ഡോക്ടര്‍മാരുടെ സമരം നിര്‍ഭാഗ്യകരമെന്ന് മന്ത്രി; സമരക്കാരോട് ഇതുവരെ സ്വീകരിച്ചത് അനുകൂല നിലപാട്
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാരുടെ സമരം ആരംഭിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. പ്രധാന ആവശ്യമായ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരുടെ നിയമനം സര്‍ക്കാര്‍ അംഗീകരിച്ചുവെങ്കിലും നിയമനത്തില്‍ അനിശ്ചിത്വം നിലനില്‍ക്കുന്നതിനാലാണ് ഡോക്ടര്‍മാര്‍ ഇന്ന് സമരം പ്രഖ്യാപിച്ചത്. ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്.
സമരം തുടരുന്നത് നിര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പിജി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തോട് ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചത് അനുകൂല നിലപാടാണെന്നും സമരം നടത്തുന്നവരോട് രണ്ടുതവണ ചര്‍ച്ച നടത്തിയെന്നും 373 റസിഡന്റ് ജൂനിയര്‍ ഡോക്ടര്‍മാരെ തിങ്കളാഴ്ച്ചയ്ക്കകം നിയമിക്കുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

ഒന്നാം വര്‍ഷ പിജി പ്രവേശനം നീളുന്നത് കോടതിയില്‍ കേസുള്ളത് കൊണ്ടാണെന്നും രോഗികളെ പ്രതിസന്ധിയിലാക്കരുതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സമരം പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാര്‍. ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാവണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ അടിയന്തര സേവനവും നിര്‍ത്തുമെന്നാണ് പി ജി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഇന്നത്തെ സമരത്തില്‍ മാറ്റമില്ലെന്നും എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്കരണ സമരം 24 മണിക്കൂര്‍ കൂടി നീട്ടിവെയ്ക്കാമെന്നും സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. നാണ് അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരുടെ നിയമനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത ഇല്ലെന്നും സമരത്തിനിറങ്ങിയ പിജി ഡോരക്ടര്മാര് പറയുന്നു.

ജോലിഭാരം കുറയ്ക്കുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സര്‍ക്കാര്‍ ഇന്നലെ അംഗീകരിച്ചിരുന്നു. 373 നോണ്‍ റെസിഡന്റ് ജൂനിയര്‍ ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കാനുള്ള ഉത്തരവാണ് ഇന്നലെ രാത്രി സര്‍ക്കാര്‍ ഇറക്കിയിരുന്നത്. എന്നാല്‍, ഉത്തരവില്‍ വ്യക്തത ഇല്ലെന്നാണ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നത്. അതിനാലാണ് സമരം ശക്തമാക്കുമെന്ന് നിലപാടില്‍ തന്നെ ഡോക്ടര്ഡമാര് ഉറച്ച് നിന്നത്.

ഒന്നാം വര്‍ഷ പി ജി പ്രവേശനം വൈകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കണമെന്നാണ് സമരം ചെയ്യുന്ന ഡോക്ര്മാര് പ്രധാനമായും ആവശ്യപ്പെട്ടത്. ഈ കാര്യത്തില്‍ മന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഉത്തരവ് ഇറക്കാത്തതിനെത്തുടര്‍ന്ന് സമരം നടത്തുകയായിരുന്നു. പുതിയ ബാച്ച് എത്തുന്നതുവരെ പ്രതിമാസം 45,000 രൂപ വേതനം നല്‍കിയാണ് താത്കാലിക നിയമനം നടത്തിയിരുന്നത്.

നേരത്തെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആദ്യഘട്ടത്തില്‍ ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് സര്‍ക്കാര്‍ പുറകോട്ട് പോവുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിത കാല സമരത്തിന് തീരുമാനിക്കുകയായിരുന്നു. സമരത്തില്‍ പിജി ഡോക്ടമാര്‍ ഉറച്ചതോടെ സര്‍ക്കാര്‍ നിയമന ഉത്തരവിറക്കുകയായിരുന്നു. അതിനിടെ സമരം ചെയ്യുന്നവര്‍ ഹോസ്റ്റല്‍ ഒഴിയണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടും തിരുവനന്തപുരത്തുമടക്കം മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പല്‍മാര്‍ പിജി ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പൂര്‍ണമായും ഡ്യൂട്ടി ബഹിഷ്ക്കരിച്ചുള്ള സമത്തിലാണ് പിജി ഡോക്ടര്‍മാരുള്ളത്. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം, ഒപി ഡ്യൂട്ടികളെല്ലാം ബഹിഷ്കരിക്കുന്നതോടെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെയും രോഗീപരിചരണത്തെയും ഇത് ബാധിച്ചു.

സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കാതെ വന്നതോടെയാണ് സമരം എന്നതിലേക്ക് പിജി ഡോക്ടമാര്‍ നീങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്. സമരം ചെയ്താല്‍ കര്‍ശന നടപടിയെന്ന സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ പിജി ഡോക്ടര്‍മാരും തള്ളിയതോടെ സര്‍ക്കാരും നിലപാട് കടുപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഹോസ്റ്റലിന് പുറത്ത് പ്രതിഷേധിക്കുകയാണ് ഡോക്ടര്‍മാര്‍. ഇതോടെ ഹോസ്റ്റലിനു പുറത്തു കിടന്ന് പ്രതിഷേധിക്കാനാണ് പിജി ഡോക്ടര്‍മാരുടെ തീരുമാനം

നീറ്റ് പി.ജി പ്രവേശനം നീളുന്നത് മൂലമുള്ള ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാമെന്നായിരുന്നു നേരത്തെ നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍പ്പോലും ഇതുവരെയും വ്യക്തതതയില്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിചേര്‍ത്തു. ഉറപ്പുകള്‍ നല്കുന്നതല്ലാതെ ഒന്നും നടപ്പായില്ലെന്നും, നടപടികളെടുത്താലും പിന്നോട്ടില്ലെന്നുമുള്ള നിലപാടിലാണ് പി.ജി ഡോക്ടര്‍മാര്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications