കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാപ്പയ്ക്ക് തീവ്രത പോര... റിയാബ് ഐസിസിലേയെക്കെത്തിയതിങ്ങനെ

  • By വിക്കി നഞ്ചപ്പ
Google Oneindia Malayalam News

കോഴിക്കോട്: റിയാബ് ഉല്‍ റഹ്മാന്‍... അതാണ് ആ ചെറുപ്പക്കാരന്റെ പേര്. ഐസിസില്‍ ചേര്‍ന്നുവെന്ന് കരുതുന്ന കോഴിക്കോട് സ്വദേശി.

എന്നാല്‍ എങ്ങനെയാണ് ഇയാള്‍ ഐസിസിലെത്തിപ്പെട്ടത്? എന്തായിരുന്നു അതിന് പ്രചോദനം? ഈ ചോദ്യങ്ങള്‍ക്ക് തീര്‍ച്ചയായും ഉത്തരം കിട്ടണം.

പാലക്കാട്ടെ അബു താഹിറിനെ പോലെ തന്നെ ആയിരുന്നു റിയാബ് ഉല്‍ റഹ്മാനും. വിശ്വാസത്തിന്റെ തീവ്രതക്കുറവായിരുന്നു വീട്ടുകാരുമായുള്ള റിയാബിന്റെ പ്രശ്‌നം.

തീവ്രവാദം

തീവ്രവാദം

ഇസ്ലാമിക തീവ്രവാദത്തിനോടായിരുന്നു റിയാബിന് താത്പര്യം. എന്നാല്‍ വീട്ടിലുള്ള മറ്റുള്ളവര്‍ അങ്ങനെ ആയിരുന്നില്ല.

വാപ്പയോട് പിണങ്ങി

വാപ്പയോട് പിണങ്ങി

തീവ്രവാദത്തിന്റെ കാര്യത്തില്‍ പിതാവിനോട് പിണങ്ങിയാണ് റിയാബ് ഐസിസില്‍ ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദ നിലപാടുകളെ പിതാവ് ശക്തമായി എിര്‍ത്തിരുന്നു.

പയ്യനാക്കല്‍

പയ്യനാക്കല്‍

കോഴിക്കോട് ജില്ലയിലെ പയ്യനായ്ക്കല്‍ സ്വദേശികളാണ് ഇവര്‍. എന്നാല്‍ പതിറ്റാണ്ടുകളായി യുഎഇയില്‍ ആണ്.

 റാസല്‍ഖൈമയിലെ വീട്ടില്‍

റാസല്‍ഖൈമയിലെ വീട്ടില്‍

നാല്‍പത് വര്‍ഷത്തോളമായി റാസല്‍ഖൈമയിലാണ് റിയാബിന്റെ കുടുംബം. റിയാബ് ജനിച്ചതും വളര്‍ന്നതും പഠിച്ചതും ഒക്കെ അവിടെ തന്നെ.

വസ്ത്രവ്യാപാരികള്‍

വസ്ത്രവ്യാപാരികള്‍

റാസല്‍ ഖൈമയിലെ പ്രമുഖ വസ്ത്രവ്യാപാരികളാണ് ഇവര്‍. ഐസിസില്‍ ചേര്‍ന്ന റിയാബിന്റെ നടപടി വീട്ടുകാരെ ശരിയ്ക്കും ഞെട്ടിച്ചിട്ടുണ്ട്.

നിരീക്ഷണത്തില്‍

നിരീക്ഷണത്തില്‍

മാസങ്ങളായി റിയാബ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ അന്വേഷണ വലയത്തില്‍ നിന്ന് റിയാബ് അപ്രത്യക്ഷനായി.

ഐസിസിലെ പ്രമുഖന്‍

ഐസിസിലെ പ്രമുഖന്‍

ഇയാള്‍ ഐസിസിലെ ഒരു സാധാരാണ പ്രവര്‍ത്തകന്‍ അല്ലെന്നും സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ജിഹാദി ജോണ്‍

ജിഹാദി ജോണ്‍

ഐസിസിലെ കൊടും ഭീകരനായ ജിഹാദി ജോണിനൊപ്പമുള്ള ചിത്രങ്ങള്‍ ഇയാള്‍ പല പ്രവാസി മലയാളികളേയും കാണിച്ചിട്ടുണ്ട്.

ഭീഷണിയും

ഭീഷണിയും

ഐസിസില്‍ ആളുകളെ ചേര്‍ക്കുന്നതിന് വേണ്ടി ഇയാള്‍ ജിഹാദി ജോണിനൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടും ഉണ്ടത്രെ.

നിര്‍ണായകമായത്

നിര്‍ണായകമായത്

കഴിഞ്ഞ ദിവസം യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ച നാല് പേരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് റിയാബിന്റെ ഇപ്പോഴത്തെ സ്ഥിതി തിരിച്ചറിയാന്‍ സഹായകമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Riyab-ul-Rehman a youth from Payyanakkal in Kozhikode is alleged to have fallen out with his father on issues of ideology which led him to join the ISIS. The Central Intelligence Bureau told the Kerala police that this youth is alleged to have joined the ISIS and could be in Syria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X