അഗതിമന്ദിരത്തില്‍നിന്നും വിവാഹിതയായ സുഗന്ധിക്ക് ആശംസയര്‍പ്പിച്ച് മന്ത്രി കെകെ ശൈലജ
മലപ്പുറം: സാമൂഹ്യനീതി വകുപ്പിന്റെ മലപ്പുറം തവനൂര്‍ അഗതിമന്ദിരത്തില്‍ നിന്നും കഴിഞ്ഞ ദിവസം വിവാഹിതരായ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളായ സുഗന്ധിയുടെ വീട് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ സന്ദര്‍ശിച്ചു. ഉള്‍ഗ്രാമമായ വണ്ടൂര്‍ ഇളങ്കൂര്‍ എടക്കാടുള്ള ഭര്‍ത്താവിന്റെ വസതിയിലാണ് മന്ത്രിയെത്തി ആശംസയറിയിച്ചത്.
വാർത്തകൾ തെറ്റെന്ന് ബിനോയ് കോടിയേരി! പാസ്പോർട്ട് കൈയിലുണ്ട്, ആവശ്യപ്പെട്ടത് 36 ലക്ഷം ദിർഹം...
ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ആരംഭിക്കുന്ന പാലിയേറ്റീവ് കീമോതെറാപ്പി യൂണിറ്റിന്റെ സംസ്ഥാനതല പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കാന്‍ നിലമ്പൂലെത്തിയതായിരുന്നു മന്ത്രി തുടര്‍ന്നാണ് വണ്ടൂര്‍ ഇളങ്കൂര്‍ എടക്കാടുള്ള സുഗന്ധിയുടെ വീട്ടിലെത്തിയത്.

സുഗന്ധിയുടെ വീട് മന്ത്രി കെകെ ശൈലജ സന്ദര്‍ശിക്കുന്നു
കാന്‍സര്‍ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. ആര്‍ദ്രം മിഷനിലൂടെ സാന്ത്വന പരിചരണം രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ കൂടുതല്‍ ജനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
എല്ലാ ജില്ലാ ആശുപത്രികളിലും ഇതിനായി പാലിയേറ്റീവ് കീമോതെറാപ്പി വാര്‍ഡ് സജ്ജമാക്കുമെന്നും ചികിത്സക്കായി പ്രത്യേക ട്രീറ്റ്‌മെന്റ് പ്രോട്ടോ കോളിന് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ പ്രത്യേകം ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന് 200 കോടി രൂപയും മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 179 കോടി രൂപയും നല്‍കി. ഈ വര്‍ഷം ബജറ്റില്‍ ആര്‍സിസിക്ക് 25 കോടിയും എംസിസിക്ക് 38 കോടിയും കൊച്ചിയിലെ കാന്‍സര്‍ സെന്ററിന് 310 കോടി രൂപയും വകയിരുത്തിയിരുന്നു. കൊച്ചിയില്‍ കാന്‍സര്‍ ഒപി ആരംഭിക്കുകയും ചെയ്തു.
കൂടാതെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഓങ്കോളജി വിഭാഗം വിപുലീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആരോഗ്യരംഗം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 4200 ലധികം തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ വൈകിട്ട് ആറു വരെ സേവനം ലഭ്യമാകുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. അടുത്ത വര്‍ഷം ജനങ്ങളിലേക്ക് ആരോഗ്യ സേവനം മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാക്കുന്നതിന്നായി 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെക്കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം മിഷനിലൂടെ ലഭ്യമാക്കുന്ന പാലിയേറ്റീവ് കീമോതെറാപ്പി യൂണിറ്റിന്റെ പദ്ധതിക്ക് അഭയം എന്ന നാമകരണം നല്‍കിക്കൊണ്ട് ലോഗോ പ്രകാശനം ചെയ്തു.












Click it and Unblock the Notifications