'സൂര്യനെല്ലി മുതൽ ചലച്ചിത്രനടി വരെ..' 'അമ്മ' വേദിയിലെ കെകെ ശൈലജയുടെ വാക്കുകൾക്കെതിരെ കെകെ രമ
കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തിൽ താരസംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയിൽ മുൻ മന്ത്രി കെകെ ശൈലജ നടത്തിയ പ്രസംഗത്തിലെ ഒരു പ്രസ്താവന വിവാദമായിരുന്നു. പീഡനങ്ങളിൽ പരാതി നൽകാൻ എന്തിനാണ് വർഷങ്ങളോളം സഹിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് വിവാദത്തിലായത്.
കെകെ ശൈലജയുടെ സംസാരത്തിനിടെ അമ്മ അംഗങ്ങൾ ചിരിക്കുകയും ചെയ്യുന്ന വീഡിയോ വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. വിവാദത്തിൽ കെകെ ശൈലജയ്ക്ക് എതിരെ വടകര എംഎൽഎ കെകെ രമ രംഗത്ത് വന്നിരിക്കുകയാണ്.

കെകെ രമയുടെ പ്രതികരണം: ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ യുടെ വേദിയിൽ കെ.കെ.ശൈലജ ടീച്ചർ MLA നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹവും, നിരാശ ജനകവുമാണ്."എന്തിനാണ് വർഷങ്ങളോളം സഹിച്ചിരിക്കുന്നത് ? ഒരു തവണ അഹിതമായി ഒരു നോട്ടമോ ഒരു വാക്കോ ഒരു സ്പർശമോ ഉണ്ടായാൽ അപ്പോ പറയണം ഇവിടെ നിർത്തണമെന്ന്. ആ ആർജ്ജവം സ്ത്രീകൾ കാണിക്കണം. " ഞെട്ടലോടെയല്ലാതെ സാമൂഹ്യനീതിയെപ്പറ്റി സാമാന്യ ബോധമുള്ള ഒരാൾക്കും ഈ വാചകങ്ങൾ കേട്ടു നിൽക്കാനാവില്ല.

തങ്ങൾക്ക് നേരെ നടക്കുന്ന നീതി നിഷേധങ്ങളും കടന്നാക്രമണങ്ങളും ഇങ്ങനെ പ്രതിരോധിക്കാൻ എല്ലാവർക്കും പറ്റുമായിരുന്നെങ്കിൽ എന്തിനാണ് മനുഷ്യർ സംഘടിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്യുന്നത് ? എന്തിനാണ് നമുക്ക് നിയമങ്ങളും നീതി നിർവ്വഹണ സംവിധാനങ്ങളും ? കടന്നാക്രമണങ്ങൾക്ക് വിധേയരാവുന്ന സ്ത്രീകൾ തന്നെയാണ് തങ്ങളനുഭവിക്കുന്ന ദുരന്തങ്ങളുടെയും ദുരിതങ്ങളുടേയും ഉത്തരവാദികൾ എന്നതാണ് ഈ വാക്കുകളുടെ ശരിയായ അർത്ഥം. എത്രയോ കാലമായി ആണധികാര പൊതുബോധം ഇതുതന്നെ ഇവിടെ പലതരത്തിൽ പറഞ്ഞു കൊണ്ടിരിക്കുന്നു.

വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് എം സി ജോസഫൈൻ തന്നെ വിളിച്ച സ്ത്രീയോട് പരുഷമായി പറഞ്ഞ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ആശയങ്ങൾ തന്നെയാണ് ഫലിതമെന്ന ഭാവേന ശൈലജ ടീച്ചറും ഉന്നയിച്ചത്. നമ്മുടെ സ്ത്രീകൾ ഭൂരിഭാഗവും നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളേറെയും തങ്ങളുടെ ഏറ്റവും സമീപസ്ഥ പരിസരങ്ങളിൽ നിന്നാണ് എന്ന് കാണാം. തങ്ങളേറ്റവും സുരക്ഷിതരായിരിക്കുമെന്ന് കരുതിയ , സ്നേഹവും വിശ്വാസവുമുള്ള ഇടങ്ങളിൽ നിന്ന് നേരിടേണ്ടി വരുന്ന കടന്നാക്രമണങ്ങളിൽ തകർന്നു പോകുമ്പോൾ എതിർക്കാനോ പിന്നീട് പരാതിപ്പെടാനോ ഉള്ള മനസാന്നിദ്ധ്യം പോലും പലർക്കുമുണ്ടാവില്ല.

ഓരോരുത്തരുടെയും മനോബലമനുസരിച്ച് മിനിമം മന: സ്വാസ്ഥ്യത്തിലേക്ക് തിരിച്ചു വരാൻ തന്നെ ഏറെ സമയമെടുക്കും. ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിലായാലും വാളയാർ സംഭവത്തിലായാലും ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തിലായാലും ഇങ്ങനെയൊരു സമയമുണ്ട്. സൂര്യനെല്ലി മുതൽ ചലച്ചിത്രനടി വരെയുളള പരാതി നൽകാനും നീതി തേടാനും തയ്യാറായ സ്ത്രീകളോട് നീതിപീഠങ്ങളും പൊതുബോധവും പെരുമാറിയതെങ്ങനെയാണ് ? എത്ര നിരാശജനകമായാണ് ഫ്രാങ്കോ കേസിന് പര്യവസാനമായത് ?

രാഷ്ട്രീയ പാർട്ടികൾക്കകത്ത് നേതാക്കന്മാരുടെ ഭാഗത്തു നിന്നുള്ള കടന്നാക്രമണങ്ങളെപ്പറ്റി പരാതി പറഞ്ഞ എത്ര പൊതുപ്രവർത്തകരായ സ്ത്രീകൾക്ക് നീതി കിട്ടിയിട്ടുണ്ട് ? പരാതി ഉന്നയിക്കാനും നിയമ പോരാട്ടം നടത്താനുമുള്ള സാമ്പത്തിക, സാമൂഹ്യ പിൻബലവും അവബോധവും ആർജ്ജിക്കാൻ സാധിച്ചിട്ടില്ലാത്തവരുടെ എണ്ണം തന്നെയാണ് ലോകത്താകെയും കൂടുതൽ. നമ്മുടെതു പോലെ വർഗ്ഗ / ജാതി / മതാത്മക വിഭജനവും നാടുവാഴിത്ത മൂല്യങ്ങൾ നടമാടുന്നതുമായ ഒരു സമൂഹത്തിൽ താൻ അനുഭവിക്കുന്നതു ഒരു ചൂഷണമെന്ന് പോലും തിരിച്ചറിയാത്ത നിരവധി നിശ്ശബ്ദ ജീവിതങ്ങളുള്ള ഒരു സാമൂഹ്യഘടനയെ ഫലിതവിഷയമായി തോന്നിക്കുന്നത് ഏത് മാർക്സിസ്റ്റ് പാഠശാലയാണ് ?

സ്ത്രീ പീഡകരെ കമ്മിറ്റികളിൽ അരിയിട്ടു വാഴിക്കുന്ന, പരാതി ഉന്നയിച്ച വനിതാ സഖാക്കളെ നിശ്ശബ്ദരാക്കി പുറം തള്ളുന്ന, കൂടുതൽ സ്ത്രീകൾ കമ്മിറ്റിയിൽ വന്നാൽ സംഘടന പൊളിയുമെന്ന് ഫലിതം പറയുന്ന ഒരു സംഘടനാ സംവിധാനത്തിൽ തിരുത്തൽ ശക്തിയാവാൻ കഴിയില്ല എന്ന് മാത്രമല്ല, ആ ആണഹന്തയെ പിന്തുണക്കുന്നവർക്കേ നിലനില്പുളളൂ എന്നാണ് ഇത്തരം പ്രസ്താവനകൾ തെളിയിക്കുന്നത്''.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications