കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാര്‍ കണ്ണുതുറക്കണമെങ്കില്‍ നിവേദ്യമായി കോടികള്‍ നല്‍കണം:കോടിയേരി

  • By Sruthi K M
Google Oneindia Malayalam News

പാലക്കാട്: സംസ്ഥാനത്തെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ മന്ത്രിമാര്‍ കണ്ണുതുറന്നു കാണണമെങ്കില്‍ നിവേദ്യമായി കോടികള്‍ നല്‍കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അര്‍ച്ചനയായി കോടികള്‍ നല്‍കിയാല്‍ മാത്രമേ മന്ത്രിമാരുടെ കണ്ണുതുറക്കുമെന്നാണ് കോടിയേരി വിമര്‍ശിച്ചത്. പാലക്കാട് നഗര ഭരണത്തിലെ അഴിമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയ നഗരസഭാ ഓഫീസ് വളയല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

kodiyeri

മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിട്ട് കാര്യമില്ലെന്നും നിവേദനത്തിനു പകരം നിവേദ്യമായി കോടികള്‍ നല്‍കണമെന്നും കോടിയേരി ആരോപിച്ചു. മന്ത്രിമാര്‍ കോടികള്‍ വാങ്ങുമ്പോള്‍ കൗണ്‍സിലര്‍മാര്‍ ലക്ഷങ്ങളാണ് കൈപറ്റുന്നത്. ഇതിനു ചുവടുപ്പിടിച്ച് ഉദ്യോഗസ്ഥരും ഉണ്ട്. ബജറ്റ് പോലും വില്‍പ്പനയ്ക്കുവച്ച ഭരണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേതെന്നും കോടിയേരി പറഞ്ഞു.

കെ.എം മാണിയെ പുറത്താക്കിയാല്‍ തന്റെ അഴിമതിയും പുറത്തുവരുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നു. ദേശീയ ഗെയിംസിനെ കുംഭകോണ ഗെയിംസാക്കി മാറ്റിയെന്നും കോടിയേരി വിമര്‍ശിച്ചു. അഴിമതിയുടെ ആശാന്‍മാരായ മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തെ കുംഭകോണങ്ങളുടെ നാടാക്കി മാറ്റുകയാണെന്നും കോടിയേരി പറഞ്ഞു.

English summary
Kodiyeri balakrishnan criticise chief minister Oomman chandy government related to bribery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X