പുതിയ കേസുകള്‍ കുറഞ്ഞതുകൊണ്ട് കൊറോണ പോയെന്ന് പറയാന്‍ കഴിയില്ല, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ എണ്ണം കുറഞ്ഞത് കൊണ്ട് വൈറസ് പോയെന്ന് പറയാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെക ശൈലജ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാതെ ഒരു രോഗി എവിടെയെങ്കിലും ഉണ്ടെങ്കില്‍ അയാളില്‍ നിന്ന് രോഗം പടരാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് ആരോഗ്യമന്ത്രി ഓര്‍മ്മിച്ചു. കോവിഡ് 19 ബാധിച്ച 19 പേര്‍ കൂടി രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ 12 പേരുടേയും പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 3 പേരുടെ വീതവും കണ്ണൂര്‍ ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. എന്നാല്‍ ഇതുകൊണ്ട് വൈറസ് പോയെന്ന് പറയാന്‍ കഴിയില്ലെന്നാണ് ആരോഗ്യമന്ത്രി ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നത്.

എല്ലാവരും സഹകരിക്കണം
കൊറോണയായതിനാല്‍ കണ്‍ട്രോള്‍ റൂമികളിലുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കും നാട്ടുകാര്‍ക്കും വിഷു ആഘോഷം ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഈ മഹാമാരിയെ തടയാന്‍ എല്ലാവരും സഹകരിക്കണം. ഇന്ന് കണ്‍ട്രോള്‍ റൂമില്‍ ജി വേണുഗോപാല്‍ വന്നിട്ടുണ്ട്. സന്തോഷം നല്‍കുന്ന കാര്യമാണ്. അവരുടെ മനപ്രയാസം ലഘൂകരിക്കാന്‍ മഞ്ജു വാര്യരും കെഎസ് ചിത്രയും വന്നിരുന്നു. വേണുഗോപാല്‍ ഒരു സംഗീത ആല്‍ബം തയ്യാറാക്കിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി ഓര്‍മ്മിച്ചു.

മുഖ്യമന്ത്രി വിശദീകരിക്കും
കേരളത്തിലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കും. ലോക്ക് ഏപ്രില്‍ 30വരെ നീട്ടുമെന്ന് നേരത്തെ കരുതിയിരുന്നു. മേയ് 3 വരെ നീട്ടിയെന്നാണ് ഇപ്പോള്‍ അറിയുന്നത്. രോഗം പ്രതിരോധം ചിട്ടയായി ചെയ്യാനാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം
ഇന്ന് കേരളത്തിലേക്ക് ഗര്‍ഭിണിക്ക് പ്രവേശിക്കാന്‍ കഴിയാതിരുന്നത് പ്രത്യേക സാഹചര്യത്തിലാണ്. എല്ലാവരും വീട്ടിലിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ്. എവിടെയാണോ അളുകള്‍ അവിടെ ഇരിക്കണമെന്നാണ് നിര്‍ദ്ദേശം. അത് ആരും പറഞ്ഞുണ്ടാക്കിയതല്ല. എങ്കിലും അവരെ ഗര്‍ഭാവസ്ഥയില്‍ റോഡില്‍ നിര്‍ത്താനാവില്ല. അതുകൊണ്ട് അവരെ വീട്ടില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊലീസ് സേനയ്ക്ക് ആദരം
കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പിനോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് സേനയ്ക്ക് ആദരവര്‍പ്പിക്കുന്നു. കഠിനമായ ചൂടില്‍ പോലും മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനായി ആത്മാര്‍ത്ഥമായി സേവനം ചെയ്യുകയാണ് പോലീസെന്നും മന്ത്രി വ്യക്തമാക്കി.
Recommended Video

കേരളത്തില്‍
സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെയാള്‍ വിദേശത്തുനിന്നും വന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,12,183 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,11,468 പേര്‍ വീടുകളിലും 715 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications