കൂടുതല്‍ ഇളവുകള്‍ കേരളത്തില്‍ വന്നേക്കും, വാക്‌സിനേഷനില്‍ പ്രതീക്ഷ, ഹോട്ടലുകളില്‍ ഇളവ് വന്നേക്കും
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരാന്‍ സാധ്യത. അടുത്തയാഴ്ച്ചയോടെ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ് സൂചന. ഹോട്ടലുകളില്‍ നിലവില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സാഹചര്യമില്ല. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന. നിലവില്‍ വ്യാപാര മേഖല വന്‍ പ്രതിസന്ധിയിലാണ്. അതുകൊണ്ട് ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ സാഹചര്യമൊരുക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നാണ് വിവരം. അതേസമയം നിയന്ത്രണങ്ങള്‍ വാര്‍ഡ് തലത്തില്‍ നിന്നും മൈക്രോ കണ്ടെയിന്റമെന്റ് തലത്തിലേക്ക് മാറ്റും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സര്‍ക്കാര്‍ തീരുമാനിച്ച കാര്യമാണ്.

വാക്‌സിനേഷന്‍ കേരളത്തില്‍ വളരെ മുന്നോട്ട് പോയതിലാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഈ മാസം മുപ്പതിനുള്ളില്‍ ആദ്യ ഡോസ് വാക്‌സിന്‍ സമ്പൂര്‍ണമായി എല്ലാവര്‍ക്കും ലഭിച്ചിരിക്കും. ഇതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വാക്‌സിനേഷന്‍ 80 ശതമാനത്തോട് അടുത്ത് കൊണ്ടിരിക്കുകയാണ്. ബാക്കി വരുന്നയാളുകളെ ഈ മാസത്തിനുള്ളില്‍ തന്നെ ആദ്യ ഡോസിന് വിധേയരാക്കുക എന്നത് കഠിനമായ പരിശ്രമം വേണ്ടിവരുന്നതാണ്. നിലവില്‍ കേരളത്തില്‍ 78 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കി കഴിഞ്ഞു. മുപ്പത് ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. കൈയ്യിലുള്ളത് ഏഴ് ലക്ഷം വാക്‌സിന്‍ സ്‌റ്റോക്കാണ്.
്അതേസമയം കൈയ്യിലുള്ള സ്‌റ്റോക്ക് ഇ ന്നത്തോടെ കൊടുത്ത് തീര്‍ക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 45 വയസിന് മുകളില്‍ പ്രായമുള്ള 93 ശതമാനം പേര്‍ക്കും ആദ്യ ഡോസ് നല്‍കി കഴിഞ്ഞു. 50 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം വരുന്നുണ്ട്. അടുത്ത മാസം തുറക്കാനാണ് തീരുമാനം. നേരത്തെ കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ സൗകര്യമൊരുക്കുമെന്നും പ്രഖ്യാപനമുണ്ട്.
Recommended Video
വിദ്യാര്‍ത്ഥികള്‍ വാക്‌സിന്‍ എടുക്കാന്‍ ആശാവര്‍ക്കര്‍മാരെ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം. കോളേജിലെത്തും മുമ്പ് വിദ്യാര്‍ത്ഥികള്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കണമെന്നാണ് നിര്‍ദേശം. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ആരോഗ്യവകുപ്പിന് നല്‍കും. അത് അടിസ്ഥാനമാക്കിയാണ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുക. സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതിനായി സമ്മര്‍ദവും ബാറുടമകള്‍ ശക്തമാക്കിയിട്ടുണ്ട്. ഇനിയും അടച്ചിട്ട് മുന്നോട്ട് പോകാനാവില്ലെന്നാണ് ബാറുടമകള്‍ പറയുന്നത്. എക്‌സൈസ് മന്ത്രിക്ക് ബാര്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടത് നിവേദനം നല്‍കിയിട്ടുണ്ട്.
ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍ നിലപാടെടുത്തിട്ടുണ്ട്. ആദ്യ ഡോസ് വാക്‌സിന്റെ ബലത്തിലാണ് ഇവര്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. 20 വയസ്സിന് മുകളിലുള്ള 80 ശതമാനത്തിലേറെ പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചതായി ബാറുടമകള്‍ ചൂണ്ടിക്കാണിക്കുന്നു. കനത്ത നഷ്ടമാണ് മദ്യവിപണ നേരിടുന്നതെന്നും, ഇനിയും അടച്ചിട്ടാല്‍ തകര്‍ന്ന് പോകുമെന്നും ഇവര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പാഴ്‌സല്‍ വില്‍പ്പന കൊണ്ട് കാര്യമില്ലെന്നും ഇവര്‍ പറഞ്ഞു. ബാറുകളെ മാത്രം തുറക്കുന്നതില്‍ നിന്ന് ഒഴിവാക്കിയത് ശരിയല്ലെന്നും ഇവര്‍ നിവേദനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications