സഹകരണ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടേറിയം പ്രഖ്യാപിച്ചു; മാര്‍ച്ച് 31 വരെ ജപ്തി നടപടികള്‍ ഉണ്ടാവില്ല

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടേറിയം പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെ വായ്പകള്‍ക്ക് മേല്‍ ജപ്തി നടപടികള്‍ ഉണ്ടായിരിക്കില്ല. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും. കള്ളപ്പണം തടയുന്നതിന്റ ഭാഗമായി 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സഹകരണ ബാങ്കുകളില്‍ ഉടലെടുത്ത പ്രതിസന്ധി ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.

പഴയ നോട്ടുകള്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കാനോ വായ്പകള്‍ തിരിച്ചടയ്ക്കാനോ ഇടപാടുകാര്‍ക്ക് കഴിയുന്നില്ല. നോട്ട് നിരോധനത്തിന് മുന്‍പ് പാസ്സാക്കിയ വായ്പകള്‍ പോലും വിതരണം ചെയ്യാന്‍ കഴിയുന്നില്ല. പണമില്ലാത്തതിനെത്തുടര്‍ന്ന് ജനങ്ങള്‍ ബാങ്കുകള്‍ അടച്ചുപൂട്ടുന്ന സംഭവം വരെ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Cooprative bank

ജപ്തി അടക്കമുള്ള നിയമനടപടികള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചത് ഇടപാടുകാര്‍ക്ക് നേരിയ ആശ്വാസം നല്‍കും. വായ്പ തിരിച്ചടക്കാന്‍ സാവകാശം ലഭിക്കും.

English summary
Govermnet declared morotorium for Cooperative Bank loans here on wednesday.
Please Wait while comments are loading...