കോടീശ്വരന്‍ തിരുവനന്തപുരത്ത്; ഭാഗ്യശാലിയെ കാത്ത് കേരളം, രണ്ടാം സമ്മാനം കോട്ടയത്ത്
തിരുവനന്തപുരം: കേരളം കാത്തിരുന്ന ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. TJ 750605 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. പഴവങ്ങാടിയിലെ ബഗവതി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തങ്കരാജ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ്. പാലായിലെ മീനാക്ഷി ലക്കി സെന്ററാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്നും പാപ്പച്ചന്‍ എന്ന കച്ചവടക്കാരന്‍ പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. ഇന്ന് നടന്ന നറുക്കെടുപ്പ് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഉദ്ഘാടനം ചെയ്തത്.

മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം പത്ത് പേര്‍ക്കാണ് ലഭിക്കുക. TA 292922 TB 479040 TC 204579 TD 545669 TE 115479 TG 571986 TH 562506 TJ 384189 TK 395507 TL 555868 എന്നീ ടിക്കറ്റുകള്‍ക്കാണ് മൂന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നാലാം സമ്മാനമായ ഒരു ലക്ഷം 41917 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.

ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമാണ് ഇത്തവണത്തേത്. 500 രൂപയാണ് ടിക്കറ്റിന്റെ വില. ചെറിയ എജന്റുമാര്‍ക്ക് 95 രൂപയും 1000 ടിക്കറ്റില്‍ കൂടുതല്‍ വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് 99.69 രൂപയും കമ്മിഷനായി ലഭിക്കും. 400 രൂപയാണ് ഒരു ടിക്കറ്റ് വിറ്റാല്‍ ഖജനാവിലേക്ക് എത്തുന്നത്. 270 കോടി രൂപയാണ് ഇതിനോടകം സര്‍ക്കാരിലേക്ക് എത്തിയത്. ഇത്തവണ ബമ്പര്‍ അടിക്കുന്നവര്‍ക്ക് നികുതിയും കഴിച്ച് 15.75 കോടി രൂപയാണ് ലഭിക്കുക. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്ന വ്യക്തിയാണ് സമ്മാനത്തിന് അര്‍ഹത.

ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണ് ഓണം ബമ്പറിന് ലഭിച്ചിരിക്കുന്നത്. 67 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഭൂരിഭാഗം ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു. ഒരു ലക്ഷം ടിക്കറ്റുകളാണ് ബാക്കിയായത്. തൃപ്പുണ്ണിത്തുറ മരട് സ്വദേശി ജയപാലന്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബംപര്‍ അടിച്ചത്. 12 കോടിയായിരുന്നു ഒന്നാം സമ്മാനം












Click it and Unblock the Notifications