കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തില്‍ സബ് മിഷനുമായി പ്രതിപക്ഷം, ക്രമപ്രശ്‌നമുണ്ടെന്ന് ഭരണപക്ഷം; സഭയില്‍ സതീശന്‍-രാജീവ് വാക്‌പോര്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ വീണ്ടും സ്വര്‍ണക്കടത്ത് ആയുധമാക്കി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വര്‍ണകടത്ത് വിഷയവുമായി ബന്ധപ്പെട്ട് സബ്മിഷന്‍ ഉന്നയിച്ചു. എന്നാല്‍ സബ്മിഷനില്‍ ക്രമപ്രശ്‌നമുണ്ട് എന്ന് ചൂണ്ടിക്കാട്ടി നിയമ മന്ത്രി പി രാജീവ് രംഗത്തെത്തിയതോടെ നിയമസഭ ഭരണ-പ്രതിപക്ഷ വാഗ്വാദത്തിന് സാക്ഷ്യം വഹിച്ചു.

സ്വര്‍ണകടത്ത് സബമിഷനില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യമാണ് ക്രമപ്രശ്‌നമായി ഭരണപക്ഷം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം എസ് ജയശങ്കര്‍ സ്വര്‍ണ കടത്ത് കേസ് ഗൗരവമായി പരിശോധിക്കണം എന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സബ്മിഷനുമായി എത്തിയത്.

gh

എന്നാല്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യമായത് കൊണ്ട് അത് കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധയില്‍ വരുന്നതാണ് എന്നും സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ വരാത്തത് കൊണ്ടായതിനാല്‍ ഈ നോട്ടീസ് പരിഗണിക്കരുത് എന്നുമുള്ള ക്രമപ്രശ്‌നമാണ് ഭരണപക്ഷം ചൂണ്ടിക്കാട്ടിയത്.

പാര്‍ട്ട് 1 ആയിട്ടുള്ളൂ.. ഇനിയും വരാനുണ്ട്; വിവാഹ നിശ്ചയ ചിത്രങ്ങളുമായി ഷംന കാസിം

ഈ വിഷയം നേരത്തെ അടിയന്തര പ്രമേയ നോട്ടീസ് ആയി വന്നതാണ് എന്നും പി രാജീവ് പറഞ്ഞു. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാരിന്റെ കാര്യവുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാല്‍ ഒടുവില്‍ സ്പീക്കര്‍ ഈ വിഷയം പരിഗണിച്ച ശേഷം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതാണ് അതുകൊണ്ട് ഈ നോട്ടീസ് പരിഗണിക്കാന്‍ കഴിയില്ല എന്നാണ് മറുപടി പറഞ്ഞത്.

അതോടെ പ്രതിപക്ഷത്ത് നിന്നും ബഹളമായി. ചോദ്യത്തില്‍ നിന്ന് ഒളിച്ചോടുകയാണ് സര്‍ക്കാര്‍ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം മറുപടി പറയാന്‍ സര്‍ക്കാരിന് മടിയില്ല എന്നും ക്രമപ്രശ്‌നമുള്ള നോട്ടീസ് അനുവദിച്ചാല്‍ സഭയില്‍ അത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും പി രാജീവ് പറഞ്ഞു. എന്നാല്‍ സ്പീക്കര്‍ ലിസ്റ്റ് ചെയ്ത നോട്ടീസ് പരിഗണിക്കാതിരിക്കുന്നത് ശരിയല്ല എന്ന് വി ഡി സതീശന്‍ പറഞ്ഞു.

'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത

എന്നാല്‍ നോട്ടീസ് പ്രകടമായി ചട്ടത്തിന് വിരുദ്ധമാണ് എന്ന് പി രാജീവ് തിരിച്ചടിച്ചു. അതേസമയം കണ്‍കറന്റ് ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, യൂണിയന്‍ ലിസ്റ്റ് എന്നൊക്കെയുണ്ടെങ്കിലും അതില്‍ പെട്ട ഏതെങ്കിലും പദം ഉപയോഗിച്ച് എന്നുള്ളത് കൊണ്ട് ചട്ട വിരുദ്ധമാകണം എന്നില്ല എന്ന് പ്രതിപക്ഷ എം എല്‍ എ ഷംസുദ്ദീന്‍ പറഞ്ഞു.

'അവരാണോ ഈ കേസിന്റെ നീതിക്ക് വേണ്ടി പോരാടുന്നത്? മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു'അവരാണോ ഈ കേസിന്റെ നീതിക്ക് വേണ്ടി പോരാടുന്നത്? മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു

നോട്ടീസ് അംഗീകരിക്കാമോ എന്ന കാതലായ പ്രശ്‌നം ഇവിടെ ഭരണപക്ഷം ഉന്നയിച്ചിട്ടുണ്ട് എന്ന് സ്പീക്കര്‍ എം ബി രാജേഷ് ചൂണ്ടിക്കാട്ടി. കോണ്‍സുലേറ്റ് തുടങ്ങിയ കാര്യങ്ങള്‍ കേരള സര്‍ക്കാരിന്റെ പ്രാഥമിക പരിഗണനയില്‍ വരാത്തതാണ് എന്ന് പറഞ്ഞ് സ്പീക്കര്‍ സബ്മിഷന്‍ നോട്ടീസിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Recommended Video

cmsvideo
ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India

English summary
Kerala Niyamasabha: opposition has raised sub mission on gold smuggling case, speaker denied
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X