• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ധര്‍മരാജന് പൂട്ടിടാന്‍ പോലീസിന്റെ നീക്കം; പന്ത് ഇഡിയുടെ കോര്‍ട്ടിലേക്ക്... പക്ഷേ, പ്രതികൂലഫലമാകുമോ എന്ന് ആശങ്ക

തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ കഴിഞ്ഞ ദിവസം വലിയ ട്വിസ്റ്റ് ആയിരുന്നു സംഭവിച്ചത്. ഇത്രനാളും പോലീസിന് നല്‍കിയ മൊഴികളില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങള്‍ പറഞ്ഞ് ധര്‍മരാജന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കൊടകര കുഴല്‍പണ കേസില്‍ വന്‍ ട്വിസ്റ്റ്... മൂന്നര കോടിയ്ക്കും സ്രോതസ്സുണ്ട്, സ്വന്തം പണമെന്ന് ധര്‍മരാജൻകൊടകര കുഴല്‍പണ കേസില്‍ വന്‍ ട്വിസ്റ്റ്... മൂന്നര കോടിയ്ക്കും സ്രോതസ്സുണ്ട്, സ്വന്തം പണമെന്ന് ധര്‍മരാജൻ

ഇത്രയൊക്കെ പ്രശ്‌നമായിട്ടും സുരേന്ദ്രൻ മാറേണ്ടതില്ലെന്ന് ബിജെപി; പ്രതിസന്ധി പരിഹാരത്തിന് മുരളീധരൻ... പിന്നിൽ?ഇത്രയൊക്കെ പ്രശ്‌നമായിട്ടും സുരേന്ദ്രൻ മാറേണ്ടതില്ലെന്ന് ബിജെപി; പ്രതിസന്ധി പരിഹാരത്തിന് മുരളീധരൻ... പിന്നിൽ?

നഷ്ടപ്പെട്ടത് സ്വന്തം പണമാണെന്നും, പോലീസ് ഇതുവരെ പിടിച്ചെടുത്ത പണം തനിക്ക് തിരിച്ച് നല്‍കണം എന്ന ആവശ്യമാണ് ധര്‍മരാജന്‍ കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ധര്‍മരാജനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടേയും ധര്‍മരാജന്റെ ഫോണ്‍ രേഖകളുടേയും അടിസ്ഥാനത്തില്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്ത് വരുന്നതിനിടെയാണ് ഇത് സംഭവിച്ചത്. ഇപ്പോള്‍ ധര്‍മരാജന് കുടുക്കിടാനുള്ള ഒരുക്കത്തിലാണ് പോലീസ്. പരിശോധിക്കാം...

17 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂരിലെ അപകടം; ചിത്രങ്ങള്‍ കാണാം

ഇഡിയുടെ കോര്‍ട്ടില്‍

ഇഡിയുടെ കോര്‍ട്ടില്‍

കുഴല്‍പണ കേസില്‍ ധര്‍മരാജന്‍ പുതിയ നീക്കം നടത്തിയോടെ കേസ് അന്വേഷണത്തില്‍ മറ്റൊരു മാര്‍ഗ്ഗമാണ് കേരള പോലീസ് തേടുന്നത്. കുഴല്‍പണം പിടികൂടിയതിന്റെ വിശദമായ റിപ്പോര്‍ട്ട് എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാനാണ് നീക്കം. ഇതോടെ ഇഡി അന്വേഷണം ശക്തമാക്കുമെന്ന പ്രതീക്ഷയിലാണിത്.

 ഇഡി തുടങ്ങി

ഇഡി തുടങ്ങി

ആദ്യ ഘട്ടത്തില്‍ കേസ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന നിലപാടില്‍ ആയിരുന്നു ഇഡി. ഇത് തങ്ങളുടെ പരിധിയില്‍ വരുന്ന കേസ് അല്ലെന്നായിരുന്നു നിലപാട്. എന്നാല്‍ സംഗതി കോടതിയില്‍ എത്തിയതോടെ പ്രാഥമിക അന്വേഷണം തുടങ്ങി. ഇപ്പോള്‍ കേസ് ഫയല്‍ തുറന്നു എന്നാണ് വിവരം.

വിരങ്ങള്‍ സഹിതം

വിരങ്ങള്‍ സഹിതം

നിലവില്‍ പോലീസില്‍ നിന്ന് എഫ്‌ഐആര്‍ അടക്കമുള്ള രേഖകള്‍ ഇഡി വാങ്ങിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ കുഴല്‍പണം സംബന്ധിച്ച് ലഭിച്ച വിശദ വിവരങ്ങള്‍ പൂര്‍ണമായും ഇഡിയ്ക്ക് കൈമാറിയേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശദമായ അന്വേഷണം ആവശ്യമാണെന്ന ആവശ്യവും പോലീസ് ഉന്നയിക്കും.

എന്ത് സംഭവിക്കും?

എന്ത് സംഭവിക്കും?

കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കുറിച്ച് ആക്ഷേപങ്ങള്‍ ഒരുപാടാണ്. അതുകൊണ്ട് തന്നെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി കൂടി ഉള്‍പ്പെടുന്ന ഒരു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് എന്ത് സമീപനം സ്വീകരിക്കും എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളില്‍ ഇഡി അന്വേഷണം ഇനിയും എവിടേയും എത്തിയിട്ടില്ല എന്ന വസ്തുതയും പൊതുസമൂഹത്തിന് മുന്നിലുണ്ട്.

ഫോണ്‍ രേഖകള്‍

ഫോണ്‍ രേഖകള്‍

ധര്‍മരാജന്റെ ഫോണ്‍ രേഖകളില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ആണ് പോലീസിന് ലഭിച്ചിട്ടുള്ളത്. കൊടകരയില്‍ വച്ച് പണം നഷ്ടപ്പെട്ട ഉടന്‍, ധര്‍മരാജന്‍ വിളിച്ചത് കെ സുരേന്ദ്രന്റെ മകന്റെ മൊബൈല്‍ നമ്പറിലേക്കാണ്. അതിന് ശേഷം ഏഴ് ബിജെപി നേതാക്കളേയും ധര്‍മരാജന്‍ വിളിച്ചതായി തെളിഞ്ഞിട്ടുണ്ട്.

പണത്തിന്റെ ഉറവിടം

പണത്തിന്റെ ഉറവിടം

നഷ്ടപ്പെട്ടതില്‍ മൂന്നേകാല്‍ കോടി രൂപ തന്റെ മാത്രമാണെന്നാണ് ധര്‍മരാജന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. 25 ലക്ഷം രൂപ സുഹൃത്തും ബിസിനസ് പങ്കാളിയും ആയ സുനില്‍ നായിക്കിന്റെ കൈയ്യില്‍ നിന്ന് വാങ്ങിയതാണെന്നും പറയുന്നുണ്ട്. കോടതി ആവശ്യപ്പെടുകയാണെങ്കില്‍ പണത്തിന്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാമെന്നും പറയുന്നു.

പോലീസിന്റെ നിഗമനം

പോലീസിന്റെ നിഗമനം

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് കുഴല്‍പണം തന്നെ ആണെന്നാണ് പോലീസിന്റെ നിഗമനം. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകത്തില്‍ നിന്ന് എത്തിച്ചതാണെന്നും പോലീസ് വിലയിരുത്തുന്നു. ഇത് സംബന്ധിച്ച് ധര്‍മരാജനില്‍ നിന്ന് മൊഴികളും ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.

ബിജെപിയ്ക്ക് ക്ലീന്‍ ചിറ്റ്

ബിജെപിയ്ക്ക് ക്ലീന്‍ ചിറ്റ്

ബിജെപിയെ ഒരു തരത്തിലും കേസുമായി ബന്ധിപ്പിക്കാന്‍ കഴിയാത്ത വിധത്തിലാണ് കോടതിയില്‍ നല്‍കിയ ഹര്‍ജി. ബിസിനസ് ആവശ്യത്തിനുള്ള സ്വന്തം പണമാണെന്നാണ് പറയുന്നത്. എന്നാല്‍ ആര്‍ക്ക് കൈമാറാനുള്ളതായിരുന്നു ആ പണം എന്ന് വ്യക്തമല്ല. ധര്‍മരാജന്‍ പോലീസിന് നല്‍കിയ മൊഴിയില്‍, ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയ്ക്ക് നല്‍കാനുള്ളതായിരുന്നു ആ പണം,.

സുരേന്ദ്രന് കുരുക്ക് മുറുകുന്നു; മഞ്ചേശ്വരം കേസ് ക്രൈംബ്രാഞ്ചിന്... ഗുരുതര വകുപ്പുകൾ ചേർക്കും, കൂടുതൽ പ്രതികൾസുരേന്ദ്രന് കുരുക്ക് മുറുകുന്നു; മഞ്ചേശ്വരം കേസ് ക്രൈംബ്രാഞ്ചിന്... ഗുരുതര വകുപ്പുകൾ ചേർക്കും, കൂടുതൽ പ്രതികൾ

മുരളീധരനും സുരേന്ദ്രനും എം ഗണേശനും... ഫണ്ട് കൈകാര്യം ചെയ്തത് ഈ മൂന്ന് പേര്‍? എല്ലാത്തിനും വഴിവച്ചത് എന്ത്മുരളീധരനും സുരേന്ദ്രനും എം ഗണേശനും... ഫണ്ട് കൈകാര്യം ചെയ്തത് ഈ മൂന്ന് പേര്‍? എല്ലാത്തിനും വഴിവച്ചത് എന്ത്

മഞ്ഞ സാരിയിൽ സുന്ദരിയായി നടി നിധി അഗർവാൾ ചിത്രങ്ങൾ

cmsvideo
  Crime branch investigation against K Surendran | Oneindia Malayalam
  കുമ്മനം രാജശേഖരൻ
  Know all about
  കുമ്മനം രാജശേഖരൻ

  English summary
  Kodakara Black Money Case: As Dharmarajan took a u tern in court police to handover complete information about Hawala money to ED.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X