Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടകര കുഴല്‍പണ കേസ്; മുഖ്യമന്ത്രിയുടെ പ്രസംഗം ഗൂഡാലോചന വ്യക്തമാക്കുന്നത്: കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗത്തോടെ കൊടകര കുഴല്‍പ്പണ കേസിലെ ഗൂഢാലോചന വ്യക്തമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊടകരയിൽ കവർച്ച ചെയ്ത പണം ബിജെപിയുടേതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സ്വർണ്ണക്കടത്തിലും ഡോളർക്കടത്തിലും തൻ്റെ സർക്കാർ കുടുങ്ങിയതിലുള്ള രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

കേസില്‍ ബിജെപി നേതാക്കളായ സാക്ഷികളും ഒരു പക്ഷെ പ്രതികളായേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍. കേസിലെ നാലാം പ്രതി ബിജെപി പ്രവര്‍ത്തകനാണ്. ബിജെപി നേതാക്കള്‍ക്ക് കള്ളപ്പണ ഇടപാട് അറിയാമെന്നതുകൊണ്ടാണ് അവര്‍ സാക്ഷികളായത്. തെളിവുകളുടെ ഭാഗമായി ഇവര്‍ പിന്നീട് പ്രതികളായി മാറിയേക്കാമെന്നുമായിരുന്നു പിണറായി സഭയില്‍ പറഞ്ഞത്.

 ksurendran

അതേസമയം, കവർച്ചാ കേസിലെ ഒരു പ്രതി ദീപക്ക് ബിജെപി പ്രവർത്തകനാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. അറസ്റ്റിലായ 21 പ്രതികളും സിപിഎമ്മുമായി ബന്ധമുള്ളവരാണ്. രാമനാട്ടുകര സ്വർണ്ണക്കള്ളക്കടത്തിലെ കണ്ണൂർ സംഘം തന്നെയാണ് കൊടകരയിലും പണം കവർന്നത്. ഇവർ സിപിഎമ്മിലെ ഉന്നത നേതാക്കളുടെ സ്വന്തക്കാരാണ്. കുറ്റപത്രത്തിൽ ബിജെപിയെ ബന്ധിപ്പിക്കുന്ന ഒന്നും ഇല്ല. ഇത്രയും കാലം ബിജെപിയെ വേട്ടയാടിയതിന് ആഭ്യന്തരമന്ത്രിയായ പിണറായി വിജയൻ നിയമസഭയിൽ മാപ്പു പറയുകയായിരുന്നു വേണ്ടിയിരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

Recommended Video

cmsvideo
    BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+