ടിപി വധത്തെ കുറിച്ച് സിഎം രവീന്ദ്രന് അറിയാമായിരുന്നു; പിണറായിയുടെ ഏറ്റവും അടുത്തയാളാണെന്നും കെകെ രമ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ടിപി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമ രംഗത്ത്. ടിചി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടമാണ് കെകെ രമയുടെ പ്രസ്താവന. ടിപി ചന്ദ്രശേഖരന്‍ വധത്തെ കുറിച്ച് സിഎം രവീന്ദ്രന് അറിയാമായിരുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് കെകെ രമ ആരോപിക്കുന്നു. മാധ്യമം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രമ ഇക്കാര്യം വ്യക്തമാക്കിയത്. വിശദാംശങ്ങളിലേക്ക്...

രണ്ട് ചേരിയിലായി
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ആദ്യ ഘട്ടത്തില്‍ ടിപി ചന്ദ്രശേഖരന്റെ ഏറ്റവും അടുത്തയാളായിരുന്നു സിഎം രവീന്ദ്രന്‍. എന്നാല്‍ പിന്നീടുണ്ടായ വിഭാഗീയതയുടെ ഭാഗമായി രണ്ട് പേരും രണ്ട് ചേരിയിലായി. ഇതോടെ സൗഹൃദം മാറി. പിണറായി വിജയന്‍ ഉള്‍പ്പെടുന്ന നേതൃത്വത്തിന്റെ ഏറ്റവും അടുത്ത ആളാണ് രവി.

ചര്‍ച്ച ഉയരുന്നതിന് പിന്നില്‍
ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ചര്‍ച്ച ഉയരുന്നത്. ഒഞ്ചിയത്തെ സഖാക്കള്‍ക്കും തനിക്കും ഇക്കാര്യം കൃത്യമായി ബോധ്യമുണ്ടായിരുന്നുവെന്നും കെകെ രമ പറഞ്ഞു. അതേസമയം, സിഎം രവീന്ദ്രന് ബിനാമി സ്വത്തുക്കളുണ്ടെന്ന് കെകെ രമ മറ്റൊരു അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.

പണം എവിടെ നിന്ന്
എവിടെ നിന്നാണ് രവീന്ദ്രന് ഇത്രയധികം പണം. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയില്‍ ലഭിച്ച പണമായിരിക്കില്ല ഇതെന്ന് വ്യക്തമാണ്. അടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ പോകുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ ആയിരിക്കും. ആരാണ് വിയര്‍ക്കാന്‍ പോകുന്നതെന്ന് അന്നറിയാമെന്നും രമ പറഞ്ഞു.

ജോലി വാഗ്ദാനം
തിരഞ്ഞെടുപ്പ് കാലത്ത് വടകര മേഖലയില്‍ വീടുകള്‍ കയറി ജോലി വാഗ്ദാനം ചെയ്താണ് രവീന്ദ്രന്‍ സിപിഎമ്മിന് വേണ്ടി പ്രചാരണം നടത്തിയത്. മുഖ്യമന്ത്രിയുടെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡില്‍ വച്ചാല്‍ പോലും ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് പാര്‍ട്ടിക്ക് ബോധ്യമായെന്നും രമ വ്യക്തമാക്കി.

കൊവിഡ് കാരണം
കൊവിഡ് കാരണമാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരാണത്തിന് ഇറങ്ങാത്തതെന്ന് പറയുന്നു. എന്നാല്‍ കുഞ്ഞനന്ദന്‍ മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ പിണറായിക്ക് കൊവിഡ് പ്രശ്‌നമായില്ലെന്നും കെകെ രമ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.












Click it and Unblock the Notifications