കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹിജയോട് ചോദിച്ച് ഒന്നും ചെയ്യാനാകില്ലെന്ന് കോടിയേരി!! വനിത മന്ത്രിക്ക് മഹിജ ചെയ്തതാണ് തെറ്റ്!!

ജിഷ്ണുവിന്റെ അമ്മ മഹിജയുടെയും കുടുംബത്തിന്റെയും അംഗീകാരം നോക്കി സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

  • By Gowthamy
Google Oneindia Malayalam News

കണ്ണൂര്‍/കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജയുടെയും കുടുംബത്തിന്റെയും അംഗീകാരം നോക്കി സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഹിജയ്‌ക്കെതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവാക്കി പത്ര പരസ്യം നല്‍കിയതിനെ കുറിച്ചുളള ചോദ്യത്തോടായിരുന്നു കോടിയേരിയുടെ പ്രതികരണം.

പോലീസിനെ ന്യായീകരിച്ച് സര്‍ക്കാര്‍ പരസ്യം നല്‍കിയത് തന്നോട് ഒരു വാക്കു പോലും ചോദിക്കാതെയാണെന്നും മഹിജ പ്രതികരിച്ചിരുന്നു. ഇതിനോടാണ് കോടിയേരിയുടെ പ്രതികരണം. പത്ര പരസ്യം വേദനാജനകമാണെന്നാണ് മഹിജ പറഞ്ഞത്. പരസ്യത്തില്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന വിശദീകരണം അടിസ്ഥാന രഹിതമാണെന്നും മഹിജ പറഞ്ഞിരുന്നു.

kodiyeri balakrishnan

മുഖ്യമന്ത്രി പിണറായി പോലീസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ദിവസം പാര്‍ട്ടിയും പോലീസിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലക്ഷങ്ങള്‍ മുടക്കി പത്രപരസ്യം നല്‍കിയും പോലീസിനെ ന്യായീകരിച്ചിരിക്കുന്നത്.

ഇതിനിടെ മഹിജ നിരാഹാരം നടത്തിയത് തെറ്റായിപ്പോയെന്ന് വ്യക്തമാക്കി മന്ത്രി കെകെ ശൈലജ രംഗത്തെത്തി. ഡിജിപിയുടെ ഓഫീസിനു മുന്നില്‍ സമരത്തിന് പോകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും സമരം ചെയ്തത് ശരിയായില്ലെന്നും ശൈലജ കുറ്റപ്പെടുത്തി. കേസ് അന്വേഷണം നല്ല രീതിയിലാണ് പോകുന്നതെന്നും അവര്‍ പറഞ്ഞു.

kk shailaja

സര്‍ക്കാര്‍ അവര്‍ക്ക് ചെയ്ത സഹായങ്ങളെ കുറിച്ച് മഹിജ ഓര്‍ക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പോലീസ് മഹിജയെ വലിച്ചിഴച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നും ശൈലജ പറയുന്നു. പത്രപ്പരസ്യം നല്‍കിയത് സര്‍ക്കാരിനെ ന്യായീകരിക്കാനായിരുന്നില്ലെന്നും അന്വേഷണം നല്ല രീതിയിലാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നുവെന്നും ശൈലജ പറഞ്ഞു.

English summary
kodiyeri says about prd ad on police action against mahija.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X