തല്ലും തലോടലുമായി കോടിയേരി!!കാനത്തിന് എണ്ണിയെണ്ണി മറുപടി!! ആരോപണങ്ങള്‍ തള്ളി!!

  • By: Akshay
Subscribe to Oneindia Malayalam

കണ്ണൂര്‍: സിപിഐയുടെ ആരോപണങ്ങള്‍ക്ക് കോടിയേരി എണ്ണിയെണ്ണി മറുപടി നല്‍കി. കാനത്തെ വിമര്‍ശിക്കാതെ തന്നെയാണ് കോടിയേരിയുടെ മറുപടി. അതേസമയം സിപിഐ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി കോടിയേരി തള്ളി. ശത്രുവിന് മുതലെടുക്കുന്ന സാഹചര്യം ഇടത് നേതാക്കള്‍ ഉണ്ടാക്കരുത്. പ്രതിപക്ഷത്തിന് ഇടത് നേതാക്കള്‍ ആയുധം നല്‍കരുത്. സിപിഐയും സിപിഎമ്മും കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കണം- കോടിയേരി പറഞ്ഞു.

ഭരണനേട്ടങ്ങള്‍ പറഞ്ഞാണ് കോടിയേരിയുടെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി രഹിത ഭരണവും സാമൂഹിക നീതിയും ഉറപ്പാക്കിയെന്ന് കോടിയേരി. യുഡിഎഫ് ഭരണത്തെ വിമര്‍ശിക്കുകയും ചെയ്തു. ആര്‍എസ്എസിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.

അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ ഭരണത്തെ ദുര്‍ബലപ്പെടുത്തുന്ന അഭിപ്രായം തുറന്നുപറയുന്നതെന്നും കഴിവതും ഒഴിവാക്കണമെന്നും കോടിയേരി. അഭിപ്രായ വ്യത്യാസം ചര്‍ച്ചയില്‍ പരിഹരിക്കണമെന്നും ചര്‍ച്ച ചെയ്ത് പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

അഭിപ്രായ പ്രകടങ്ങളില്‍ ജാഗ്രത വേണമെന്ന് കോടിയേരി വ്യക്തമാക്കി. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും ഇത് തുറന്ന് പറയുന്നത് തെറ്റല്ലെന്നും കോടിയേരി. എന്നാല്‍ ഭരണത്തെ ദുര്‍ബലപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ തുറന്നു പറയാതിരിക്കുകയാണ് നല്ലതെന്നും കോടിയേരി. അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിയിലാണ് തുറന്ന് പറയേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.

 ശത്രുവിന് മുതലെടുക്കാനുള്ള സാഹചര്യം ഒഴിവാക്കണം

ശത്രുവിന് മുതലെടുക്കാനുള്ള സാഹചര്യം ഒഴിവാക്കണം

അടുത്തിടെ കാനം നടത്തിയ അഭിപ്രായങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആയുധമാക്കുകയാണെന്ന് കോടിയേരി പറഞ്ഞു. ശത്രുവിന് മുതലെടുക്കാനുള്ള സാഹചര്യം ഇടത് നേതാക്കള്‍ ഒഴിവാക്കണമെന്നും കോടിയേരി പറഞ്ഞു. വസ്തുതകള്‍ പരിശോധിച്ച ശേഷം സിപിഐ മറുപടി പറയാന്‍ ശ്രമിക്കണമെന്നാണ് കോടിയേരി പറയുന്നത്.

 എല്ലാം പ്രചരണം

എല്ലാം പ്രചരണം

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചത് ഏറ്റുമുട്ടലിലാണെന്നും എന്നാല്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നത് വെറും പ്രചരണം മാത്രമാണെന്നും കോടിയേരി പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മാവോയിസ്റ്റുകള്‍ നിലമ്പൂരില്‍ ക്യാംപ് ചെയ്യുകയായിരുന്നുവെന്ന് കോടിയേരി പറഞ്ഞു. നക്‌സലൈറ്റ് വര്‍ഗീസ് സംഭവം, മുത്തങ്ങ എന്നിവയില്‍ നിന്ന് വ്യത്യസ്തമായിരുന്നു മൂന്നാര്‍ സംഭവമെന്ന് കോടിയേരി പറഞ്ഞു. നിലമ്പൂരില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം.

