മന്ത്രി ശൈലജയ്ക്ക് കുരുക്കഴിയുന്നില്ല...! ഒന്നിന്റെ ചൂടാറും മുന്‍പ് അടുത്ത വിവാദവും...!
കൊച്ചി: ബാലാവകാശ കമ്മീഷന്‍ നിയമന വിവാദത്തില്‍ തൂങ്ങിയാടുകയാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ മന്ത്രിക്കസേരയുടെ ഭാവി. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. അതിനിടെ മറ്റൊരു നിയമന വിവാദം കൂടി മന്ത്രിയുടെ പേരില്‍ ഉയര്‍ന്നിരിക്കുകയാണ്. കൊച്ചി ക്യാന്‍സര്‍ കെയര്‍ ഡയറക്ടറുടെ നിയമനമാണ് വിവാദത്തിലായിരിക്കുന്നത്. മന്ത്രിയുടെ ഇഷ്ടക്കാരെ നിയമിക്കുന്നതിന് വേണ്ടി മൂന്ന് തവണ വിജ്ഞാപനം മാറ്റിയിറക്കി എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സര്‍ക്കാര്‍ സ്ഥാപനമായ കാന്‍സര്‍ കെയര്‍ സെന്ററില്‍ 2016 സെപ്റ്റംബര്‍ 26നാണ് ഡയറക്ടര്‍ നിയമനത്തിന് ആദ്യ വിജ്ഞാപനം പുറത്തിറക്കിയത്. എന്നാല്‍ അപേക്ഷകരില്‍ നിന്നും നിയമനം നടത്തിയില്ല. തീയ്യതി ഒക്ടോബര്‍ 15 വരെ നീട്ടുകയും ചെയ്തു. മതിയായ കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടാതെ ആയിരുന്നു നടപടി. യോഗ്യതകളില്‍ നിരവധി ഇളവുകളോടെ മൂന്നാമത്തെ വിജ്ഞാപനവും പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയ്യതി ജൂലൈ 20 വരെ നീട്ടിക്കൊണ്ടായിരുന്നു അത്. ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയെ ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിക്കാനുള്ള പിന്‍വാതില്‍ നീക്കമാണ് നടന്നതെന്നാണ് ആരോപണം ഉയരുന്നത്. ഈ വിവാദത്തോട് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications