കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി കോഴവാങ്ങുന്പോള്‍ ഭാര്യയും ഒപ്പമുണ്ടായിരുന്നെന്ന് വിഎസ്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി കെഎം മാണി ബാറുകാരില്‍ നിന്നും കോഴപ്പണം കൈപ്പറ്റുമ്പോള്‍ ഒപ്പം ഭാര്യയും ഉണ്ടായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ബാര്‍ കോഴ വിവാദത്തില്‍ മാണിയ്‌ക്കെതിരായ അന്വേഷണ സര്‍ക്കാര്‍ നീട്ടുന്നത് അദ്ദേഹത്തെ രക്ഷിയ്ക്ക്‌നാണെന്നും വിഎസ് പറഞ്ഞു. ബാര്‍ കോഴ വിവാദത്തെത്തുടര്‍ന്ന് കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് സെക്രട്ടറിയേറ്റിലേയ്ക്കും കളക്ട്രേറ്റിലേയ്ക്കും നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു വിഎസ്.

മാണി കോഴപണം കൈപ്പറ്റുമ്പോള്‍ ഭാര്യയും കൂടെയുണ്ടായിരുന്നു. പണം പറ്റുമ്പോള്‍ ഭാര്യ തലകുലുക്കി സമ്മതിച്ചുവെന്നും വിഎസ് ആരോപിച്ചു. ബാര്‍ കോഴയില്‍ കെഎം മാണിയുടെ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന ആരോപണം മുന്‍പും ഉണ്ടായിട്ടുണ്ട്.

VS

എന്നാല്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് മാണിയുടെ ഭാര്യയുടെ അറിവോടെയാണ് കോഴ വാങ്ങിയതെന്ന് ആരോപണം ഉന്നയിക്കുന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു എല്‍ഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ച്. മുന്നണിയിലെ മറ്റ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മാണിയ്‌ക്കെതിരായ അന്വേഷണം വൈകിപ്പിയ്ക്കുന്ന സര്‍ക്കാര്‍ നിലപാടിനെയും വിഎസ് അതിരൂക്ഷമായി വിമര്‍ശിച്ചു.ബാര്‍ തുറക്കുന്നതിന് വേണ്ടി ഉടമകളില്‍ നിന്നും ഒരു കോടി രൂപ കെഎം മാണി കൈപ്പറ്റിയെന്നാണ് ആരോപണം.

English summary
VS Achuthanandan alleged that KM Mani accepts bar bribe with the presence of his Wife.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X