കോടിയേരിയുടെ മകൻ നാർക്കോട്ടിക് ജിഹാദിന്റെ ഇരയെന്ന് പിസി ജോർജ്, 'ബിനീഷ് മര്യാദക്കാരനായ ചെറുക്കൻ'
കോട്ടയം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജാമ്യം കിട്ടാതെ ജയിലിൽ കഴിയുകയാണ്. ബിനീഷ് കോടിയേരി നാർക്കോട്ടിക് ജിഹാദിന്റെ ഇരയാണ് എന്നാണ് പൂഞ്ഞാർ മുൻ എംഎൽഎയും ജനപക്ഷം പാർട്ടി നേതാവുമായ പിസി ജോർജ് ആരോപിക്കുന്നത്.
പാലാ ബിഷപ്പ് ഉയർത്തിയ നാർക്കോട്ടിക് ജിഹാദ് ആരോപണം ഏറ്റെടുത്ത് ഗുരുതരമായ ആരോപണങ്ങളാണ് പിസി ജോർജ് സമീപ ദിവസങ്ങളിൽ ഉന്നയിച്ച് കൊണ്ടിരിക്കുന്നത്. എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിലും നാർക്കോട്ടിക് ജിഹാദ് ബന്ധമുണ്ടെന്നാണ് പിസി ജോർജ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിക്കുന്നത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ കണക്കെടുത്ത് നോക്കിയാല്‍ നൂറ് പ്രതികളുണ്ടെങ്കില്‍ അതില്‍ രണ്ടോ മൂന്നോ ഹിന്ദുക്കളും ക്രിസ്ത്യാനികളും കാണും; ബാക്കിയുളളത് മുഴുവന്‍ മുസ്ലീംങ്ങളാണ് എന്നാണ് പിസി ജോര്‍ജ് ആരോപിക്കുന്നത്. ഈ സമൂഹം മുഴുവന്‍ മോശമാണ് എന്നല്ല താന്‍ പറയുന്നത്. നല്ലവരെ കൂടി ഇവര്‍ അപമാനിക്കുകയാണ്. എസ്ഡിപിഐ പോലുളള ഭീകരസംഘടനകള്‍ മുസ്ലീംങ്ങളുടെ മുന്നില്‍ കയറി നില്‍ക്കുകയാണ്. ഞങ്ങളാണ് മുസ്ലീംങ്ങള്‍ എന്നും പറഞ്ഞ് എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.
പൊളി ഫിറോസിന്റെയും സജിനയുടേയും വീട്ടിൽ മണിക്കുട്ടനെന്താണ് കാര്യം? ചിത്രങ്ങൾ വൈറൽ

അതുകൊണ്ട് ബാക്കിയുളള മാന്യന്മാരായ മുസ്ലീംങ്ങള്‍ക്കും തീവ്രവാദികളെന്ന് പേര് കിട്ടുകയാണ്. അവരാണ് ഇതിനെതിരെ നേതൃത്വം കൊടുക്കേണ്ടത്. കാന്തപുരം ഉസ്താദ് ഏറ്റവും മാന്യനായ വ്യക്തിത്വമാണ്. അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത് പാലാ ബിഷപ്പ് തെറ്റായിപ്പോയെന്ന്. അദ്ദേഹത്തെ പോലെ ഉന്നതനായ ഒരാള്‍ ഇങ്ങനെ വിവരക്കേട് പറയാമോ എന്ന് പിസി ജോര്‍ജ് ചോദിക്കുന്നു. ബിഷപ്പ് പറഞ്ഞത് വളരെ വ്യക്തമായ കാര്യമാണ്.

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലോ തിരുനക്കര മൈതാനത്തോ അല്ല ബിഷപ്പ് അക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ രൂപതയിലുളള കുറവിലങ്ങാട് ഇടവകയില്‍ കുര്‍ബാനയ്ക്കിടെ വിശ്വാസികളോടാണ് പറഞ്ഞത്. അതിന് മറ്റുളളവര്‍ക്ക് എന്താണ് കുഴപ്പമെന്ന് പിസി ജോര്‍ജ് ചോദിച്ചു. ''പാളയം മുസ്ലീം പളളിക്കുളളില്‍ എന്ത് പ്രസംഗിച്ചു എന്ന് അന്വേഷിച്ച് നടക്കുകയാണോ പിസി ജോര്‍ജിന്റെ ജോലി? , അതാണോ ഇവിടുത്തെ ഹിന്ദുക്കളുടെ ജോലി?''

