Get Updates
Get notified of breaking news, exclusive insights, and must-see stories!

കെകെ ലതികയെ നിയമസഭയിൽ വെച്ച് കൈയ്യേറ്റം ചെയ്ത കേസ്; 2 കോൺഗ്രസ് എംഎൽഎമാർക്ക് വാറണ്ട്

തിരുവനന്തപുരം: മുൻ എം എൽ എ കെകെ ലതികയെ മർദ്ദിച്ച കേസിൽ രണ്ട് മുൻ കോൺഗ്രസ് എം എൽ എമാർക്ക് വാറണ്ട്. എം എ വാഹിദ്, എ ടി ജോർജ് എന്നിവർക്കാണ് വാറണ്ട്. ലതിക തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. നിരന്തരം ഹാജാരാകാൻ ആവശ്യപ്പെട്ടിട്ടും നേതാക്കൾ എത്തിയിരുന്നില്ല.

akta-1663149284.jpg -Prop

2015 മാർച്ച് 13 നായിരുന്നു നിയമസഭയിൽ ഇടതുപക്ഷ എം എൽ എമാരുടെ പ്രതിഷേധം കയ്യാങ്കളിയിൽ കലാശിച്ചത്.ഇതിനിടയിലായിരുന്നു ലതികയ്ക്ക് മർദ്ദനം ഏറ്റത്. അതേസമയം നിയമസഭ കൈയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഇന്ന് തിരുവനന്തപുരം സി ജെ എം കോടതിയിൽ ഹാജരായി. കേസ് പിന്‍വലിക്കണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. തുടർന്നായിരുന്നു നേതാക്കൾ ഇന്ന് ഹാജരായത്. എൽ ഡി എഫ് കൺവീനറും മുൻ മന്ത്രിയുമായ ഇപി ജയരാജൻ ഹാജരായിരുന്നില്ല. അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

അമിതമായി മുടി കൊഴിയുന്നുണ്ടോ? പരിഹാരത്തിന് ഇത് പരീക്ഷിച്ച് നോക്കൂ

അതേസമയം കുറ്റപത്രം വായിച്ച് കേൾപ്പിച്ച പിന്നാലെ പ്രതികൾ കുറ്റം നിഷേധിച്ചു. കേസ് വീണ്ടും ഈ മാസം 26 ന് കോടതി പരിഗണിക്കും. വിചാരണ ഉൾപ്പെടെയുള്ള തീയതി അന്ന് കോടതി വ്യക്തമാക്കും. ഇ പി ജയരാജനോട് അന്നേ ദിവസം ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

'ശ്ശെടാ, ഇതെന്തൊക്കെ ഭാവങ്ങളാണ്, കണ്ണാണ് മെയിൻ'; അഹാനയുടെ സൂപ്പർ കൂൾ ഫോട്ടോസ് വൈറൽ

ബാർ കോഴക്കേസിൽ പ്രതിയായ അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയായിരുന്നു നിയമസഭയിൽ സംഘർഷം ഉണ്ടായത്. പ്രതികൾ സഭയിലെ 2,20,093 രൂപയുടെ പൊതു മുതലാണ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. അഞ്ചോളം സാക്ഷികള്‍ പ്രതികളുടെ പങ്കും അവര്‍ തല്ലിത്തകര്‍ത്ത സാധനങ്ങളേക്കുറിച്ചും നേരത്തേ മൊഴി നൽകിയിരുന്നു. മന്ത്രി ശിവൻകുട്ടിയെ കൂടാതെ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ കെ കുഞ്ഞമ്മദ്, സി കെ സദാശിവന്‍, കെ അജിത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ് കുറ്റം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+