ജോലി വിവാഹിതരായ സ്ത്രീകളെ ഗർഭം ധരിപ്പിക്കൽ; വാഗ്ദാനത്തിൽ യുവാവ് പെട്ടു.. പിന്നീട് സംഭവിച്ചത്
മാഹി: ഓൺലൈൻ തട്ടിപ്പുകാരുടെ വലയിൽ വീണ് യുവാവ്. അന്യസംസ്ഥാന തൊഴിലാളിയാണ് തട്ടിപ്പിന് ഇരയായത്. മാഹിയിലാണ് ഈ സംഭവം. വളരെ വിചിത്രമായ ഒരു ജോലിയായിരുന്നു സംഘം ഇയാൾക്ക് വാഗ്ദാനം ചെയ്തത്. വിവാഹം കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്ത സ്ത്രീകളെ ലൈംഗിക ബന്ധത്തിലൂടെ ഗർഭം ധരിപ്പിക്കണം. ഈ ജോലിക്ക് വേണ്ടി അപേക്ഷ നൽകിയ യുവാവിന് അമ്പതിനായിരം രൂപയാണ് നടഷ്ടമായത്. മാഹിയിലാണ് സംഭവം.
മാഹി ദേശിയ പാതയ്ക്ക് സമീപത്തെ ലോഡ്ജിലാണ് അന്യസംസ്ഥാന തൊഴിലാളിയായ സാജൻ ബട്ടാരി (34) ജോലി ചെയ്യുന്നത്. അഞ്ച് ലക്ഷം രൂപ ലഭിച്ചതായി കാണിക്കുന്ന സ്ക്രീൻ ഷോർട്ട് തട്ടിപ്പ് സംഘം സാജന് അയച്ചുകൊടുത്തിരുന്നു. ഈ സ്ക്രീൻഷോട്ട് കണ്ട സാജൻ സംഭവം സത്യമാണെന്ന് കരുതുകയായിരുന്നു. അങ്ങനെയാണ് പണം അയക്കുന്നത്.

ജോലിക്ക് ചേരാനുള്ള അപേക്ഷ ഫീസ്, പ്രോസസിംഗ് ചാർജുകൾ എന്നിവയൊക്കെ ചേർത്ത് ആദ്യം 49, 500 രൂപ അയക്കാനാണ് യുവാവിനോട് ഇവർ പറഞ്ഞത്. ഇതിന് പിന്നാലെ ഇയാൾ ക്യൂആർ കോഡ് അയച്ചുകൊടുത്തു. നിമിഷങ്ങൾക്കകം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നിക്ഷേപത്തിൽ നിന്ന് 49,500 രൂപ നഷ്ടമായി.
പണം പോയെന്ന് മനസ്സിലായതോടെ ഇയാൾ ജോലി ചെയ്യുന്ന ലോഡ്ജിന്റെ ഉടമയോട് സംഭവം പറഞ്ഞു. ഉടൻ തന്നെ ഉടമ മാഹി പോലീസിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ മാഹി സിഐ കെ ബി മനോജ് അന്വേഷണം ആരംഭിച്ചു. പണം എത്തിയ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്.
രാജസ്ഥാൻ ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ല വ്യക്തികളാണ് തട്ടിപ്പുകാർ. കോടതി അനുമതി ലഭിച്ചാൽ പണം യുവാവിനു തിരികെ ലഭിക്കും. പ്രതികളെ ഉടൻ പിടികൂടും എന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications