നില്‍പ് സമരവും ചുംബനസമരവും കൊടിയേരിക്ക് അരാജക സമരങ്ങള്‍
കൊല്ലം: ചുംബന സമരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത് വന്നതിന് പിറകേ രൂക്ഷ വിമര്‍ശനവുമായി കൊടിയേരി ബാലകൃഷ്ണനും. പിണറായി ചുംബന സമരത്തെ മാത്രം വിമര്‍ശിച്ചപ്പോള്‍ കൊടിയേരി നില്‍പ് സമരത്തേയും വിമര്‍ശിച്ചു.
നില്‍പ് സമരം, ഇരിപ്പ് സമരം, കെട്ടിപ്പിടിക്കല്‍ സമരം, ചുംബന സമരം എന്നിങ്ങനെ അരാജക സമരങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് കൊടിയേരിയുടെ ആക്ഷേപം. ഇതിനെല്ലം കാരണം യുഡിഎഫിന്റെ നാല് വര്‍ഷത്തെ ഭരണമാണെന്നും കൊടിയേരി കണ്ടെത്തുന്നു.

സിപിഎമ്മിന്റെ കൊല്ലം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിലായിരുന്നു കൊടിയേരിയുടെ പ്രകടനം. പാര്‍ട്ടിക്കുള്ളിലെ ചുംബന സമര അനുകൂലികളേയും കൊടിയേരി പരിഹസിച്ചു.
ഇങ്കിലാബ് വിളിച്ചവര്‍ ഇപ്പോള്‍ ചുംബിലാബ് വിളിക്കുകയാണെന്നും കൊടിയേരി പരിഹസിച്ചു. സദാചാര പോലീസും ഹനുമാന്‍ സേനയും ഒക്കെ കൊടിയേരിയുടെ പ്രസംഗത്തില്‍ പരമാര്‍ശവിഷമായിരുന്നു.
ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിലുള്ള നില്‍പ് സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ തുടങ്ങിയിട്ട് 157 ദിവസങ്ങളായി. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മാത്രമാണ് പാര്‍ട്ടിയുടെ പക്ഷത്ത് നിന്ന് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നത്. ഈ വിമര്‍ശനം വിഎസിന്റെ നടപടിക്കുളള വിമര്‍ശനം കൂടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications