സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും; കൂടുതൽ ഇളവുകൾ
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്
തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ നിലവിലുള്ള വാരാന്ത്യ ലോക്ക്ഡൗൺ തുടരാൻ സംസ്ഥാന സർക്കാർ. ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ക്ഡൗൺ കർശന നിയന്ത്രണങ്ങളോടെ ജൂലൈ 31, ഓഗസ്റ്റ് 1 ദിവസങ്ങളിലും തുടരുമെന്ന് സർക്കാർ അറിയിച്ചു. മുൻ ആഴ്ചകളിലെ പോലെ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും പ്രവർത്തനാനുമതി. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനമായത്.
Recommended Video

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ
അതേസമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ചില ഇളവുകൾകൂടി അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഫൊട്ടോ സ്റ്റുഡിയോകൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രിവർത്തിക്കാം. ഇതോടൊപ്പം വിത്ത്, വളക്കടകളും അവശ്യ സർവീസായി പ്രഖ്യാപിച്ചു. വിവിധ പ്രവേശന പരീക്ഷകളടക്കം നടക്കുന്ന സാഹചര്യത്തിലാണ് ഫൊട്ടോ സ്റ്റുഡിയോകൾക്ക് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് പത്ത് ശതമാനത്തിൽ താഴേയെത്താത്തതാണ് ആശങ്ക വർധിക്കാൻ കാരണം. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിലാണ്.
ഈ സാഹചര്യത്തിൽ കേരളത്തെ സഹായിക്കാൻ ആറംഗ കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും.കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്ന് ആറംഗ സംഘത്തെ കേരളത്തിലേക്ക് അയച്ചിരിക്കുകയാണ്. കേസുകള്‍ നിയന്ത്രണ വിധേയമാക്കാന്‍ ഇവര്‍ കേരള സര്‍ക്കാരിനെ സഹായിക്കും. അതേസമയം കേരളത്തില്‍ കൊവിഡ് കുറച്ച് കാലം കൂടി നിലനില്‍ക്കുമെന്നാണ് ഐസിഎംആറും പറയുന്നത്. പ്രധാനമായും വൈറസുമായി സമ്പര്‍ക്കമില്ലാത്തവര്‍ രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണ്.












Click it and Unblock the Notifications