കേരള പോലീസിന് അധോലോക ബന്ധം? രവി പൂജാരിയില്‍ നിന്ന് രണ്ടുകോടി കൈക്കലാക്കി
ബെംഗളൂരു: കേരള പോലീസിലെ ഉന്നതര്‍ക്ക് അധോലോക ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. അധോലോക കുറ്റവാളി രവി പൂജാരിക്ക് ലഭിക്കേണ്ട രണ്ടു കോടി രൂപ കേരള പോലീസിലെ രണ്ടു ഓഫീസര്‍മാര്‍ കൈക്കലാക്കിയെന്നാണ് വിവരം. രവി പൂജാരിയെ ബെംഗളൂരുവിലെത്തിച്ച് ചോദ്യം ചെയ്യവെയാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

കേരള പോലീസിലെ ഉന്നതരുമായി ക്വട്ടേഷന്‍ ഇടപാടുണ്ട് എന്നാണ് രവി പൂജാരി പറഞ്ഞതത്രെ. ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്നാണ് പോലീസ് ഓഫീസര്‍മാര്‍ പണം കൈവശപ്പെടുത്തിയത്. രണ്ടു ഓഫീസര്‍മാര്‍ രണ്ടു കോടി രൂപയാണ് തട്ടിയതെന്ന് രവി പൂജാരി വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരു ഓഫീസര്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്നാണ് സൂചന.
പത്ത് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് കേരള പോലീസ് ഇടനിലക്കാരായി നിന്നത്. വിവാദ വ്യവസായ ഗ്രൂപ്പില്‍ നിന്ന് രണ്ടര കോടി രവി പൂജാരി ആവശ്യപ്പെട്ടു. ഇടനിലക്കാരായി നിന്നത് രണ്ട് പോലീസ് ഓഫീസര്‍മാരായിരുന്നു. ഈ പണത്തില്‍ രണ്ട് കോടി ഉദ്യോഗസ്ഥര്‍ കൈക്കലാക്കുകയായിരുന്നു. ബാക്കി 50 ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് രവി പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞുവത്രെ.
ബെംഗളൂരു പോലീസും ക്രൈംബ്രാഞ്ചുമാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് ഇയാളെ കേരള പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് രവി പൂജാരിയെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് വിവരം. പണം തട്ടിയ പോലീസ് ഓഫീസര്‍മാരുടെ പേര് വിവരങ്ങളും രവി പൂജാരി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഈ സംഭവത്തില്‍ പുതിയ അന്വേഷണം നടന്നേക്കും.
-
ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications