ഇൻഫോപാർക്ക് വഴി ദേശീയപാത വരുന്നോ? പുതിയ എട്ടുവരി പാതയ്ക്ക് നിർദ്ദേശം, കൊച്ചിയുടെ ആ ദുഃഖം മാറും!
കൊച്ചി: ഇൻഫോപാർക്ക് വികസനത്തിൽ കണ്ണുംനട്ട് ഇരിക്കുകയാണ് കൊച്ചിയിലെ ജനങ്ങൾ കഴിഞ്ഞ കുറച്ച്കാലമായി. നിരവധി നിർണായക പ്രഖ്യാപനങ്ങളാണ് ഇതിനോട് അനുബന്ധിച്ച് സർക്കാർ നടത്തിയത്. ഒന്നും രണ്ടും ഘട്ടങ്ങളിലായി ഇൻഫോപാർക്കിൽ നടക്കനിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളും മറ്റുമാണ്. ഇപ്പോഴിതാ മാറുന്ന കാലത്തിന് അനുസരിച്ച് മാറ്റം വരേണ്ട ഗഗതസൗകര്യങ്ങളിലും വലിയ മാറ്റം വരാനിരിക്കുകയാണ്.
അത്തരത്തിൽ ഒരു നിർണായക നിർദ്ദേശമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇൻഫോപാർക്ക് വഴി ദേശീയപാത ബന്ധിപ്പിക്കണമെന്നും അത് എട്ട് വരിയാക്കണം എന്നുമാണ് ഉയരുന്ന പ്രധാന നിർദ്ദേശം. എഐ സിറ്റി അടക്കമുള്ള പദ്ധതികൾ നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് എട്ടുവരി പാത എന്ന ആവശ്യവും ശക്തമാവുന്നത്. ഇൻഫോപാർക്കിനെ ദേശീയപാതയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനുൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് ഉയർന്നിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ് നിലവിൽ ഈ നിർദ്ദേശം. ഇൻഫോപാർക്ക് തുടർവികസനത്തിന്റെ ഭാഗമായി വൻ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഗതാഗതസൗകര്യങ്ങൾ ഇതിനനുസരിച്ച് ഉയർന്നിട്ടില്ലെന്ന് മാത്രമല്ല അതിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടുമില്ല എന്നതാണ് യാഥാർഥ്യം. ഇൻഫോപാർക്കിലെ വിവിധ കമ്പനികളിൽ ജോലിചെയ്യുന്നവർ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നമാണ് യാത്രാ തടസം.
നിലവിൽ ഇൻഫോപാർക്കിലേക്ക് മതിയായ പൊതുഗതാഗത സംവിധാനങ്ങളില്ല, കൂടാതെ മറ്റ് സംവിധാനങ്ങളിൽ ആവട്ടെ പോരായ്‌മകൾ ഏറെയുണ്ട് താനും. കൊച്ചി മെട്രോയുടെ നിർമ്മാണം നടക്കുന്നുണ്ടെങ്കിലും ഇതുകൊണ്ടുമാത്രം യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാകില്ല എന്നാണ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത വികസനം അടക്കമുള്ള ബദൽ സംവിധാനങ്ങൾ പരിഗണിക്കുന്നത്.
ദേശീയപാത ബന്ധിപ്പിക്കുന്നതിന് ഒപ്പം വാട്ടർമെട്രോ സർവീസ് ഇൻഫോപാർക്കിലേക്ക് നീട്ടണമെന്നും അധികൃതർ സർക്കാരിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കൊച്ചി വാട്ടർ മെട്രോ സേവനങ്ങൾ ലോകമാസകലം പ്രശംസ നേടുന്ന സാഹചര്യത്തിൽ ഇതിന്റെ ഗുണഫലം ഇൻഫോപാർക്ക് മേഖലയിലേക്ക് കൂടി പ്രയോജനപ്പെടുത്തണമെന്നാണ് ആവശ്യം.
ദേശീയപാത നീട്ടണമെന്ന് ആവശ്യം
ഇൻഫോപാർക്കിനെ അങ്കമാലി-കുണ്ടന്നൂർ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതിനാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്. വൈറ്റിലയിൽനിന്ന് കാക്കനാട് ഇൻഫോപാർക്ക് ഭാഗത്തേക്ക് എലവേറ്റഡ് ഹൈവേ സാധ്യമാകുമെന്നാണ് ഇതിന്റെ പരിഹാരമായി പറയുന്നത്. നിലവിലുള്ള കമ്പനികൾക്കും മൂന്നുംനാലും ഘട്ടങ്ങളിലായി ആസൂത്രണം ചെയ്യുന്ന വികസനപ്രവർത്തനങ്ങൾക്കുമെല്ലാം ദേശീയപാത ബന്ധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ ഇൻഫോപാർക്ക് സർക്കാരിന്റെ അനുമതിക്കായി പദ്ധതി നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസുമായി ബന്ധിപ്പിച്ച് എട്ടുവരി പാതയ്ക്കാണ് നിർദ്ദേശം ഉണ്ടായിരിക്കുന്നത്. വൈറ്റിലയെയും കാക്കനാടിനെയും ബന്ധിപ്പിച്ച് റോഡ് ഇടനാഴിയെന്ന ആവശ്യം നേരത്തേ തന്നെ വിവിധ മേഖലകളിൽനിന്ന് ഉയർന്നിരുന്നു. അതിനോട് അനുബന്ധിച്ചാണ് ഇപ്പോഴത്തെ ദേശീയപാതയെ ക്കുറിച്ചും ചോദ്യം ഉയർന്നത്.
ഇൻഫോപാർക്ക് എഐ സിറ്റി
ഇൻഫോപാർക്ക് രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച വിപുലീകരണ ചർച്ചകൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിൽ ലാൻഡ് പൂളിങ് രീതിയിലൂടെ 500 ഏക്കർ കണ്ടെത്തി മൂന്നാം ഘട്ടം പൂർത്തീകരിക്കുകയാണ് പദ്ധതി. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
മേഖലയിൽ വരാനിരിക്കുന്ന എഐ സിറ്റി തന്നെയാണ് പ്രധാന സംഗതികളിൽ ഒന്ന്. സിറ്റിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തനത്തിനായി സിറ്റി ബ്രെയിൻ, ഡിജിറ്റൽ ട്വിൻ, ഇന്റലിജന്റ് യൂണിഫൈഡ് മൊബിലിറ്റി തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കും. ഇതിൽ 'സിറ്റി ബ്രെയിൻ' എന്ന് വിളിക്കുന്ന കേന്ദ്രീകൃത എഐ സംവിധാനത്തെ ആശ്രയിച്ചാണ് ടൗൺഷിപ്പ് പ്രവർത്തിക്കാൻ ഒരുങ്ങുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.
പല പ്രമുഖ കമ്പനികളും ഇതിന്റെ ഭാഗമായി ഈ നഗരത്തിൽ അവരുടെ ആഗോള ശേഷി കേന്ദ്രങ്ങൾ തുറന്നേക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഏകദേശം 25,000 കോടി രൂപയുടെ നിക്ഷേപം ഈ പദ്ധതിയിൽ ഉൾപ്പെടും. ഇത് 200,000 നേരിട്ടുള്ള തൊഴിലവസരങ്ങളും 400,000 പരോക്ഷ തൊഴിലവസരങ്ങളും ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications