ചുംബനസമരത്തിന്റെ വീഡിയോ കാണാന്‍ മലയാളികളുടെ തിരക്ക്
തിരുവനന്തപുരം: സരിത എസ് നായരുടേതെന്ന പേരില്‍ പരചരിച്ച വീഡിയോ ദൃശ്യങ്ങള്‍ക്കായി മലയാളികള്‍ നെറ്റില്‍ തിരഞ്ഞതിന് സമാനമത്രെ ചുംബന സമരത്തിന്റെ വീഡിയോകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍. ഇതിനകം തനനെ പലരും പല വീഡിയോകളും യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചാനലുകളിലെ വാര്‍ത്തകള്‍ക്കും, മൊബൈല്‍ ഫോണുകളില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ക്കും ആയി തിരച്ചില്‍ തുടരുകയാണ്. മലയാളികളുടെ സാംസ്‌കാരിക അപചയം എന്നാണ് ഒരു വിഭാഗം ഇതിനെ വിമര്‍ശിക്കുന്നത്.

കിസ്സ് ഓഫ് ലവ് ആഹ്വാനം ചെയ്ത ചുംബനക്കൂട്ടായ്മ വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് ഇത് വ്യക്തമാക്കുന്നത്. സദാചാര പോലീസിനെതിരെയുളള സമരം എന്ന രീതിയിലല്ല സമരം പൊതുമധ്യത്തില്‍ വിശേഷിപ്പിക്കപ്പെട്ടത്. ഒരു വിഭാഗം മനപ്പൂര്‍വ്വം ഇതതരം പ്രചാരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു.
<center><iframe width="100%" height="338" src="//www.youtube.com/embed/hfqRsjRtvL4" frameborder="0" allowfullscreen></iframe></center>
പൊതു സ്ഥലങ്ങളില്‍ ചുംബിക്കാനുള്ള സ്വതന്ത്ര്യത്തിന് വേണ്ടിയുളള സമരം എന്നാണ് ചുംബനക്കൂട്ടായ്മയെ ഹിന്ദു-മുസ്ലീം സംഘടനകള്‍ വിശേഷിപ്പിച്ചത്. തങ്ങളുടെ സമരം സദാചാര പോലീസിനെതിരെയുള്ളതും പരസ്യമായ സ്‌നേഹ പ്രകടനത്തിനുള്ള സ്വാതന്ത്യ പ്രകടനത്തിനുള്ള അവകാശത്തിന് വേണ്ടിയുളളതാണെന്നും കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ അവരുടെ ഫേസ്ബുക്ക് കമ്യൂണിറ്റി വഴി വ്യക്തമാക്കിയിരുന്നെങ്കിലും വലിയൊരു വിഭാഗം ഇതിനെ അംഗീകരിച്ചിരുന്നില്ല.
പതിനായിരക്കണിക്കിന് ആളുകളാണ് ചുംബനക്കൂട്ടായ്മയുടെ വീഡിയോക്കായി യൂട്യൂബില്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്. മറൈന്‍ ഡ്രൈവില്‍ ചുംബനക്കൂട്ടയ്മയില്‍ പങ്കെടുക്കാനെത്തിവരേക്കാളും, പ്രതിഷേധിക്കാനെത്തിയവരേക്കാളും കൂടുതല്‍ കാഴ്ചകാണാനെത്തിയവരായിരുന്നു എന്നതും സത്യം.












Click it and Unblock the Notifications