ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത ഉണ്ട്.
വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് - കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദം ചക്രവാതച്ചുഴിയായി ദുർബലമായി.

ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കാർണാടക വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നു. ഇത് കൊണ്ട് അടുത്ത് 4 - 5 ദിവസം വരെ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്. ജനുവരി 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നലെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ടായിരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. ഇടി മിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യത ആണ് കഴിഞ്ഞ ദിവസം പ്രവചിച്ചത്. കാറ്റിനുള്ള സാധ്യതയും അറിയിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ ലഭിച്ചിരുന്നു.
കേരള -കർണാടക തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്കില്ല. ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കി. മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ശനി, ഞായർ ദിവസങ്ങളിൽ തമിഴ്നാട് തീരം അതിനോട് ചേർന്ന ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ
മണിക്കൂറിൽ 45 കി മി വരെയും ചില അവസരങ്ങളിൽ 55 കി മീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്












Click it and Unblock the Notifications