കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായുടെ 'സഹായത്തില്‍' കൊച്ചി സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമായി...

Google Oneindia Malayalam News

കൊച്ചി: ലോക ഐടി ഭൂപടത്തില്‍ ഇനി കൊച്ചു കേരളത്തിലെ അറബിക്കടലിന്റെ റാണിയും. കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. 12 വര്‍ഷത്തെ കാത്തിരിപ്പിന് അങ്ങനെ ഒരു വിരാമമായി.

ദുബായ് ടീകോം കമ്പനിയുമായി സഹകരിച്ചാണ് സ്മാര്‍ട്ട് സിറ്റി നിലവില്‍ വന്നിരിയ്ക്കുന്നത്. ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനത്തോടൊപ്പം രണ്ടാംഘട്ട നിര്‍മാണത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു.

യുഎഇ ക്യാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അല്‍ഗര്‍ഗാവി, കേന്ദ്ര ഐടി മന്ത്രി രാജീവ് പ്രതാപ് റൂഡി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പ്രമുഖ വ്യവസായി എംഎ യൂസഫലിയും ചടങ്ങില്‍ പങ്കെടുത്തു.

വിവാദങ്ങള്‍ക്കൊടുവില്‍

വിവാദങ്ങള്‍ക്കൊടുവില്‍

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. എന്തായാലും ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇത്.

27 കമ്പനികള്‍

27 കമ്പനികള്‍

ആദ്യ ഘട്ടത്തില്‍ 27 കമ്പനികളാണ് സ്മാര്‍ട്ട് സിറ്റിയില്‍ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ക്കുള്ളില്‍ ഇവ പ്രവര്‍ത്തനം തുടങ്ങും.

5,500 ജോലി

5,500 ജോലി

ഒരു ലക്ഷത്തോളം പേര്‍ക്ക് ജോലി ലഭിയ്ക്കും എന്നായിരുന്നു പദ്ധതി പ്രഖ്യാപിയ്ക്കുമ്പോഴുള്ള വാഗ്ദാനം. എന്നാല്‍ ആദ്യ ഘട്ടത്തില്‍ 5,500 പേര്‍ക്ക് തൊഴില്‍ ലഭിയ്ക്കും എന്നാണ് പറയുന്നത്.

മാള്‍ട്ടയും ദുബായും

മാള്‍ട്ടയും ദുബായും

നിലവില്‍ രണ്ട് സ്ഥലങ്ങളിലാണ് സ്മാര്‍ട്ട് സിറ്റി ഉള്ളത്. ദുബായിലും മാള്‍ട്ടയിലും. ഇപ്പോഴിതാ നമ്മുടെ കൊച്ചിയിലും.

വെറും ഭൂമി ഇടപാട്

വെറും ഭൂമി ഇടപാട്

സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം നടക്കുമ്പോള്‍ പ്രതിപക്ഷം വിട്ടുനില്‍ക്കാന്‍ കാരണമുണ്ട്. വെറും ഭൂമി ഇടപാട് മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത് എന്നാണ് ആരോപണം. ഉദ്ഘാടനച്ചടങ്ങ് നടക്കുമ്പോള്‍ പുറത്ത് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടി നടന്നു.

ഇന്ത്യയിലെ വലുത്

ഇന്ത്യയിലെ വലുത്

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി മന്ദിരം എന്ന വിശേഷണത്തിന് കൊച്ചി സ്മാര്‍ട്ട് സിറ്റി അര്‍ഹമാകന്‍ പോവുകയാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്ത്െ ഏറ്റവും വലിയ ഐടി കെട്ടിടമാകും സ്മാര്‍ട്ട് സിറ്റി.

ദുബായ്ക്ക് പ്രശംസ

ദുബായ്ക്ക് പ്രശംസ

ദുബായ് ഭരണാധികാരിയേയും ദുബായിയേയും ഏറെ പ്രശംസിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസംഗിച്ചത്. ദുബായ് ഭരണാധികാരി ചെയ്തു തന്ന സഹായങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

English summary
KOchi Smart City inaugurated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X