സിബിഐ അന്വഷേണത്തിന് മരണം വരെ നിരാഹാരമെന്ന് രമ
കോഴിക്കോട്:ടിപി ചന്ദ്രശേഖരന്‍ വധ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരമിരിക്കുമെന്ന് ടിപിയുടെ വിധവയും ആര്‍എംപി നേതാവും ആയ കെകെ രമ. തന്റെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ എത്തുമെന്നും രമ പറഞ്ഞു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ 12 പ്രതികളെ മാത്രമാണ് വിചാരണ കോടതി ശിക്ഷിച്ചത്. അതില്‍ തന്നെ സിപിഎം പ്രമുഖര്‍ കുറ്റ വിമുക്തരാക്കപ്പെടുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍ മാസ്റ്റര്‍ക്കെതിരെയുള്ള ഗൂഢാലോചന തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല.

കേസില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കെകെ രമയും യുഡിഎഫ് നേതാക്കളും ആരോപിക്കുന്നത്. ഇത് തെളിയിക്കാന്‍ സിബിഐ അന്വേഷണം തന്നെ നടത്തണം എന്നും പറയുന്നു.
സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് അനുകൂല നിലപാടാണ് എടുക്കുന്നത്. വിചാരണ കഴിഞ്ഞ് വിധി പ്രസ്താവിച്ചെങ്കിലും സിബിഐ അന്വേഷണത്തിന് നിയമ തടസ്സങ്ങളില്ല എന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം. എന്നാല്‍ വിധി പ്രസ്താവിച്ച് കഴിഞ്ഞ കേസില്‍ സിബിഐ അന്വേഷണം നടത്തുന്നതിന് നിയമപരമായി തടസ്സങ്ങള്‍ ഉണ്ടെന്നാണ് സിപിഎമ്മിന്റെ വാദം.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമ ഫെബ്രുവരി 3 മുതല്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്നുണ്ട്.












Click it and Unblock the Notifications