• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖ്യമന്ത്രി മകളെ പട്ടികജാതിക്കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കണമായിരുന്നു; വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹം ചൂണ്ടിക്കാട്ടിയാണ് കൊടിക്കുന്നിലിന്റെ പരാമര്‍ശം.

വാഹനങ്ങള്‍ക്ക് ഇനി ഭാരത് സീരീസ് രജിസ്‌ട്രേഷന്‍; സംസ്ഥാനാന്തര വാഹന രജിസ്‌ട്രേഷന്‍ ഒഴിവാക്കാംവാഹനങ്ങള്‍ക്ക് ഇനി ഭാരത് സീരീസ് രജിസ്‌ട്രേഷന്‍; സംസ്ഥാനാന്തര വാഹന രജിസ്‌ട്രേഷന്‍ ഒഴിവാക്കാം

മുഖ്യമന്ത്രി നവോത്ഥാന നായകനാണെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് വിവാഹം കഴിച്ചുകൊടുക്കണമെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. അയ്യങ്കാളി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് കൊടിക്കുന്നിലിന്റെ വിവാദ പരാമര്‍ശം. കൊടിക്കുന്നിലിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വിശദാംശങ്ങളിലേക്ക്...

1

എസ് സി, എസ് ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ ഗളിത് ആദിവാസി നേതാക്കളുടെ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.

2

ശബരിമല വിഷയത്തിന് ശേഷം അദ്ദേഹം നവോത്ഥാന നായകനായി മാറി. എ്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നെങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടികജാതിക്കാരന് വിവാഹം കഴിച്ചുകൊടുക്കണമായിരുന്നു. പാര്‍ട്ടിയില്‍ എത്രയോ നല്ല ചെറുപ്പക്കാരുണ്ടയിരുന്നെന്നും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

3

പട്ടിക ജാതിക്കാരനെ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചെന്നും കൊടിക്കുന്നില്‍ ആരോപിക്കുന്നു. മറ്റ് മന്ത്രിമാരുടെ ഓഫീസുകളില്‍ അത്തരം നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നില്ല, രണ്ടാം പിണറായി സര്‍ക്കാരില്‍ കെ രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയായി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടിയെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പട്ടിക ജാതി, പട്ടിക വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നെന്നും കൊടിക്കുന്നില്‍ പറയുന്നു.

4

അതേസമയം, പരാമര്‍ശത്തിനെതിരെ വിമര്‍ശനം ശക്തമായി ഉയരുമ്പോഴും അതില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറയുന്നു. നവോത്ഥാന നായകനെന്ന പ്രചാരണം മുഖ്യമന്ത്രി നടത്തുമ്പോള്‍ അത് സ്വന്തം കുടുംബത്തില്‍ നിന്ന് തുടങ്ങേണ്ടിയിരുന്നു എന്ന ചര്‍ച്ച ഇടതുപക്ഷ സംഘടനകള്‍ക്കുള്ളില്‍ തന്നെ ഉണ്ടായിരുന്നു. അക്കാര്യം ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് കൊടിക്കുന്നില്‍ പറയുന്നു.

5

തന്റെ പ്രസ്താവനയെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു, സംസ്ഥാനത്ത് മന്ത്രിമാരെ നിയമിച്ചതില്‍ കടുത്ത അവഗണന ഉണ്ടെന്നും പിന്നാക്ക സമുദായങ്ങളില്‍ അത്തരത്തിലുള്ള അവഗണന നിലനില്‍ക്കുന്നുണ്ടെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.

6

കേരളത്തിന്റെ പൊതുസമൂഹം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണത്. അത് സാന്ദര്‍ഭികമായി ചൂണ്ടികാണിച്ചുവെന്നേയുള്ളൂ. നവോത്ഥാനത്തിന് മുന്‍കൈ എടുത്തയാളാണ് മുഖ്യമന്ത്രി. ഇതിനായി ഒരു പട്ടികജാതി സംഘടനകളേയും പിന്നാക്ക സംഘടനകളേയും വിളിച്ചുവരുത്തി നവോത്ഥാന സമിതിയുണ്ടാക്കി. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ മകളുടെ വിവാഹം നടന്നത്. അന്ന് കേരളത്തിന്റെ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് താന്‍ ആവര്‍ത്തിച്ചത്. അയ്യന്‍ങ്കാളിയുടെ ജയന്തി ആഘോഷം നടക്കുന്ന ഘട്ടത്തില്‍ നടക്കുന്ന പ്രസംഗത്തില്‍ പറഞ്ഞ ഭാഗമാണിതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

7

അതേസമയം, കൊടിക്കുന്നിലിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം കൊടിക്കുന്നിലിനെതിരെ പ്രതിഷേധം ഉയരുകയാണ്. പരിപാടിയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തുന്നത്. വിമര്‍ശനത്തോടൊപ്പം കൊടിക്കുന്നിലിനെ പരിഹസിച്ചുള്ള കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

8

നവോഥാന നായകന്‍ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയന്‍ പാര്‍ട്ടിയില്‍ പട്ടികജാതിക്കാരായ ഒരുപാട് ചെറുപ്പക്കാര്‍ ഉണ്ടായിട്ടും തന്റെ മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുത്തില്ല. പകരം മറ്റൊരാള്‍ക്കാണ് പിണറായി സ്വന്തം മകളെ കല്യാണം കഴിച്ച് കൊടുത്തത്.... :
congRSS നേതാവ് കൊടിക്കുന്നില്‍ സുരേഷ്. ചില പ്രതികരങ്ങള്‍ ഇങ്ങനെ,

9

ഇത് കേരളത്തിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ വായില്‍നിന്നും വന്ന മൊഴിമുത്തുകള്‍ ആണ്...ഇതില്‍നിന്നും രണ്ട് കാര്യങ്ങള്‍ ആണ് മനസിലാകുന്നത്....?? ഒന്ന്, പിണറായിയുടെ മകള്‍ വീണ മുസ്ലീമായ മുഹമ്മദ് റിയാസിനെ കല്യാണം കഴിച്ചത് ഹിന്ദുതീവ്രവാദികളായ RSS കാര്‍ക്ക് മാത്രമല്ല കേരളത്തിലെ അരസംഘികളായ congRSS കാര്‍ക്കും ദഹിച്ചിട്ടില്ല... ആ പക പുറത്ത് ചാടുന്നതാണ്.

10

രണ്ട്, കല്യാണം എന്നത് സ്വന്തം മകളെ പിതാവിന് പിതാവിന്റെ ഇഷ്ടപ്രകാരം ആര്‍ക്ക് വേണമെങ്കിലും കെട്ടിച്ചുകൊടുക്കാന്‍ കഴിയുന്ന വെറും 'പിടിച്ച് കൊടുക്കല്‍' ചടങ്ങാണ് എന്നാണ് കൊടിക്കുന്നിലും കൂട്ടരും ഇനിയും ധരിച്ച് വെച്ചിരിക്കുന്നത്. കല്യാണത്തിലെ മുഖ്യ പങ്കാളിയായ പെണ്ണിനുള്ള റോള്‍ അംഗീകരിക്കാന്‍ പഴയ മാടമ്പി മനോഭാവം ഇപ്പോഴും വെച്ചുപുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും തയ്യാറല്ല എന്നതാണ് ഇത് കാണിക്കുന്നത്. പിണറായിയുടെ മകള്‍ അവര്‍ക്ക് ഇഷ്ടമുള്ളയാളെ കല്യാണം കഴിക്കും.. അത് നോക്കി നടക്കാന്‍ നാണമില്ലേ- എന്നായിരുന്നു ഒരാള്‍ പങ്കുവച്ച കമന്റ്

11

അടുത്ത തവണയും കമ്മ്യൂണിസ്റ്റ് ഭരണം വരും...അത് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ നേട്ടം കൊണ്ടാവില്ല....മറിച്ചു ഇന്നത്തെ ഹരിത ലീഗിന്റെയും,കോണ്ഗ്രസ്സിന്റെയും സ്ത്രീ വിരുദ്ധതയുടെ ആഴം കൊണ്ടാവും...5 വര്‍ഷം കൂടി കഴിയുമ്പോള്‍ പൊളിറ്റിക്കല്‍ കറക്ടറ്റനസ് നോക്കി സ്ത്രീകള്‍ വോട്ടു ചെയ്യാന്‍ തുടങ്ങും...അതോടെ വനിതകള്‍ക്ക് ഒരു എംഎല്‍എ പോലുമില്ലാത്ത ഇന്നത്തെ പാര്‍ട്ടികള്‍ ചരിത്രമാവും...നാളെ കേരളം ആരു ഭരിക്കണമെന്നു സ്ത്രീകള്‍ തീരുമാനിക്കും....സംസാരിക്കാനറിയാത്ത ഒരു നൂറ്റാണ്ട് മുമ്പ് ജനിക്കേണ്ട നേതാക്കള്‍ മിണ്ടതിരിക്കുന്നതാവും നല്ലത്.

12

മുഖ്യമന്ത്രിയുടെ മകളെ ആര്‍ക്ക് വിവാഹം ചെയ്തുകൊടുക്കണമെന്ന് ആ കുടുംബം തീരുമാനിച്ചുകൊളളും അതില്‍ നിങ്ങള് ഇടപെടണ്ട ബി ജെ പി പോലും പറയാത്ത ആരോപണമാണ് കൊടിക്കുന്നില്‍ സുരേഷ് എന്ന കോണ്‍ഗ്രസ് എം പി പറഞ്ഞിരിക്കുന്നത്. സാക്ഷര നവോത്ഥാന കേരളത്തില്‍ ഇരുന്നുകൊണ്ട് ജാതി നോക്കി മകളെ കെട്ടിച്ചു കൊടുത്തുകൂടെ എന്ന് മതംപോലും നോക്കാതെ മകളെ കല്യാണം കഴിച്ചയച്ച മുഖ്യമന്ത്രിയോട് ചോദിക്കുന്ന കൊടിക്കുന്നില്‍ സുരേഷും നിറം നോക്കി ആളുകളെ അപമാനിക്കുന്ന വിധം ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ പ്രതിനിധീകരിച്ചു കറുത്ത പൂച്ചയുടെ ചിത്രം പോസ്റ്റ് ചെയ്ത് അന്‍വറിനെ ട്രോളുന്ന രമ്യയും പോസ്‌കോ കേസിലെ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ പാടുപെടുന്ന മാത്യു കുഴല്‍നാടന്‍മാരും കോണ്‍ഗ്രസിനെ ഇന്നത്തെ ശവക്കുഴിയില്‍ എത്തിച്ചവരുടെ പ്രതീകങ്ങളാണ്, കോണ്‍ഗ്രസിന് അവര്‍ അഭിമാനമായിരിക്കാം പക്ഷെ പുരോഗമന സാംസ്‌കാരിക കേരളത്തിന് തീരാ കളങ്കമാണ്, അപമാനമാണ്- എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വന്ന കമന്റുകള്‍

cmsvideo
  കൊവിഡിൽ സർക്കാരിൻ്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി ഡോ എസ് എസ് ലാൽ

  വിടി ബൽറാമും ശബരീനാഥും വേണം; കോൺഗ്രസിൽ പൊട്ടിത്തെറി തുടങ്ങി..ഹൈക്കമാന്റിന് പരാതി പ്രളയംവിടി ബൽറാമും ശബരീനാഥും വേണം; കോൺഗ്രസിൽ പൊട്ടിത്തെറി തുടങ്ങി..ഹൈക്കമാന്റിന് പരാതി പ്രളയം

  കടകംപള്ളി സുരേന്ദ്രൻ
  Know all about
  കടകംപള്ളി സുരേന്ദ്രൻ
  English summary
  Kodikunnil Suresh says if CM was hero of renaissance, his daughter should marriage to SC
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X