കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിനെ വാഹനത്തിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു; ബൂട്ടിട്ട് ചവിട്ടി, ജീവച്ഛവമാക്കി മൂന്ന് മണിക്കൂര്‍

  • By Desk
Google Oneindia Malayalam News

കോട്ടയം: മന്നാനത്തെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയ അക്രമികളുടെ കൈയ്യില്‍ നവവരന്‍ കെവിന്‍ അകപ്പെട്ടത് മൂന്ന് മണിക്കൂര്‍. പോലീസിന്റെ പൂര്‍ണമായ അറിവോടെയായിരുന്നു തട്ടിക്കൊണ്ടുപോയത്. വാഹനത്തിലിട്ട് കെവിനെ ക്വട്ടേഷന്‍ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഇടക്കിടെ ഗാന്ധി നഗര്‍ എസ്‌ഐ ഷിബു വിളിച്ചുകൊണ്ടിരുന്നുവെന്ന് കെവിനൊപ്പം അക്രമികള്‍ പിടികൂടിയ ബന്ധു അനീഷ് പറഞ്ഞു. കെവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം പോലീസിനോട് വിശദീകരിച്ചത് പ്രതികള്‍ തന്നെയാണ്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പ്രതികളുടെ ആക്രമണം പ്രതിരോധിക്കാന്‍ പോലുമാകാതെ മര്‍ദ്ദനമേറ്റുവാങ്ങുകയായിരുന്നു കെവിന്‍. പ്രതികളുടെ മൊഴികള്‍ ഇങ്ങനെ...

മൂന്ന് മണിക്കൂറോളം പീഡനം

മൂന്ന് മണിക്കൂറോളം പീഡനം

മൂന്ന് മണിക്കൂറോളം കെവിന് കൊടിയ പീഡനം നേരിടേണ്ടി വന്നുവെന്നാണ് വ്യക്തമാകുന്നത്. കോട്ടയം മുതല്‍ പുനരൂര്‍ വരെ അക്രമികള്‍ കെവിനെ മര്‍ദ്ദിച്ചു. നീനു എവിടെ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. അക്രമികള്‍ വീട്ടില്‍ വന്ന വേളയില്‍ നീനുവിനെ കണ്ടിരുന്നില്ല. തുടര്‍ന്നാണ് കെവിനെ പിടികൂടി വാഹനത്തിലിട്ടു കൊണ്ടുപോയത്.

ബോധരഹിതനായിട്ടും ചവിട്ടി

ബോധരഹിതനായിട്ടും ചവിട്ടി

മര്‍ദ്ദനം സഹിക്കവയ്യാതെ ബോധരഹിതനായി കെവിന്‍ വാഹനത്തില്‍ വീണു. എന്നാല്‍ അപ്പോഴും മര്‍ദ്ദനം തുടര്‍ന്നു. നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ ഷാനു ചാക്കോ ബോധം നഷ്ടപ്പെട്ട കെവിനെ ബൂട്ടിട്ട് ചവിട്ടിയെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി. കേസില്‍ പിടിയിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരില്‍ നിന്നാണ് പോലീസിന് ഈ വിവരം ലഭിച്ചത്.

ചര്‍ദ്ദിക്കണമെന്നാവശ്യപ്പെട്ടു

ചര്‍ദ്ദിക്കണമെന്നാവശ്യപ്പെട്ടു

കെവിനൊപ്പം പിടികൂടിയ അനീഷ് ചര്‍ദ്ദിക്കണമെന്നാവശ്യപ്പെട്ടപ്പോഴാണ് വാഹനം നിര്‍ത്തിയതെന്ന് പ്രതികള്‍ പറയുന്നു. ഈ സമയം കെവിന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പ്രതികള്‍ പറയുന്നു. ഷാനുവും ഇതേ കാര്യമാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ മര്‍ദ്ദനമേറ്റ് അവശനായ കെവിന്‍ ഓടി രക്ഷപ്പെട്ടുവെന്ന കാര്യം പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

10000 രൂപ കൈക്കൂലി

10000 രൂപ കൈക്കൂലി

തട്ടിക്കൊണ്ടുപോകുന്ന വേളയില്‍ ഷാനു ചാക്കോയുടെ ഫോണിലേക്ക് എസ്‌ഐ നിരവധി തവണ വിളിച്ചിരുന്നുവെന്ന് അനീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. പോലീസുകാര്‍ക്ക് കൈക്കൂലി കൊടുത്താണ് തട്ടിക്കൊണ്ടുപോയത്. 10000 രൂപ കൈക്കൂലി നല്‍കിയെന്നാണ് പ്രതികള്‍ ഭീഷണിപ്പെടുത്തുന്ന വേളയില്‍ പറഞ്ഞത്. പ്രതികള്‍ വീട് ആക്രമിക്കുമ്പോള്‍ എസ്‌ഐ അല്‍പ്പം അകലെയുണ്ടായിരുന്നുവെന്നും അനീഷ് പറയുന്നു.

