കൊച്ചി പഴയ കൊച്ചിയല്ല..! വരുന്നത് വമ്പൻ എഐ സിറ്റി, 25000 കോടിയുടെ നിക്ഷേപം, 6 ലക്ഷം പേർക്ക് തൊഴിൽ
കൊച്ചി: കേരളത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന നഗരമേതെന്ന് ചോദിച്ചാൽ നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുന്ന ഉത്തരം കൊച്ചിയായിരിക്കും. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്താണ് എന്നത് സത്യമാണെങ്കിലും വ്യാവസായിക, സാമ്പത്തിക തലസ്ഥാനം കൊച്ചി തന്നെയായിരിക്കും. അതിനെ ഊട്ടിയുറപ്പിക്കുന്ന വമ്പൻ പദ്ധതികൾ വീണ്ടും നഗരത്തിനെ തേടി എത്തുകയാണ്. കൊച്ചി ഇൻഫോപാർക്ക് വികസനമാണ് ഇക്കൂട്ടത്തിൽ ഏറ്റവും അവസാനത്തേത്.
കൊച്ചി ഇൻഫോപാർക്ക് ഫേസ് ത്രീയിൽ ഒരുങ്ങുന്നത് പുതിയ കാലത്തിനെ അടയാളപ്പെടുത്തുന്ന എഐ സിറ്റിയായിരിക്കും. വ്യവസായ മന്ത്രി പി രാജീവ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിത നഗരമായി ഇതിനെ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ അവശ്യ സേവനങ്ങളും എഐ വഴി പ്രവർത്തിപ്പിക്കുന്ന ഒരു നഗരമായി ഇൻഫോപാർക്ക് ഘട്ടം 3ലൂടെ അവതരിപ്പിക്കും.

എഐയുടെ സഹായത്തോടെ സ്‌മാർട്ട് സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തിക്കുന്ന ഒരു നഗരമായിരിക്കും ഇതെന്ന് മന്ത്രി പറയുന്നു. നഗരത്തിന്റെ കേന്ദ്രമായി സിറ്റി ബ്രെയിൻ എന്ന പ്രത്യേക സംവിധാനം ഉണ്ടാകും. സെൻസറുകളിൽ നിന്നും ക്യാമറകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും നഗരത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യും. കാലക്രമേണ ഈ സംവിധാനം മെച്ചപ്പെടുന്നത് തുടരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീ അതിവേഗം യാഥാർത്ഥ്യമാക്കുന്നതിനായി ലാന്‍ഡ് പൂളിംഗ് പ്രക്രിയ സുഗമമാക്കുന്നതിന് പുതിയ ഓഫീസ് തുറന്നിരിക്കുകയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. കിഴക്കമ്പലം വില്ലേജിൽ 300 ഏക്കറിലാണ് ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനം ലക്ഷ്യമിടുന്നത്. ഇത്രയും വിപുലമായ സജ്ജീകരണത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക മേഖലയും ഇത് തന്നെയായിരിക്കും എന്നാണ് കരുതപ്പെടുന്നത്.
നഗരത്തിന്റെ വികസന സ്വപ്‌നങ്ങളിൽ മായ്ക്കാനാവാത്ത ഒരു ഏടായി ഇത് മാറുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. കരട് പദ്ധതിരേഖ തയ്യാറാക്കി പൊതുജനാഭിപ്രായംകൂടി സ്വീകരിച്ച ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തിയാവും അന്തിമ പദ്ധതിരേഖ തയ്യാറാക്കുക. ഇതിലൂടെ പൊതുജനങ്ങളുടെ കൂടി പങ്കാളിത്തവും സഹകരണവും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
എഐ സിറ്റിയും പ്രത്യേകതകളും
എഐ നഗരം പരിസ്ഥിതി സൗഹൃദവും കാർബൺ നെഗറ്റീവും ആയിരിക്കും. ഗതാഗതം, മാലിന്യങ്ങൾ, മഴവെള്ളം ശേഖരിക്കൽ, ജല പുനരുപയോഗം എന്നിവ കൈകാര്യം ചെയ്യുന്നതിന് എഐ സൗകര്യം ഉപയോഗിക്കും. കൂടാതെ, നൂതന നിരീക്ഷണ സംവിധാനങ്ങൾ സുരക്ഷ ഉറപ്പാക്കും. നഗരത്തിന്റെ ദീർഘകാല ആസൂത്രണത്തിനും എഐ സാങ്കേതികവിദ്യ സഹായിക്കും, ഇതിലൂടെ നഗരം ഭാവിക്ക് സജ്ജമാണെന്ന് ഉറപ്പാക്കും.
തൊഴിലവസരങ്ങളും നിക്ഷേപങ്ങളും
മുൻനിര ആഗോള ടെക് കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പല പ്രമുഖ കമ്പനികളും ഇതിന്റെ ഭാഗമായി ഈ നഗരത്തിൽ അവരുടെ ആഗോള ശേഷി കേന്ദ്രങ്ങൾ തുറന്നേക്കും. ഏകദേശം 25,000 കോടി രൂപയുടെ നിക്ഷേപം ഈ പദ്ധതിയിൽ ഉൾപ്പെടും. ഇത് 200,000 നേരിട്ടുള്ള തൊഴിലവസരങ്ങളും 400,000 പരോക്ഷ തൊഴിലവസരങ്ങളും ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
കൂടാതെ നാലാംഘട്ട വികസന മാതൃകയെ കുറിച്ചും സർക്കാർ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. അത്യാധുനിക ഐടി സമുച്ചയങ്ങൾ, ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുന്ന മാതൃകയുടെ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അറിയിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബ്, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ, അടുത്ത തലമുറ ഐടി കാമ്പസുകൾ എന്നിവയുടെ കേന്ദ്രമായി കൊച്ചിയെ മാറ്റാനുള്ള സംസ്‌ഥാന സർക്കാർ ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പറയുന്നു. ഭൂമി കൈമാറൽ ഉൾപ്പെടെയുള്ള നടപടികൾ തുടങ്ങിയെന്നും അദ്ദേഹം കുറിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications