രീ മാതൃഭൂമിക്ക് നല്‍കിയ മറുപടി.

പരിഹാസവും
അതേസമയം പ്രചരണത്തിനെത്തിയ നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പരിഹാസങ്ങളും സോഷ്യൽമീഡിയയിൽ ഉയരുന്നുണ്ട്.
കോൺഗ്രസ് പ്രചരണത്തിൽ സംഘി വരികയെന്നത് വലിയ കാര്യമല്ലല്ലോയെന്നാണ് ചിലർ ഉയർത്തുന്ന പരിഹാസം.

പ്രതീക്ഷയോടെ
ഇനിയിപ്പോ നാളെ ബിജെപിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയാലും കുറ്റം കേൾക്കേണ്ടി വരില്ലല്ലോയെന്ന പരിഹാസവും ചിലർ ഉയർത്തുന്നുണ്ട്.അതേസമയം നടിയുട പ്രചരണം വാർഡിൽ തങ്ങളുടെ വോട്ട് ഉയർത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസ്.












Click it and Unblock the Notifications