Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിമാനത്തിന് കുലുക്കം'; ലാന്‍ഡിങ്ങിനിടെ ടയറുകള്‍ പൊട്ടിത്തെറിച്ചു; കടന്നുപോയത് ആശങ്കയുടെ നിമിഷങ്ങള്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ആശങ്കയുടെ മണിക്കൂറുകള്‍ സൃഷ്ടിച്ച് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. വന്‍ ദുരന്തമാണ് വഴിമാറിയത്. 160 യാത്രക്കാരുമായി
ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് കൊച്ചിയില്‍ അടിയന്തരമായി ഇറക്കിയത്. റണ്‍വേയില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ വലതുവശത്തെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചത് വലിയ ആശങ്ക സൃഷ്ടിച്ചു. ഏറെ നേരത്തെ ആശങ്കയ്‌ക്കൊടുവില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കാന്‍ ആയി.

ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് യാത്രക്കാരെയും സിയാല്‍ ജീവനക്കാരെയും മൂള്‍മുനയില്‍ നിര്‍ത്തിയ സംഭവം ഉണ്ടായത്. അതീവ ആശങ്കാജനകമായ സാഹചര്യമാണ് വിമാനത്താവളത്തില്‍ കുറേ നേരത്തേക്ക് ഉണ്ടായത്. ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. സാങ്കേതിക തകരാറിനെ കുറിച്ച് പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് ലാന്‍ഡിങ്ങിന് മുന്നോടിയായി വിമാനത്താവളത്തില്‍ ഫുള്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുകയും ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് അടക്കമുള്ള സജ്ജീകരണങ്ങള്‍ അടിയന്തരമായി ഒരുക്കുകയും ചെയ്തു.

air india

യാത്രക്കാരായ 160 പേരും വിമാനത്താവളത്തില്‍ തുടരുകയാണ്. ഇവരെ മറ്റൊരു വിമാനത്തില്‍ കരിപ്പൂരിലേക്ക് കൊണ്ടുപോകുന്നതിനുള്ള ആലോചനകളാണ് ഇപ്പോള്‍ നടക്കുന്നത്. റോഡ് മാര്‍ഗ്ഗം കരിപ്പൂരിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതകളും പരിഗണിക്കുന്നുണ്ട്.

വന്‍ ദുരന്തത്തിലേക്ക് നയിച്ചേക്കാവുന്ന അടിയന്തര സാഹചര്യമാണ് പൈലറ്റിന്റെയും വിമാനത്താവള ജീവനക്കാരുടെയും സമയോചിതമായ ഇടപെടലില്‍ ഒഴിവായത്. വലിയ ആശങ്കയും പരഭ്രാന്തിയും നിമിഷങ്ങളിലൂടെ ആയിരുന്നു കൊച്ചി വിമാനത്താവളം കടന്നുപോയത്. വിമാനം റണ്‍വേയില്‍ നിന്ന് നീക്കം ചെയ്ത ശേഷം പരിശോധനകള്‍ പൂര്‍ത്തിയാക്കി റണ്‍വേ പ്രവര്‍ത്തനസജ്ജമാക്കി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ സാധാരണ നിലയിലാണ്.

എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന

'ജിദ്ദ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യവേ വിദേശ വസ്തു വന്ന് വിമാനത്തിന്റെ ടയറിലിടിച്ച് കേടുപാടുകള്‍ സംഭവിച്ചിരിക്കാമെന്ന് സംശയിക്കുന്നതിനാല്‍ എയര്‍ ഇന്ത്യ ജിദ്ദ-കോഴിക്കോട് വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിടുകയും മുന്‍കരുതല്‍ നടപടിയായി അടിയന്തര ലാന്‍ഡിംഗ് നടത്തുകയും ചെയ്തു.

വിമാനം കൊച്ചിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എല്ലാ അതിഥികളെയും റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക് എത്തിക്കും. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു, ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷ ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണെന്ന് ആവര്‍ത്തിക്കുന്നു.

സിയാല്‍ പുറത്തിറക്കിയ പ്രസ്താവന

ലാന്‍ഡിങ് ഗിയറിലെയും ടയറുകളുടെയും സാങ്കേതിക തകരാര്‍ മൂലം ഇന്ന് രാവിലെ കൊച്ചിയിലേക്ക് തിരിച്ചുവിട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കത 398 ന് സുരക്ഷിതമായി അടിയന്തരമായി ലാന്‍ഡിങ് നടത്താന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) സഹായിച്ചു 160 യാത്രക്കാരുണ്ടായിരുന്ന രാവിലെ 09:07 ന് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എല്ലാ അടിയന്തര സേവനങ്ങളും മുന്‍കൂട്ടി സജ്ജമാക്കിയിരുന്നു. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലാന്‍ഡിംഗിന് ശേഷമുള്ള പരിശോധനയില്‍ വലതുവശത്തെ രണ്ട് ടയറുകളും പൊട്ടിയതായി സ്ഥിരീകരിച്ചു. റണ്‍വേ വൃത്തിയാക്കിയ ശേഷം സാധാരണ നിലയിലായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+