20 വര്‍ഷത്തിനിടെ പൊലിഞ്ഞത് 400ജീവനുകള്‍; കരിമരുന്ന് പ്രയോഗങ്ങള്‍ ആര്‍ക്കു വേണ്ടി?
തിരുവനന്തപുരം: കേരളത്തില്‍ വെടികെട്ട് അപകടങ്ങള്‍ ഇപ്പോള്‍ നിത്യ സംഭവങ്ങളാണ്. അപകടങ്ങള്‍ സ്ഥിര സംഭവങ്ങള്‍ ആയിട്ടുപോലും അപകടങ്ങള്‍ തടയാന്‍ അധികൃതര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാറില്ല. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ നാനൂറിലധികം പേരാണ് മരിച്ചത്.
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലകളിലലാണ് ദുരന്തങ്ങളുണ്ടായത്. കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ഏറ്റവും വലിയ വെടികെട്ട് ദുരന്തമാണ് കൊല്ലം പരവൂര്‍ ക്ഷേത്രത്തില്‍ സംഭവിച്ചത്.

ശബരിമല
ശബരിമലയില്‍ 1952 ജനുവരി 14ന് പകല്‍ മൂന്ന് മണിക്കുണ്ടായ കരിമരുന്ന് സ്‌ഫോടനത്തില്‍ 68 പേരാണ് മരിച്ചത്.

തൃശൂര്‍ പൂരം
1978ല്‍ തൃശൂര്‍പൂരത്തോടനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തില്‍ പതിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. 1984 ല്‍ കണ്ടശ്ശം പടവ് പള്ളിപ്പെടുന്നാളിലുണ്ടായ വെടികെട്ട് അപകടത്തില്‍ മരിച്ചത് ഇരുപത് പേരാണ്. പിന്നീട് അഞ്ച് വര്‍ഷത്തിനു ശേഷം വീണ്ടും അപകടം ഉണ്ടായപ്പോള്‍ 12 പേര്‍ മരിച്ചു. തൃശൂര്‍ വേലൂരിലെ വെള്ളാട്ടഞ്ചൂര്‍ കൂട്ടന്മൂലി ക്ഷേത്രത്തിലെ വെടികെട്ട് അപകടത്തിലും ഇരപത് പേര്‍ മരിച്ചു.

തലശേരി
തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ വെടികെട്ട് കാണാന്‍ റെയില്‍ പാലത്തില്‍ ഇരുന്നവര്‍ ട്രെയിന്‍ ഇടിച്ച് മരിച്ചിരുന്നു 27 പേരായിരുന്നു അന്ന മരിച്ചത്.

കൊല്ലം
1990 ല്‍ കൊല്ലം മലനടയില്‍ ഉണ്ടായ വെടികെട്ട് അപകടത്തില്‍ മരിച്ചത് 26 പാരാണ്. പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടികെട്ട് ഷെഡില്‍ തീപിടിക്കുകയായിരുന്നു.

പാലക്കാട്
പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മ്മാണ ശാലയില്‍ ഉണ്ടായ പൊട്ടി തെറിയില്‍ 13 പേര്‍ മരിച്ചിരുന്നു. ആളൂരിലെ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ എട്ട് പേരാണ് വെടികെട്ടപകടത്തില്‍ മരണപെട്ടത്. പന്നിയം കുറിശ്ശിയിലും പടക്ക നിര്‍മ്മാണ ശാല പൊട്ടി തെറിച്ച് ആറ് പേര്‍ മരിച്ചു.

ഇവിടെകൊണ്ട് തീരുന്നില്ല
സംസ്ഥാനത്ത് ഉണ്ടായ മറ്റ് 54 വെടികെട്ട് അപകടങ്ങളിലായി 160ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപെട്ടിടുള്ളത്.

സ്‌പെഷ്യല്‍ സെല്‍
കേരള പോലീസില്‍ വെടിമരുന്ന് ഉപയോഗം നിയന്ത്രിക്കാന്‍ ഒരു സ്‌പെഷ്യല്‍ സെല്‍ പോലുമുണ്ട്. 2007 ലെ വിധി പ്രകാരം ലൈസന്‍സികള്‍ക്ക് ഗുണ്ട്, അമിട്ട്, ഓലപടക്കം, മിനി അമിട്ട് മുതലായവ ഉണ്ടാക്കാന്‍ അനുവാദമില്ല. പല വിധ നിയമങ്ങള്‍ ഉണ്ടെങ്കിലും പോലീസധികാരികള്‍ കാര്യക്,മമായി ഇടപെടുന്നില്ല് എന്നതാണ് അപകടത്തിന്റെ പ്രധാന കാരണം.












Click it and Unblock the Notifications