Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപിയെ കൊന്നതിന് പിന്നില്‍ പിണറായി തന്നെയെന്ന് രമ

കൊച്ചി: ടിപി ചന്ദ്രശേഖനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പ്രധാന പങ്കാളിത്തമെന്ന് കെകെ രമ. ടിപിയുടെ വധത്തെ അംഗീകരിക്കുന്നതിന് തുല്യമായിട്ടാണ് പിണറായിയുടെ രണ്ടാം കുലംകുത്തി പ്രയോഗമെന്നും രമ ആരോപിക്കുന്നു.

ടിപിവധക്കേസില്‍ ഉന്നത ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കെകെ രമ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പിണറായി വിജയന്റെ പേരെടുത്ത് പറയുന്നത്. കോടിയേരി ബാലകൃഷ്ണന്റേയും പി ജയരാജന്റേയും പേരുകള്‍ പരാതിയില്‍ പ്രത്യേകം ഉന്നയിക്കുന്നുണ്ട്.

KK Rama

ടിപിയെ വധിച്ച കൊലയാളി സംഘത്തിലെ ആര്‍ക്കും അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ലായിരുന്നുവെന്നും പാര്‍ട്ടിക്ക് വേണ്ടിയാണ് അവര്‍ കൊല നടപ്പാക്കിയതെന്നും രമ പരാതിയില്‍ ആരോപിക്കുന്നു. ടിപി കൊല്ലപ്പെടുന്നതിന് മുമ്പ് പിണറായി വിജയന്‍ നടത്തിയ പല പ്രസംഗങ്ങളും കൊലപാതകത്തിനുള്ള വ്യംഗമായ ആഹ്വാനങ്ങളായിരുന്നുവെന്നും രമ ആരോപിക്കുന്നു.

ടിപി ചന്ദ്രശേഖരന്‍ രൂപീകരിച്ച പുതിയ പാര്‍ട്ടി സിപിഎമ്മിന് ശക്തമായ വെല്ലുവിളി സൃഷ്ടിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തെ ഇല്ലായ്മചെയ്യാന്‍ സിപിഎം തീരുമാനിച്ചത്. ഇതിനായി 2009 മുതല്‍ ഗൂഢാലോചന തുടങ്ങിയിയിരുന്നു എന്നും രമയുടെ പരാതിയില്‍ പറയുന്നു.

ടിപി കേസിലെ ഉന്നത ഗൂഢാലോചന കണ്ടെത്തുന്നതിന് സിബിഐ അന്വേഷണം വേണമെന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സിബിഐ കേസ് ഏറ്റെടുക്കുമെന്നാണ് അറിയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+