പോലീസിനെ ഭരിച്ച് നടന്ന നേതാവിനെ റോഡിലിറക്കി പിണറായി
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് വിലസിയ പോലീസുകാര്‍ക്ക് ഇപ്പോള്‍ കിട്ടുന്നത് എട്ടിന്റെ പണി. ഡിജിപി സെന്‍കുമാറിനെ മാററിയതിനു പിന്നാലെ കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അജിത് കുമാറിനും പണികിട്ടി. അജിത് കുമാറിനെ എംജി റോഡില്‍ ഗതാഗത നിന്ത്രണത്തിനായി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ നേരിട്ട് നിയമിക്കുകയായിരുന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അസോസിയേഷന്‍ നേതാവെന്ന പേരുപറഞ്ഞ് ഡ്യൂട്ടിക്ക ഹാജരാകാതെ നടക്കുകയായിരുന്നു അജിത് കുമാര്‍. സംസ്ഥാന പോലീസുകാരെ നിയന്ത്രിച്ചിരുന്നതും അജിത്കുമാറായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

എസ് പി റാങ്കിലുള്ള പോലീസുകാരെ കൈയ്യേറ്റം ചെയ്യാന്‍ വരെ അജിത്കുമാര്‍ മുതിര്‍ന്നിരുന്നു. അജിതിന്റെ നിയമനം ഒരു തുടക്കം മാത്രമാണെന്നാണ് ഇതുപക്ഷ അനുകൂല പോലീസുകാര്‍ പറയുന്നത്. സോളാര്‍ കേസില്‍ തന്നില്‍ നിന്നും അജിത് കുമാര്‍ പണം വാങ്ങിയിരുന്നെന്നും സരിതാ നായര്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് സോളാര്‍ കമ്മീഷന്‍ അജിത് കുമാറില്‍ നിന്നും സോളാര്‍ കമ്മീഷന്‍ മൊഴിയെടുത്തിരുന്നു.












Click it and Unblock the Notifications