ശ്രീധരനും വേണ്ട, ചെന്നിത്തലയും വേണ്ട... കൊച്ചി മെട്രോ ഉദ്ഘാടിക്കാന്‍ ഇവര്‍ തന്നെ ധാരാളം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലി/കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന വേദയില്‍ മെട്രോ മാന്‍ ഇ ശ്രീധരനെ ഒഴിവാക്കി എന്നതാണ് ഇപ്പോഴത്തെ വിവാദം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കിയ പട്ടികയില്‍ ഇ ശ്രീധരന്‍ പോയിട്ട് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പോലും ഇല്ല.

സംഗതി ഇപ്പോള്‍ കേരളത്തില്‍ വലിയ വിവാദത്തിനാണ് വഴിവച്ചിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിയില്ലെങ്കിലും ഉദ്ഘാടനം നടക്കും എന്ന നിലപാടും വിവാദത്തിന് ഇടയാക്കിയിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ വിവാദത്തില്‍ എന്താണ് കഴമ്പുള്ളത് എന്നാണ് ചോദ്യം. പ്രോട്ടോകോള്‍ അനുസരിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വേദിയില്‍ ഇരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്. അതിലാണെങ്കില്‍ പ്രോട്ടോകോള്‍ ലംഘനം ഒന്നും ഇല്ലതാനും.

നാല് പേര്‍ മതി?

നാല് പേര്‍ മതി?

കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ ഉണ്ടാകേണ്ട നാല് പേരുടെ പട്ടികയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയിരിക്കുന്നത്. അതില്‍ പ്രധാനമന്ത്രിയെ കൂടാതെ ഗവര്‍മര്‍ പി സദാശിവം, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരാണ് ഉള്ളത്.

 ഇ ശ്രീധരന്‍ ഇല്ല

ഇ ശ്രീധരന്‍ ഇല്ല

മെട്രോമാന്‍ എന്ന് അറിയപ്പെടുന്ന ഇ ശ്രീധരനെ ഒഴിവാക്കിയതാണ് വലിയ വിവാദം. മെട്രോ നിര്‍മാണത്തിന്റെ മുഖ്യ ഉപദേശകനാണ് ഇ ശ്രീധരന്‍. ഒരുപക്ഷേ കൊച്ചി മെട്രോ ഇത്ര വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നിലും ഈ ശ്രീധരന്‍ തന്നെയാണ്. അങ്ങനെയുള്ള വ്യക്തിയെ വേദിയില്‍ നിന്ന് ഒഴിവാക്കി എന്നതാണ് ആക്ഷേപം.

പ്രതിപക്ഷ നേതാവും എംപിയും എംഎല്‍എയും

പ്രതിപക്ഷ നേതാവും എംപിയും എംഎല്‍എയും

എന്നാല്‍ ഇ ശ്രീധരന്‍ മാത്രമല്ല, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥലം എംപി കെവി തോമസ്, സ്ഥലം എംഎല്‍എ ആയ പിടി ചാക്കോ തുടങ്ങിയവര്‍ക്കും വേദിയില്‍ സ്ഥാനമില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

ഒരു പ്രശ്‌നവും ഇല്ല

ഒരു പ്രശ്‌നവും ഇല്ല

എന്നാല്‍ തന്നെ ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കിയതില്‍ ഇ ശ്രീധരന് ഒരുപരാതിയും ഇല്ല. അസ്വാഭാവികമായി ഒന്നും തന്നെ ഇതില്‍ ഇല്ലെന്നാണ് ശ്രീധരന്‍ വ്യക്തമാക്കിരിക്കുന്നത്.

പ്രോട്ടോകോള്‍ കൃത്യമാണ്

പ്രോട്ടോകോള്‍ കൃത്യമാണ്

ആരോപണം ഉന്നയിക്കാന്‍ മാത്രം ഉള്ള പ്രശ്‌നങ്ങളൊന്നും തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പട്ടികയില്‍ ഇല്ല എന്നതാണ് സത്യം. പ്രോട്ടോകോള്‍ അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടും ഉള്ളത്.

13 പേരുടെ പട്ടിക

13 പേരുടെ പട്ടിക

കെഎംആര്‍എല്‍ സമര്‍പ്പിച്ച പട്ടികയില്‍ ഉണ്ടായിരുന്നത് 13 പേരായിരുന്നു. ഇപ്പോള്‍ ഒഴിവാക്കപ്പെട്ട എല്ലാവരും ആ പട്ടികയില്‍ ഇടം കണ്ടെത്തിയവരായിരുന്നു. എന്നാല്‍ എസ്പിജി സുരക്ഷ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് 4 ആക്കി ചുരുക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതാണ് പ്രോട്ടോകോള്‍

ഇതാണ് പ്രോട്ടോകോള്‍

ഇന്ത്യയില്‍ പ്രോട്ടോകോളില്‍ ആദ്യം വരുന്നത് രാഷ്ട്രപതിയാണ്. അതിന താഴെ ഉപരാഷ്ട്രപതി. അതിനും താഴെയാണ് പ്രധാനമന്ത്രി വരുന്നത്. പ്രധാനമന്ത്രിക്ക് താഴെയാണ് സംസ്ഥാന ഗവര്‍ണര്‍മാരുടെ സ്ഥാനം. അതിനും താഴെ കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാരും സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും വരും. ഈ പ്രോട്ടോകോള്‍ ഇക്കാര്യത്തില്‍ കൃത്യമായി പാലിച്ചിട്ടുണ്ട്.

എംപിയും എംഎല്‍എയും എല്ലാം...

എംപിയും എംഎല്‍എയും എല്ലാം...

പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വേദിയില്‍ സ്ഥാനം കൊടുക്കണം എന്ന് നിര്‍ബന്ധമില്ല. പ്രതിപക്ഷ നേതാവിന്റെ കാര്യവും അങ്ങനെ തന്നെ.

വിവാദം എന്തിന്

വിവാദം എന്തിന്

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് മെട്രോ പദ്ധതി തുടങ്ങുന്നത്. തുടര്‍ന്ന് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്ത് തിരക്ക് പിടിച്ച് ആദ്യഘട്ട പ്രവര്‍ത്തനോദ്ഘാടനം നടത്തി. ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ മെട്രോ പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോള്‍ വേദിയില്‍ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ ആരും തന്നെ ഇല്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം.

ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയാല്‍

ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിയാല്‍

സാധാരണ ഗതിയില്‍ ഇത്തരം പരിപാടികളില്‍ പ്രദേശത്തെ ജനപ്രതിനിധികളെ കൂടി വേദിയില്‍ ഉള്‍പ്പെടുത്താറുണ്ട്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പല പദ്ധതികളും ഇങ്ങനെ സംഭവിച്ചിട്ടും ഉണ്ട്. എന്നാല്‍ കൊച്ചി മെട്രോയുടെ കാര്യത്തില്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

English summary
Kochi Metro Controversy: Is there any Protocol issue? Frankly saying, there is no protocol breach in Prime Minister's office's list.
Please Wait while comments are loading...