തിരുവനന്തപുരത്ത് ഒത്തുകളി ആരോപണം, ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റ് നടന്നെന്ന് മുന്നണികള്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം കഴിഞ്ഞതോടെ മുന്നണികള്‍ തമ്മില്‍ കടുത്ത വാക് പോര്. ബിജെപിക്ക് വോട്ടുമറിച്ചെന്ന ആരോപണം എല്‍ഡിഎഫ് കോണ്‍ഗ്രസിന് നേരെയാണ് ഉന്നയിച്ചത്. അറുപതോളം വാര്‍ഡുകളില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ഒത്തുകളി നടന്നുവെന്ന് മുന്‍ മേയര്‍ കെ ശ്രീകുമാര്‍ ആരോപിച്ചു. എന്നാല്‍ ഇത് കോണ്‍ഗ്രസ് തള്ളി. സിപിഎമ്മും ബിജെപിയും സുഹൃത്തുക്കളാണെന്നും ഇവര്‍ തമ്മിലാണ് വോട്ടുകച്ചവടം നടന്നതെന്നും വിഎസ് ശിവകുമാര്‍ പറഞ്ഞു. ഈ ആരോപണങ്ങളോടൊന്നും ഇതുവരെ ബിജെപി പ്രതികരിച്ചിട്ടില്ല.

ബിജെപി ക്യാമ്പ് ആശങ്കപ്പെടുന്നത് വോട്ട് ശതമാനം കുറഞ്ഞത് കൊണ്ടാണ്. എന്നാല്‍ ഇപ്പോഴും തിരുവനന്തപുരം നഗരസഭയില്‍ ആര് വിജയിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. കഴിഞ്ഞ തവണത്തെ പോരാട്ടം നടത്തിയെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം തന്നെ കേവലഭൂരിപക്ഷം ഏതെങ്കിലും പാര്‍ട്ടി ഇത്തവണ നേടിയാല്‍ അത് അമ്പരിപ്പിക്കുന്നതാവും. വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും പ്രതീക്ഷയും നേമം മണ്ഡലത്തില്‍ നിരാശയും തിരുവനന്തപുരം മണ്ഡലത്തില്‍ അനിശ്ചിതത്വവും ഇപ്പോഴും നിലനില്‍ക്കുകയാണ്.
പോളിംഗ് കണക്ക് പ്രതിഫലിക്കാത്തത് മാത്രമാണ് ഇടതുമുന്നണിക്ക് നിലവില്‍ ആശ്വസിക്കാനുള്ളത്. ത്രികോണ പോരായിരുന്നു എല്‍ഡിഎഫ് പ്രതീക്ഷിച്ചത്. പക്ഷേ പലയിടത്തും മത്സരം രണ്ട് മുന്നണികള്‍ തമ്മിലായി പോയി. ഇത് ചിലപ്പോള്‍ വിജയസാധ്യതയെ ബാധിച്ചേക്കാം. കോണ്‍ഗ്രസ്-ബിജെപി ബന്ധം ഇടതുമുന്നണി ഇത്തവണ ശക്തമായി ഉയര്‍ത്തി. എന്നാല്‍ കോണ്‍ഗ്രസ് എല്ലാ പ്രതീക്ഷകളെയും തെറ്റിക്കുമെന്ന് ഉറപ്പിച്ച് പറയുന്നു. 2015നെ അപേക്ഷിച്ച് ഇത്തവണ മെച്ചപ്പെടുമെന്ന് കോണ്‍ഗ്രസ് പറയുന്നു. 30 സീറ്റ് വരെ പാര്‍ട്ടി നേടുമെന്നാണ് പ്രതീക്ഷ.
തീരദേശത്തെയും നഗരമധ്യത്തിലെ വാര്‍ഡുകളിലെയും ശക്തിയാണ് യുഡിഎഫിനുള്ള പ്രതീക്ഷ. സാധാരണ ഭരണമാറ്റം പ്രകടമാകുമ്പോല്‍ വോട്ടെടുപ്പില്‍ മുന്നേറ്റം ഉണ്ടാവാറുണ്ട്. ഇത്തവണ അത് പക്ഷേ കണ്ടില്ല. അതാണ് ബിജെപിക്ക് ആശങ്ക. ഇത്തവണ തിരുവനന്തപുരം ജയിച്ചില്ലെങ്കില്‍ ദേശീയ തലത്തില്‍ ബിജെപിക്ക് വലിയ നാണക്കേടാവും. അമിത് ഷാ അടക്കം സംസ്ഥാന നേതൃത്വത്തോട് പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. 2015ലെ പ്രകടനത്തില്‍ നിന്ന് നേരിയ മുന്നേറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. വട്ടിയൂര്‍ക്കാവിലൊന്നും ആരാകും വിജയിക്കുകയെന്ന് ഇപ്പോഴും വ്യക്തമല്ല. കഴക്കൂട്ടത്ത് ബിജെപിക്ക് പ്രതീക്ഷയുണ്ട്.












Click it and Unblock the Notifications