 വ്യക്തമായ നിലപാടുണ്ട്

വ്യക്തമായ നിലപാടുണ്ട്

സിപിഎം യുഎപിഎയ്ക്ക് എതിരാണെന്ന് കോടിയേരി വ്യക്തമാക്കി. യുഎപിഎയില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും കോടിയേരി പറഞ്ഞു. യുഎപിഎ നിയമം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യില്ലെന്നും കോടിയേരി വ്യക്തമാക്കി. യുഎപിഎ നിയമം ആദ്യമായി കൊണ്ടുവന്നപ്പോള്‍ സിപിഎം ഇതിനെ ശക്തമായി എതിര്‍ത്തിരുന്നുവെന്നും കോടിയേരി പറയുന്നു. പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും യുഎപിഎ ചുമത്തിയപ്പോള്‍ സര്‍ക്കാര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നുവെന്നും കോടിയേരി.

 വിവാദം വേണ്ട

വിവാദം വേണ്ട

വിവരാവകാശ നിയമത്തിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കേണ്ട സാഹചര്യമില്ലെന്ന് കോടിയേരി പറഞ്ഞു. ഇക്കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കോടിയേരി. വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതിലെ ആക്ഷേപത്തിന് മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കോടിയേരി.

തിരുത്തണം

തിരുത്തണം

നക്‌സല്‍ വര്‍ഗീസ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും കോടിയേരി മറുപടി നല്‍കി. സത്യവാങ്മൂലം തിരുത്തണമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായമെന്നും കോടിയേരി. മുന്‍ സര്‍ക്കാരിന്റെ അഭിഭാഷകനാണ് സത്യവാങ്മൂലം നല്‍കിയതെന്നും കോടിയേരി പറഞ്ഞു.

 പ്രചരണം തെറ്റ്

പ്രചരണം തെറ്റ്

സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റങ്ങള്‍ക്ക് എതിരാണെന്ന് കോടിയേരി. അനധികൃതമായ നിര്‍മ്മാണവും കൈയ്യേറ്റവും അനുവദിക്കില്ലെന്നും കോടിയേരി. കൈയ്യേറ്റം ഒഴിപ്പിക്കാന്‍ പോകുന്ന ഉദ്യോഗസ്ഥരെ തടയാന്‍ പാടില്ലെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും അദ്ദേഹം. മൂന്നാറിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് കോടിയേരി. 1977ന് മുമ്പ് ഇടുക്കിയില്‍ കുടിയേറി താമസിക്കുന്നവര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കണമെന്നും പട്ടയം ഇല്ലാത്ത കൃഷിക്കാര്‍ക്ക് ഒരു വര്‍ഷത്തിനകം അത് ലഭ്യമാക്കണമെന്നും അദ്ദേഹം.

സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല

സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല

ജിഷ്ണു കേസില്‍ ഒരു വീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്ത് സംഭവിച്ചില്ല, ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണ് സര്‍ക്കാര്‍ നിന്നത്. ആത്മാര്‍ഥമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കോടിയേരി പറയുന്നു. പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാമായിരുന്നുവെന്ന് കോടിയേരി പറഞ്ഞു. മഹിജയുടെ സമരം തെറ്റായിപ്പോയെന്നും കോടിയേരി. ആവശ്യമില്ലാതെയാണ് ഡിജിപി ഓഫീസിനു മുന്നില്‍ സമരം നടത്തിയതെന്നും അദ്ദേഹം. ഡിജിപി ഓഫീസ് സുരക്ഷാ മേഖലയായിരുന്നതിനാലാണ് മഹിജയെ നീക്കിയതെ. ആന്‍റണി സര്‍ക്കാരാണ് ഡിജിപി ഓഫീസ് സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതെന്നും കോടിയേരി.

English summary
clash in cpi and cpm, kodiyeri balakrishnan press meet.
Please Wait while comments are loading...