അഴിച്ചുപണി നടത്തി പൊലീസ് സേന; ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉന്നത പദവിയിൽ അഴിച്ചു പണി. സേനയുടെ 4 പദവികളിൽ ആണ് അഴിച്ചു പണി നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നീ പദവികളിൽ മാറ്റം ഉണ്ടാകും.
ഇനി ജയിൽ മേധാവിയായി ഡി ജി പി സുദേഷ് കുമാർ പ്രവർത്തിക്കും. ട്രാൻസ്പോർട്ട് കമ്മീഷണറായി എസ് ശ്രീജിത്തിനെ നിയമിച്ചു. ജയിൽ മേധാവി സ്ഥാനത്ത് തുടർന്നിരുന്ന ഷെയ്ക്ക് ധർവേസ് സാഹിബ് പുതിയ ക്രൈം ബ്രാഞ്ച് മേധാവിയായി ചുമതല വഹിക്കും.

അതേസമയം, ട്രാൻസ്പോർട്ട് കമ്മീഷണർ ആയിരുന്ന എം ആർ അജിത് കുമാർ വിജിലൻസ് മേധാവിയായി പ്രവർത്തിക്കും. അതേസമയം, നടിയെ ആക്രമിച്ച കേസ്, ഇതുമായി ബന്ധപ്പെട്ട വധ ഗൂഢാലോചന കേസ് എന്നിവ വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. ഇതിനിടെ ആണ് ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥാന മാറ്റം. ദിലീപിന്റെ അഭിഭാഷകന് എതിരായ ചോദ്യം ചെയ്യൽ നീക്കത്തെ സംബന്ധിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിൽ ആണ് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് എന്നാണ് വിലയിരുത്തൽ.
വിജിലൻസ് ഡയറക്ടറായിരുന്ന സുരേഷ് കുമാറിന് എതിരെ ഡി ജി പി ടോമിൻ തച്ചങ്കരിക്ക് പരാതി ലഭിച്ചിരുന്നു. പ്രമുഖ സ്വർണാ ഭരണ ശാലയിൽ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ വിലയ്ക്ക് നൽകി എന്ന പരാതിയും വിജിലൻസ് ഡയറക്ടർ സുരേഷ് കുമാറിന് എതിരെ ഉണ്ടായിരുന്നു. എന്നാൽ, ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതി ശരിയാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ ആണ് മാറ്റം എന്ന റിപ്പോർട്ടുകളും ഉണ്ട്.












Click it and Unblock the Notifications