നാര്‍ക്കോട്ടിക് ജിഹാദിനെ പോലിസും സര്‍ക്കാരും ഗൗരവമായി എടുക്കുന്നില്ല. വാഗമണ്ണില്‍ നിന്ന് 20 പുരുഷന്മാരെയും 21 സ്ത്രീകളേയുമാണ് പിടിച്ചത്. അതില്‍ 16 പേരും ഹിന്ദു പെണ്‍കുട്ടികളാണെന്ന് പിസി ജോര്‍ജ് പറയുന്നു. ആണുങ്ങള്‍ 35ന് മുകളില്‍ പ്രായമുളള കല്യാണം കഴിഞ്ഞ് മൂന്നും നാലും മക്കളുളളവരാണ്. പെണ്‍കുട്ടികളെല്ലാം 20-22 വയസ്സ് പ്രായമുളളവരാണ്. ആരും വിവാഹിതരല്ല. ഇത് സ്ഥിരമായി നടക്കുന്നതാണ് എന്നും പിസി ജോര്‍ജ് പറയുന്നു.

ഇവര്‍ക്കീ മയക്കുമരുന്ന് എവിടെ നിന്ന് കിട്ടി എന്ന് കണ്ടെത്താന്‍ പോലീസിന് ബാധ്യതയില്ലേ എന്ന് പിസി ജോര്‍ജ് ചോദിച്ചു. കോടിയേരിയുടെ മകന്‍ നാര്‍ക്കോട്ടിക് ജിഹാദിന്റെ ഇരയാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഇത് വരെ കേരളത്തില്‍ ഇതാരും പറഞ്ഞിട്ടില്ല. മര്യാദക്കാരനായ ചെറുക്കനാണ്. അവനെ നാര്‍ക്കോട്ടിക് ജിഹാദില്‍പ്പെടുത്തിയാണ് അകത്ത് കിടത്തിയിരിക്കുന്നത്. മയക്കുമരുന്നിന്റെ പേരിലാണ് ബിനീഷിനെ പിടിച്ചിരിക്കുന്നത്. മയക്കുമരുന്ന് എവിടെ ആണെന്ന് അവന് അറിയില്ലെന്നും പിസി ജോര്‍ജ് പറയുന്നു.

മഹാരാജാസ് കോളേജില്‍ നടന്ന എസ്എഫ്‌ഐ നേതാവ് അഭിമന്യൂവിന്റെ കൊലപാതകം നാര്‍ക്കോട്ടിക് കൊലപാതകമാണെന്നും പിസി ജോര്‍ജ് പറയുന്നു. എസ്എഫ്‌ഐ നേതാവായി വളര്‍ന്ന അഭിമന്യൂ യൂണിറ്റ് പ്രസിഡണ്ടായി. മദ്യത്തിനും മയക്കുമരുന്നിനും എതിരെ കോളേജില്‍ വലിയ പ്രചാരണം നടത്തിയ ചെറുപ്പക്കാരനാണ്. അവനെ മട്ടാഞ്ചേരിയില്‍ നിന്ന് എസ്ഡിപിഐയിലെ ഗുണ്ടകള്‍ വന്നാണ് കുത്തിക്കൊന്നത് എന്നും ഇന്ന് വരെ ഒരുത്തനേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പിസി ജോര്‍ജ് പറയുന്നു.
Recommended Video

എസ്ഡിപിഐയ്ക്ക് നേരെ കൈ ചൂണ്ടാന്‍ സര്‍ക്കാരിന് പോലും പേടിയാണ് എന്നാണ് അതിന് അര്‍ത്ഥമെന്നും പിസി ജോര്‍ജ് പറയുന്നു. ബിജെപി സര്‍ക്കാര്‍ ആയത് കൊണ്ട് കുറച്ച് പേടി ഉണ്ടെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരുന്നുവെങ്കില്‍ ഇവന്മാര്‍ നമ്മളെ തീര്‍ത്തേനെ എന്നും പിസി ജോര്‍ജ് അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ലൗജിഹാദിന് എതിരെ പറഞ്ഞത് കൊണ്ട് ഈരാറ്റുപേട്ടയിലെ പളളികളിലെല്ലാം തനിക്കെതിരെ പ്രസംഗം നടന്നു, പിസി ജോര്‍ജ് മുസ്ലീം വിരുദ്ധനാണെന്ന്, എന്നും പിസി ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications