കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃഭൂമി ന്യൂസ് സര്‍വേയില്‍ എല്‍ഡിഎഫിന് നേരിയ ഭൂരിപക്ഷം

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ഇതുവരെ പുറത്തുവന്ന സര്‍വേ ഫലങ്ങളില്‍ നിന്നും വ്യത്യസ്തമായി മാതൃഭൂമി ന്യൂസ് ആക്‌സിസ് മൈ ഇന്ത്യ തെരഞ്ഞെടുപ്പ് സര്‍വേ ഫലം. പുറത്തുവന്നവയെല്ലാം എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമാണ് പ്രവചിച്ചിരുന്നതെങ്കില്‍ എല്‍ഡിഎഫിന് നേരിയ ഭൂരിപക്ഷം മാത്രമാണ് മാതൃഭൂമി സര്‍വേ പ്രവചിക്കുന്നത്.

എല്‍ഡിഎഫ് 68-74 വരെ സീറ്റും, യുഡിഎഫ് 66-72 സീറ്റും എന്‍ഡിഎ രണ്ട് സീറ്റും നേടിയേക്കാമെന്ന് സര്‍വേ പറയുന്നു. മുഖ്യമന്ത്രിയായി വിഎസ് അച്യുതാനന്ദന്‍ വരണമെന്നാണ് കൂടുതല്‍ അഭിപ്രായപ്പെട്ടത്. അച്യുതാനന്ദന് 35 ശതമാനം ആളുകളുടെ പിന്തുണയുള്ളപ്പോള്‍ 34 ശതമാനം ആളുകളുടെ പിന്തുണ ഉമ്മന്‍ ചാണ്ടിക്കും 12 ശതമാനം ആളുകളുടെ പിന്തുണ പിണറായി വിജയനുമാണ്.

cpim

ഇടതുമുന്നണി 45 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് സര്‍വേ പറയുന്നത്. യുഡിഎഫ് 42 ശതമാനവും എന്‍ഡിഎ 10 ശതമാനവും വോട്ടുനേടുമെന്നും സര്‍വേ വ്യക്തമാക്കുന്നുണ്ട്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 13 വരെ 14,592 പേരില്‍ നിന്നായാണ് ആദ്യഘട്ടത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

അഴിമതിയേക്കാള്‍ വികസനമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുകയെന്ന് ഭൂരിപക്ഷംപേര്‍ പറയുന്നു. നഗരങ്ങളില്‍ 39 ശതമാനംപേര്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നു. 38 ശതമാനമാണ് യുഡിഎഫിന്റെ പിന്തുണ. ഇടതുമുന്നണിക്ക് ഗ്രാമങ്ങളില്‍ 37 ശതമാനം പിന്തുണയുള്ളപ്പോള്‍ 36 ശതമാനം പേരുടെ പിന്തുണ യുഡിഎഫിന് പ്രവചിക്കുന്നു.

English summary
Kerala polls; Mathrubhumi news axis my india survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X