മഴ തുടരും; തിങ്കളാഴ്ച വരെ ശക്തമായ മഴ, ഈ ജില്ലകളിൽ മുന്നറിയിപ്പ്, അടുത്ത മണിക്കൂറിൽ ഈ ജില്ലകളിൽ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. വടക്കൻ ബംഗാൾ ഉൾക്കടലിലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അടുത്ത ആറ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
ഇന്ന് ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ ഇടുക്കി, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പ് ഉണ്ട്. ഞായറാഴ്ചയും യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ തന്നെ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64. 5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ന് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീ റ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതേ സമയം ജൂൺ 1 മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കണക്ക് കേന്ദ്രം പുറത്തുവിട്ടു. 1748 മില്ലി മീറ്റർ മഴയാണ് ജൂൺ ഒന്നു മുതൽ സെപ്റ്റംബർ വരെ പെയ്തത്. രാജ്യത്ത് ഏറ്റവും കൂടുൽ മഴ ലഭിച്ച ജില്ലകളിൽ കണ്ണൂർ ജില്ലയുമുണ്ട്. മഴയുടെ കണക്കിൽ 12 ാം സ്ഥാനത്താണ് കണ്ണൂർ. കണ്ണൂരിന് പിന്നിൽ കാസർഗോഡും ഉണ്ട്. കോഴിക്കോടും പട്ടികയിൽ ഉണ്ട്. ഏറ്റവും കുറവ് ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 866.3 മില്ലി മീറ്റർ മഴയാണ് തിരുവനന്തപുരത്ത് ഈ ജൂൺ 1 മുതൽ സെപ്റ്റംബർ വരെ ലഭിച്ചത്.












Click it and Unblock the Notifications