'മാർട്ടിൻ ഇരകളെ പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന മനോരോഗി';കൊടുംക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി; തൃശ്ശൂരിൽ ഫ്ളാറ്റിൽ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ കേസിലെ പ്രതി മാർട്ടിൻ ജോസഫിനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. ഇയാൾ തൃശ്ശൂരിലെ മുണ്ടൂർ ഭാഗത്ത് ചതുപ്പ് പ്രദേശത്ത് ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട് .മാർട്ടിന്റെ വീടിന് അടുത്ത് തന്നെയാണ് ഈ പ്രദേശം. ഇയാളെ തൃശ്ശൂരിൽ തന്നെ ഉള്ളതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ വ്യക്തമായതായി പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനിടെ മാർട്ടിനെതിരെ മറ്റൊരു യുവതിയും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

ക്രൂര പീഡനം
കണ്ണൂർ സ്വദേശിയായ യുവതിയെയാണ് കൊച്ചി നഗരത്തിലെ ഫ്ലാറ്റിൽ ഒരു മാസത്തോളം പൂട്ടിയിട്ട് മാർട്ടിൻ ക്രൂരമായി പീഡിപ്പിച്ചത്. എറണാകുളത്ത് ഫാഷൻ ഡിസൈനറായില ജോലി ചെയ്ത് വരികയായിരുന്ന യുവതി അവിടെ വെച്ചാണ് മാർട്ടിനുമായി പരിചയത്തിലാക്കുന്നത്. ലോക്ക്ഡൗണിൽ മാർട്ടിന്റെ ഫ്ളാറ്റിൽ താമസിക്കാൻ എത്തിയപ്പോഴായിരുന്നു യുവതിയെ ഇയാൾ ഫ്ളാറ്റിൽ വെച്ച് പീഡിപ്പിച്ചത്.

രക്ഷപ്പെട്ടു
മാർട്ടിന്റെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. മുറിയിൽ പൂട്ടിയിട്ട്
ദിവസങ്ങളോളം ക്രൂര പീഡനത്തിന് ഇരയാക്കി യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ മാർട്ടിന്റെ കണ്ണുവെട്ടിച്ച് ഫ്ളാറ്റിൽ നിന്നും രക്ഷപ്പെട്ട യുവതി എറണാകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. .

ജാമ്യം തള്ളി
എന്നാൽ അന്ന് കേസെടുത്തെങ്കിലും പോലീസ് മറ്റ് നടപടി എടുത്തില്ല. ഒടുവിൽ പീഡനത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവന്നപ്പോഴാണ് പോലീസ് അന്വേഷണത്തിന് തയ്യാറായത്. അതേസസമയം പോലീസ് അന്വേഷണം ശക്തമാക്കിയതോടെ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തേടി മാർട്ടിൻ സിജെഎം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ജാമ്യ ഹൿജി തള്ളി.

അന്വേഷണം വ്യാപിപിച്ചു
ഇതോടെ ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം വ്യാപിപിച്ചിരിക്കുകയാണ്. അതിനിടെ പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ മാർട്ടിൻ കാക്കനാട്ടുള്ള തന്റെ ഫ്ളാറ്റിൽ നിന്നും ബാഗുമായി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജൂൺ എട്ടാം തീയതി പുലർച്ചെ നാല് മണിയോടെയാണ് ഇയാൾ ഫ്ളാറ്റിൽ നിന്നും രക്ഷപ്പെട്ടത്.

മറ്റൊരു യുവതിയും
അതേസമയം മറ്റൊരു യുവതിയും മാർട്ടിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്നെ ഫ്ലാറ്റിൽ കയറി വന്ന് മാർട്ടിൻ മർദ്ദിച്ചുവെന്നാണ് യുവതി പരാതിപ്പെട്ടത്. യുവതിയുടെ പരാതി ലഭിച്ചെന്നും പ്രതിക്കെതിരെ പീഡനക്കേസ് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷ്ണർ സിഎച്ച് നാഗരാജു അറിയിച്ചു.
മാർട്ടിൻ ഇരകളെ ക്രൂരമായി പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന മനോരോഗിയാണെന്നും കമ്മീഷ്ണർ പറഞ്ഞു.
സ്വിമ്മിംഗ് പൂളിൽ ഹോട്ട് ലുക്കിൽ നടി പൂജ ഹെഗ്ഡേ, ചിത്രങ്ങള്‍












Click it and Unblock the Notifications