Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവർണർ/സർക്കാർ തർക്കം; 'ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റില്ല'; 'ഗവർണർ തന്നെ തുടരണം' - കോടിയേരി

ഗവർണർ/സർക്കാർ തർക്കം; 'ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റില്ല'; 'ഗവർണർ തന്നെ തുടരണം' - കോടിയേരി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഷയത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ സർക്കാർ മാറ്റില്ലെന്നാണ് കോടിയേരി വ്യക്തമാക്കിയത്.

ഗവർണറുടെ നിലപാടിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് കരുതുന്നില്ല. എന്നാൽ, ഗവർണർ തന്നെ സ്ഥാനം തുടരണം എന്നാണ് എൽ ഡി എഫ് നിലപാട്.

കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ :-

kodiyeri , arif

ചാൻസലർ സ്ഥാനം തുടരാൻ തയ്യാറല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റോതായ നിലപാടുകൾ ഉണ്ട്. എന്നാൽ, സർക്കാർ നിലപാട് ചാൻസലർ സ്ഥാനത്ത് ഗവർണ്ണർ തന്നെ തുടരണം എന്നതാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറിനെ ഒഴിവാക്കുന്ന സ്ഥിതി ആണ്.

എന്നാൽ, നമ്മൾ ഇടതുപക്ഷ ഗവൺമെൻറ് ആണ്. അതിനാൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾ നടപ്പിലാക്കില്ലെന്നും കൊടിയേരി വ്യക്തമാക്കി. നിയമസഭ തീരുമാനിച്ചാൽ സ്ഥാനം മാറ്റാവുന്നതാണ്. എന്നാൽ ഞങ്ങൾ മാറ്റുവാൻ ചിന്തിക്കുന്നില്ല . എന്നാൽ അദ്ദേഹം ഇപ്പോഴും ആ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. നിലപാട് തിരുത്തണമെന്ന് ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു.

ഗവർണറുടെ ഇത്തരം തീരുമാനങ്ങൾ സർക്കാരിനെ വളരെ പ്രതിരോധത്തിലാക്കുകയാണ്. ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഗവർണര്‍ ഉറച്ച് നിൽക്കുകയാണ്. വിഷയത്തിൽ ഹൈക്കോടതി അയച്ച നോട്ടീസ് ഗവർണർ സർക്കാരിലേക്ക് ഇന്നലെ അയച്ചിരുന്നു. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാൻസലർക്കാണെന്നും താൻ എട്ടാം തീയതി മുതൽ ചാൻസലർ അല്ലെന്നും ആണ് ഗവർണറുടെ പ്രതികരണം. ചാൻസലര്‍ സ്ഥാനം ഒഴിഞ്ഞതിനാൽ നോട്ടീസ് കൈപ്പറ്റില്ലെന്നാണ് ഗവർണറുടെ നിലപാട്.

വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസ് ഓഫീസിൽ കിട്ടി. അത് സർക്കാരിന് കൈമാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ നോട്ടീസ് ചാൻസലർക്കാണ്. എട്ടാം തീയതി മുതൽ താൻ ചാൻസലറല്ല. നോട്ടീസിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കട്ടെ. എന്നായിരുന്നു ഗവണർ വിഷയത്തിൽ പ്രതികരിച്ചത്. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു.

എന്നാൽ, ചാന്‍സലര്‍ പദവി ഏറ്റെടുക്കണം എന്ന ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. കണ്ണൂർ വിസിയുടെ പുനർനിയമനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാണ് ഗവർണർ ചാൻസിലർ സ്ഥാനം ഒഴിവാക്കുന്ന നിലയിലേക്ക് വള‌ർന്നത്. തന്നെ സമ്മർദ്ദത്തിലാക്കിയെന്നാണ് തുടക്കം മുതൽ ഗവർണർ പരാതിപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+