കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ പണി; പ്രസംഗം വിക്ടേര്‍സ് ചാനല്‍ തഴഞ്ഞു

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം കേരളത്തിലെ കുട്ടികളെ നിരാശരാക്കി. വിക്ടേര്‍സ് ചാനലില്‍ മോദിയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മുന്നറിയിപ്പൊന്നും കൂടാതെ മോദിയുടെ പ്രസംഗം വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു തടയുകയായിരുന്നു.

എല്ലാ സ്‌കൂളുകളിലും മോദിയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെ സിപിഎം അടക്കമുള്ളര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍, താത്പര്യമുള്ള സ്‌കൂളുകള്‍ മാത്രം പ്രസംഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രക്ഷേപണം ചെയ്താല്‍ മതിയെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. പ്രസംഗം വിക്ടേര്‍സ് ചാനലില്‍ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.

modi-speech

എന്നാല്‍ പ്രസംഗം കാത്തിരുന്നവരെ ചാനല്‍ നിരാശരാക്കി. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുസ്ലീം ലീഗ് ആയതുകൊണ്ടുതന്നെ പാര്‍ട്ടിക്കകത്തുനിന്നും മോദിയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യരുതെന്ന കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരിനും പ്രസംഗം കാണിക്കുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല.

ഒട്ടേറെ സ്‌കൂളുകളില്‍ പ്രസംഗം തത്സമയം കാണിക്കുന്നതിനായി സജ്ജീകരണമൊരുക്കിയിരുന്നു. വിക്ടേര്‍സ് ചാനലിനെ പരിപാടിക്കായി ആശ്രയിച്ച സ്‌കൂളുകളിലെ കുട്ടികള്‍ നിരാശരായി ക്ലാസുകളിലേക്ക് മടങ്ങി. അതേസമയം, ദൂരദര്‍ശനില്‍ പരിപാടി ഉണ്ടായിരുന്നതിനാല്‍ ചില സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പ്രസംഗം ശ്രവിക്കാനായി. രാഷ്ട്രീയം ഒഴിവാക്കി തികച്ചും കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി മാത്രമായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം. മികച്ച പ്രതികരണമാണ് പ്രസംഗത്തിന് ദേശീയ മാധ്യമങ്ങളിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

English summary
Kerala State-run Victers channel skips PM's teachers day address
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X