കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റകൃത്യങ്ങളില്‍ കേരളം ഒന്നാമത്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും പുരോഗമനപരമായ സംസ്ഥാനം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം കേരളം എന്നായിരിക്കും. സാക്ഷരത, ജീവിത നിലവാരം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളില്‍ നമ്മള്‍ തന്നെ മുന്‍പന്തിയില്‍. അഭിമാനക്കാനുള്ള ഈ നേട്ടങ്ങള്‍ക്കപ്പുറത്ത് നാണക്കേടുണ്ടാക്കുന്ന മറ്റൊരു ഒന്നാം സ്ഥാനം കൂടി കേരളത്തിന് ലഭിച്ചിരിക്കുന്നു.

രാജ്യത്ത് ഏറ്റവും അധികം കുറ്റ കൃത്യങ്ങള്‍ നടക്കുന്നത് കേരളത്തിലാണെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. നഗരങ്ങളില്‍ നടക്കുന്ന കുറ്റ കൃത്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ കൊച്ചി തന്നെയാണ് ഒന്നാം സ്ഥാനത്ത്.

Crime

2012 ലെ കണക്കുകള്‍ അനുസരിച്ചാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കേരള ജനസംഖ്യയില്‍ ഒരു ലക്ഷത്തില്‍ 455.8 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചി നഗരത്തിലാണെങ്കില്‍ ഇത് ഒരു ലക്ഷത്തിന് 817.9 ആണ്. അങ്ങനെ കുറ്റ കൃത്യങ്ങളുടെ സംസ്ഥാനം കേരളവും അതിന്റെ തലസ്ഥാനം കൊച്ചിയും ആയിരിക്കുയാണ്. ഐപിസി പ്രകാരം രെജിസ്റ്റര്‍ ചെയ്യപ്പെ കുറ്റ കൃത്യങ്ങളുടെ ദേശീയ ശരാശരി ലക്ഷത്തില്‍ 196.7 മാത്രമാണ്. എണ്ണക്കണക്കെടുക്കുന്ബോള്‍ ഒരു പക്ഷേ മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിലേക്കാള്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടാകും.

ബീഹാറിയേയും ഉത്തര്‍ പ്രദേശ് കാരനേയും മറ്റും വിവരമില്ലാത്തവന്‍ സംസ്‌കാരമില്ലാത്തവന്‍ എന്നൊക്കെ വിളിക്കുന്ന മലയാളികളേക്കാള്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ അവര്‍ ഏറെ പിറകിലാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഏറ്റവും കുറവ് കുറ്റകൃത്യങ്ങള്‍ നടക്കുന്നത് നാഗലാന്‍ഡില്‍ ആണ്. അവിടെ ഒരു ലക്ഷം ജനസംഖ്യയില്‍ വെറും 47.7 കുറ്റകൃത്യങ്ങള്‍ മാത്രമാണ് നടക്കുന്നത്.

കുറ്റകൃത്യങ്ങളുടെ നിരക്ക് 250 ന് മുകളില്‍ ഉള്ളത് ആറ് സംസ്ഥാനങ്ങളില്‍ മാത്രമാണ്. അസ്സം(250), മധ്യപ്രദേശ്(298), തമിഴ്‌നാട്(294.8), ദില്ലി(283.3). പോണ്ടിച്ചേരി(291) എന്നിവയാണ് അവ. 300 പോയന്റ് കടന്ന ഒറ്റ സംസ്ഥാനമേ ഉള്ളൂ. നമ്മുടെ ക്രളം. നമ്മള്‍ 300 മാത്രമല്ല, 400 ഉം 450 കടന്നിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് പിശാചുക്കളുടെ നാടായിക്കൊണ്ടിരിക്കുകയാണെന്ന് ചുരുക്കം.

English summary
According to NCRB's Crime in India 2012 report, Kerala, the state that tops in many development indicators, also reports the highest rate of crimes under the Indian Penal Code (IPC).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X