ജനനേന്ദ്രിയത്തിനും ക്ഷതമേറ്റു

ജനനേന്ദ്രിയത്തിനും ക്ഷതമേറ്റു

കെവിന്റെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ അക്രമികള്‍ മര്‍ദ്ദിച്ചിട്ടുണ്ട്. ആന്തരിക അവയവങ്ങള്‍ക്കും ക്ഷതമേറ്റു. ശരീരത്തില്‍ 20 മുറിവുകളുണ്ട്. ശരീരത്തില്‍ മര്‍ദ്ദിച്ചതിന്റെയും നിലത്തിട്ട് ഉരച്ചതിന്റെയും പാടുകളാണിത്. എന്നാല്‍ ഇതൊന്നും മരണകാരണമല്ല എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദമായ പരിശോധന നടക്കുകയാണ്.

ജീര്‍ണിച്ച അവസ്ഥയില്‍

ജീര്‍ണിച്ച അവസ്ഥയില്‍

ശ്വാസ കോശത്തില്‍ നിറയെ വെള്ളം കയറിയിരുന്നു. മൃതദേഹം കണ്ടെടുക്കുമ്പോള്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. മരണം സംഭവിച്ചിട്ട് 20 മണിക്കൂറോളമായി എന്നാണ് പോലീസ് കരുതുന്നത്. ആന്തരിക അവയവങ്ങളുടെ ഭാഗങ്ങള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറും.

മരണത്തില്‍ പങ്കില്ലെന്ന്

മരണത്തില്‍ പങ്കില്ലെന്ന്

കെവിന്റെ മരണം എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നു. കെവിന്റെ മരണത്തില്‍ പങ്കില്ലെന്നാണ് ഭാര്യ നീനുവിന്റെ സഹോദരനും പിതാവും ഉള്‍പ്പെടെയുള്ള അറസ്റ്റിലായ പ്രതികള്‍ പോലീസിനോട് പറയുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടെ കെവിന്‍ രക്ഷപ്പെട്ടെന്നും പിന്നീട് കണ്ടിട്ടില്ലെന്നുമാണ് മൊഴി. എന്നാല്‍ ഈ മൊഴി വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

അച്ഛന്‍ അഞ്ചാം പ്രതി

അച്ഛന്‍ അഞ്ചാം പ്രതി

കേസിലെ ഒന്നാം പ്രതി നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണ്. ഇയാളും പിതാവ് ചാക്കോ ജോണും കഴിഞ്ഞദിവസം വൈകീട്ട് കണ്ണൂര്‍ ഇരിട്ടിക്കടുത്ത കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.ബന്ധുക്കള്‍ സഹായിക്കാന്‍ വിസമ്മതിച്ചതോടെയാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. കേസിലെ അഞ്ചാം പ്രതിയാണ് നീനുവിന്റെ പിതാവ് ചാക്കോ.

 ആദ്യം പിടിച്ചത് ബന്ധുക്കളെ

ആദ്യം പിടിച്ചത് ബന്ധുക്കളെ

അതിനിടെ കെവിനെ തട്ടിക്കൊണ്ടുപോയ വാഹനങ്ങളിലൊന്നിലെ ഡ്രൈവറായിരുന്ന മനു പോലീസ് പിടിയിലായി. കൊല്ലം പുനലൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇതോടെ കേസില്‍ ആറ് പേര്‍ പിടിയിലായി. രണ്ടുമുതല്‍ നാല് വരെ പ്രതികളായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവര്‍ നീനുവിന്റെ അമ്മയുടെ ബന്ധുക്കളാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കസ്റ്റഡിയില്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
കൊടുംപകയുടെ തുടക്കം പ്രണയം വീട്ടിൽ അറിയിച്ചപ്പോൾ | Oneindia Malayalam
തെന്മല എത്തിയപ്പോള്‍

തെന്മല എത്തിയപ്പോള്‍

ആരെയും കൊന്നിട്ടില്ലെന്നും തെന്മല എത്തിയപ്പോള്‍ കെവിന്‍ ഇറങ്ങി ഓടിയെന്നുമാണ് ഇവര്‍ പറയുന്നത്. പോലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. കെവിന് പരിചയമില്ലാത്ത സ്ഥലത്തുവച്ചാണ് ഇറങ്ങി ഓടിയെന്ന് പറയുന്നത്. അതേസമയം പ്രതികള്‍ക്ക് നല്ല പരിചയമുള്ള സ്ഥലവുമാണിത്. അടിയേറ്റ് അവശനായിരുന്നു കെവിനെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണം എങ്ങനെ സംഭവച്ചുവെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. ഷാനുവിനെയും ചാക്കോയെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. വൈകീട്ട് കോടതിയില്‍ ഹാജരാക്കും.

കെവിനെ മുക്കി കൊന്നതോ? പ്രതികളുടെ മൊഴി ഇങ്ങനെ... അന്വേഷണ സംഘം നിര്‍ണായക നീക്കത്തിന്കെവിനെ മുക്കി കൊന്നതോ? പ്രതികളുടെ മൊഴി ഇങ്ങനെ... അന്വേഷണ സംഘം നിര്‍ണായക നീക്കത്തിന്

English summary
Kevin Death: groom brutally attacked by Shanu Chacko, Accuse testimony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X