കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യവും ഇന്ധന വിലയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് കേരളം എതിര്‍ത്തെന്ന് മന്ത്രി ബാലഗോപാല്‍

Google Oneindia Malayalam News

തിരുവനന്തപുരം: ജിഎസ്ടി കൗണ്‍സിലില്‍ എതിര്‍പ്പുകളും ആവശ്യവുമറിയിച്ച് കേരളം. മദ്യ ഉല്‍പ്പാദനത്തിലെ പ്രധാന ഘടകമായ പൂരിത ആല്‍ക്കഹോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെയാണ് കേരളം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എതിര്‍ത്തത്. ഇക്കാര്യം മന്ത്രി കെഎന്‍ ബാലഗോപാല്‍ സ്ഥിരീകരിച്ചു. മദ്യവും ഇന്ധന വിലയും ജിഎസ്ടിയില്‍ ഉള്‍പ്പെടരുതെന്ന സംസ്ഥാനത്തിന്റെ നിലപാട് ബാലഗോപാല്‍ യോഗത്തില്‍ അറിയിച്ചു. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും ഇത് തന്നെയാണെന്ന് ബാലഗോപാല്‍ പറഞ്ഞു.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

1

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടതായി ധനമന്ത്രി പറഞ്ഞു. വാക്‌സിന്‍ അടക്കം കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും നികുതി ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഈ നിര്‍ദേശങ്ങള്‍ കേന്ദ്രം പരിഗണിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു. അതേസമയം ചെരിപ്പ്, തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കരുതെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു.

Recommended Video

cmsvideo
കേരളത്തിൽ ലോക്ക്ഡൗൺ നീട്ടൂന്നു,,വിവരങ്ങൾ

കൊവിഡുമായി ബന്ധപ്പെട്ട ചികിത്സാ സാമഗ്രികളുടെ നികുതി ഒഴിവാക്കുന്ന കാര്യത്തില്‍ അടുത്ത എട്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ന് ഓണ്‍ലൈനായിട്ടാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. സുപ്രധാന തീരുമാനങ്ങളും അതിലുണ്ടായി. കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് ജിഎസ്ടി ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 31 വരെ യാണ് ഒഴിവ്. സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

പുതിയ മന്ത്രിതല സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ സമിതി കൊറോണ അനുബന്ധ കാര്യങ്ങളില്‍ നികുതി ഇളവ് നല്‍കുന്നത് സംബന്ധിച്ച് പഠിക്കും. 10 ദിവസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും. അതേസമയം നികുതി ദായകര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ഇളവ് നല്‍കും. രണ്ട് കൊറോണ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് 4500 കോടി രൂപ മുന്‍കൂറായി നല്‍കിയിട്ടുണ്ട്. ജപ്പാന്‍, യൂറോപ്പ്, എന്നിവിടങ്ങളില്‍ വാക്‌സിന്‍ നിര്‍മാതാക്കളുമായും സര്‍ക്കാര്‍ ബന്ധപ്പെട്ടു. അടുത്ത ജൂലായില്‍ ജിഎസ്ടി യോഗം ചേരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകമായി ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍ല സീതാരാമന്‍ അറിയിച്ചു. 1.58 ലക്ഷം കോടി രൂപ കേന്ദ്രം കടം വാങ്ങി വിഹിതം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

മഞ്ഞയിൽ അതീവ സ്റ്റൈലിഷ്, നടി മല്ലിക അറോറയുടെ ഏറ്റവും പുതിയ ലുക്ക് വൈറൽ

English summary
kerala opposed liquor and oil price including in gst in gst council says minister balagopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X