കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യ സന്തോഷിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കേരളം കാണിക്കുന്ന വിമുഖത ഞെട്ടിപ്പിക്കുന്നത്: ബി ഗോപാലകൃഷ്ണന്‍

Google Oneindia Malayalam News

തൃശൂര്‍: ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ മലയാളി നഴ്‌സ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ജീവന്‍ നഷ്ടപ്പെട്ടത് ഭാരതത്തിന്റെ പുത്രിക്കാണ്, നമ്മുടെ ഇടയില്‍ ജീവിച്ചിരുന്ന ഒരമ്മക്കാണ്, ഒരു സഹോദരിക്കാണ്, ജീവിക്കാന്‍ വേണ്ടി ഉറ്റവരെയും ഉടയവരെയും വിട്ടു ജീവിക്കേണ്ടി വന്ന ഒരു സാധു പെണ്‍കുട്ടിക്കാണ്. കൊല്ലപ്പെട്ടത് പാലസ്തീന്‍ തിവ്രവാദി സംഘടന ഹമാസിന്റെ ആക്രമണത്തിലാണെന്ന് ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സമൂഹ മാധ്യമങ്ങളില്‍ ആ സഹോദരിക്ക് വേണ്ടി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പോലും കേരളം കാണിക്കുന്ന വിമുഖത ഞെട്ടിപ്പിക്കുന്നതാണെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം..

bjp

ജീവന്‍ നഷ്ടപ്പെട്ടത് ഭാരതത്തിന്റെ പുത്രിക്കാണ്, നമ്മുടെ ഇടയില്‍ ജീവിച്ചിരുന്ന ഒരമ്മക്കാണ്, ഒരു സഹോദരിക്കാണ്, ജീവിക്കാന്‍ വേണ്ടി ഉറ്റവരെയും ഉടയവരെയും വിട്ടു ജീവിക്കേണ്ടി വന്ന ഒരു സാധു പെണ്‍കുട്ടിക്കാണ്. കൊല്ലപ്പെട്ടത് പാലസ്തീന്‍ തിവ്രവാദി സംഘടന ഹമാസിന്റെ ആക്രമണത്തിലാണ്, പക്ഷെ സമൂഹ മാധ്യമങ്ങളില്‍ ആ സഹോദരിക്ക് വേണ്ടി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പോലും കേരളം കാണിക്കുന്ന വിമുഖത ഞെട്ടിപ്പിക്കുന്നതുമാണ്.

എന്ത് കാരണത്താലാണ് കേരളത്തിന് സ്വന്തം സഹോദരിയെക്കാള്‍ പ്രിയം പാലസ്തീനോടാകേണ്ടത്, ചോദിക്കേണ്ടതാണ്. വാര്‍ത്തകള്‍ കണ്ടു ആദരാഞ്ജലികള്‍ അര്‍പ്പിച്ച മാണി സി കാപ്പന്‍ ഉള്‍പ്പടെയുള്ള പലര്‍ക്കും അതു പിന്‍വലിക്കുകയോ, മാറ്റി എഴുതുകയോ ചെയ്യേണ്ടി വന്നു. എന്തിനു വേണ്ടിയാണ് ആര്‍ക്കു വേണ്ടിയാണ് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ അവയെല്ലാം പിന്‍വലിക്കേണ്ടി വന്നത്. ഉത്തരങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അപകടകരവുമാണ്.

ആയുധവും അക്രമണവും ആരുടെ ആയാലും അപലപിക്കേണ്ടതല്ലെ? ഇസ്രായേല്‍ ആക്രമണത്തിലാണ് ഇങ്ങനെയൊരു ജീവഹാനി സംഭവിച്ചിരുന്നതെങ്കില്‍ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) ഇങ്ങനെയാവുമായിരുന്നോ പ്രതികരണങ്ങള്‍? എത്ര മെഴുകുതിരികളും റോസാപുഷ്പ്പങ്ങളും മാധ്യമ വാചാടോപങ്ങളും നമുക്ക് ചുറ്റും നാം കാണുകയും കേള്‍ക്കുകയും ചെയ്‌തേനെ. ഇത് മനുഷ്യ സ്‌നേഹമൊ, മത സ്‌നേഹമൊ എന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ച് ലോക നേഴ്‌സ് ദിനത്തിന്റെ തലേ ദിവസം ഒരു നേഴ്‌സ് വിദേശത്ത് തീവ്രവാദി അക്രമത്തില്‍ മരിക്കുമ്പോഴും ഭരണപ്രതിപക്ഷ പാര്‍ട്ടികളും അവയുടെ യുവജന സംഘടനകളും സ്വീകരിക്കുന്ന നിലപാടുകള്‍ തുറന്നു കാട്ടുന്നത്, മുഖം മൂടിയ മതവാദികളുടെ സ്വാധീന ശക്തിയാണ്.

കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

നമ്മുടെ സ്വന്തം സഹോദരിക്ക് വേണ്ടി ഒരിറ്റു കണ്ണീര്‍ വീഴ്ത്താന്‍ പോലും നാം ആരുടെയൊക്കെയോ അനുമതിക്കായി കാത്തിരിക്കേണ്ടി വരുന്നതിനെപ്പറ്റി കേരളീയര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. പാലസ്തീന്‍ തിവ്രവാദി സംഘടന ഹമാസിന്റെ അക്രമണത്താല്‍ കൊല്ലപ്പെട്ട സഹോദരി സൗമ്യക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം കേരള സര്‍ക്കാര്‍ നല്‍കണം, സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടായി പരിശ്രമിക്കണം, നാം ഓരോരുത്തരും വാക്കുകള്‍ കൊണ്ടെങ്കിലും അവരുടെ കുടുംബത്തിന് കൈത്താങ്ങുകളാവണം. വിട സോദരീ, ഒരു പക്ഷെ നീ ആശ്വസിക്കുന്നുമുണ്ടാവാം, പ്രബുദ്ധ കേരളത്തിലെ കപട മാനവിക സാംസ്‌കാരിക നായകരുടെ മുതലകണ്ണീര്‍ നിനക്ക് വേണ്ടി വീഴ്ത്തപ്പെടാത്തതില്‍.

രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ഭർത്താവിനെ വിളിക്കുന്നതിനിടെ മേൽക്കൂരയുടെ മിസൈൽ പതിച്ചു..നടക്കും ഈ കാഴ്ച

English summary
Kerala's reluctance to pay homage to Soumya Santhosh is shocking Says, B Gopalakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X