കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുവനം കൊട്ടിക്കയറി, ബിനാലേക്ക് തിലകം ചാര്‍ത്തി പാണ്ടിമേളം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ചെണ്ടയില്‍ വിസമയം തീര്‍ത്ത് പെരുവനം കുട്ടന്‍മാരാര്‍ കൊട്ടിക്കയറി. കൂടെ 305 വാദ്യ കലാകാരന്‍മാരും. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ താള വിസ്മയം. അകന്പടിയായി പെരുമഴയും.

Pandimelam Biennale

രണ്ടാമത് കൊച്ചി ബിനാലെയുടെ ഉദ്ഘാടന വേദിയിലായിരുന്നു പരിപാടി. കേരളം കണ്ട ഏറ്റവും വലിയ ചെണ്ടമേള സദസ്സെന്ന് വിശേഷിപ്പിക്കാവുന്നതായിരുന്നു ചടങ്ങ്. ചെണ്ട കേരളത്തിന്‍റെ തനത് വാദ്യോപകരണം ആയതിനാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ചെണ്ടമേള സദസെന്ന് പോലും വിശേഷിപ്പിക്കാം.

Pandimelam Biennale1

ചെണ്ടയും ഇലത്താളവും കൊമ്പും കുഴലും ചേര്‍ന്നൊരുക്കിയ താളവിരുന്ന് ഏതാണ്ട് രണ്ടുമണിക്കൂറോളം നീണ്ടു. ഒരു നിരയില്‍ 21 ചെണ്ട. 101 വലംതലച്ചെണ്ടയും ഇലത്താളവും. 41 കൊമ്പും കുറുംകുഴലും. മേള പ്രേമികള്‍ക്ക് ഇതിലപ്പുറം വേറെ എന്ത് വേണം. .

ഇത്രത്തോളം വലിയൊരു ചെണ്ടമേളസംഘത്തെ തൃശൂര്‍ പൂരത്തിലല്ലാതെ താന്‍ നയിച്ചിട്ടില്ലെന്ന് പെരുവനം കുട്ടന്‍ മാരാര്‍ പറഞ്ഞു. ഇലഞ്ഞിത്തറ മേളത്തില്‍ പോലും വാദ്യമേളക്കാരുടെ എണ്ണം 300 കവിയാറില്ലെന്നും അദ്ദേഹം പറഞ്ഞു. 20 മിനിട്ട് നീണ്ട ചെമ്പട മേളത്തിന്റെ അകമ്പടിയോടെയാണ് പാണ്ടിമേളം തുടങ്ങിയത്.

Pandimelam Biennale2

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ബിനാലെ ഉദ്ഘാടനം ചെയ്തത്. ബിനാലെയ്ക്ക് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും ബിനാലെയുടെ വിജയം നാടിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 30 രാജ്യങ്ങളില്‍ നിന്നായി 94 കലാകാരന്മാരും 100 കലാസൃഷ്ടികളുമായി മാര്‍ച്ച് 29 വരെ ബിനാലെ നീളും.

English summary
The second edition of Kochi-Muziris Biennale (KMB) became venue to one of the world’s biggest orchestral performance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X