കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധവയായി പോയത് അവരുടെ വിധി; കെകെ രമയ്‌ക്കെതിരെ അധിക്ഷേപവുമായി എംഎം മണി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ കെകെ രമ എംഎല്‍എയെ വ്യക്തിപരമായ അധിക്ഷേപിച്ച് എംഎം മണി. ഒരു മഹതി മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ സംസാരിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും സംസാരിച്ചു. ആ മഹതി വിധവയായി പോയി, അവരുടേതായ വിധി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ലെന്നായിരുന്നു മണിയുടെ പരാമര്‍ശം. ഭര്‍ത്താവായ ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരാമര്‍ശിച്ച് കെകെ രമയുടെ പ്രസംഗത്തിന് മറുപടിയായി മണി പറഞ്ഞു. അതേസമയം പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. എന്തും വിളിച്ച് പറയാമെന്ന് കരുതരുതെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

നടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മിനടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മി

1

അതേസമയം ഏറ്റവും വൃത്തിക്കെട്ട ആഭ്യന്തര മന്ത്രിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്നും, അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ രണ്ട് ലക്ഷം പേരെ കസ്റ്റഡിയില്‍ എടുത്ത് പീഡിപ്പിച്ചതെന്നും എംഎം മണി ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മണിയുടെ പരാമര്‍ശത്തെ ന്യായീകരിക്കുകയും ചെയ്തു. പരാമര്‍ശത്തില്‍ മണിയും, പറഞ്ഞതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രിയും ആവര്‍ത്തിച്ചു. പ്രതിപക്ഷത്തിനെ രൂക്ഷമായി തന്നെ മുഖ്യമന്ത്രി വിമര്‍ശിച്ചു. എന്തോ അപമാനിച്ചു എന്നാണ് പ്രതിപക്ഷം കാരണം പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മണിയുടെ പ്രസംഗം ഞാന്‍ കേട്ടു. അവര്‍ വിധവയായതില്‍ ഞങ്ങള്‍ക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. മഹതി എന്ന് പറഞ്ഞത് അപപകീര്‍ത്തികരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാന ചര്‍ച്ചകള്‍ വരുമ്പോള്‍ ഇത്തരത്തില്‍ ബഹളം ഉണ്ടാക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രവണത. ഇന്നും അത് ആവര്‍ത്തിച്ചു. മണി പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ എംഎംഎം മണിക്ക് പറയാനുള്ളത് പറയട്ടെയെന്നായിരുന്നു സ്പീക്കര്‍ സ്വീകരിച്ച നിലപാട്.

ഇതോടെ പ്രതിപക്ഷം മണി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ നിന്ന് പുറത്തേക്ക് പോയി. താന്‍ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മണി പറഞ്ഞു. തന്റെ വീക്ഷണത്തില്‍ തോന്നിയ കാര്യമാണ് പറഞ്ഞത്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് ശരിയല്ല. തന്നെ അറസ്റ്റ് ചെയ്ത് നാട് കടത്തിയത് തിരുവഞ്ചൂരിന്റെ പോലീസാണ്. സഭയില്‍ കിടന്ന് ബഹളം ഉണ്ടാക്കിയാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഭാഗം മാത്രം പറഞ്ഞ്, മറുപടി ഇല്ലാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

മണിയുടെ പരാമര്‍ശം സഭാരേഖയില്‍ ഉണ്ടാകരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ചു. രക്തസാക്ഷിയായ ടിപിടി ഇങ്ങനെ പറഞ്ഞത് പിന്‍വലിക്കണമെന്നും പറഞ്ഞത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പരാമര്‍ശത്തെ സംബന്ധിച്ചത് പരിശോധിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു.

പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചത് 3 മണിക്ക്; 12.19ന് കണ്ടതാര്?പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചത് 3 മണിക്ക്; 12.19ന് കണ്ടതാര്?

English summary
kk rama is a widow, its her fate, mm mani's personal attack kicks up row from opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X