കോടിയേരിക്ക് മിനികൂപ്പര്‍, ജയരാജന് ലാന്റ് റോവര്‍.. ഇത് നല്ല തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നേതാക്കള്‍ക്കെന്താ ആഢംബര കാറുകളില്‍ സംഞ്ചരിച്ചൂടേ...
സഞ്ചരിക്കാം, എന്നാല്‍ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ നേതാക്കള്‍ സഞ്ചരിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയിലുള്ളത്. കാര്യം മറ്റൊന്നുമല്ല ജനജാഗ്രതാ യാത്രയുടെ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വീകരണത്തില്‍ ജാഥാ ക്യാപ്റ്റനും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ചത് 40ലക്ഷത്തോളം രൂപ വില വരുന്ന ബിഎംഡബ്ല്യു മിനികൂപ്പര്‍ കാറാണ്.

സീമയെ പോലെ മറ്റൊരു നടിയെ കിട്ടിയില്ല, ഐവി ശശിയുടെ നടക്കാതെ പോയ ആ വലിയ സ്വപ്‌നം അത് ഇതായിരുന്നു!!

സിപിഎം കേന്ദ്ര കമ്മിറ്റി അംഗംകൂടിയായ സഖാവ് ഇപി ജയരാജന്‍ 98 ലക്ഷലധികം വില വരുന്ന ലാന്‍ഡ് റോവര്‍ കാറില്‍ തൊഴിലാളി സംഘടനയുടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതും നേരത്തെ വിവാദമായിരുന്നു. ഇതൊന്നും ഇവരുടെ സ്വന്തം വാഹനമല്ല, എന്നാല്‍ ഇത്രയും വിലയുള്ള കാറുകളുടെ ഉടമസ്ഥരുമായി ഈ നേതാക്കള്‍ക്ക് എന്ത് ബന്ധം. മുതലാളിമാരെ ബൂര്‍ഷ്വകളായി കണ്ടിരുന്ന മുന്‍കാല സിപിഎം നേതാക്കളെയും അവരുടെ നയങ്ങളെയും ഇവര്‍ വിസ്മരിക്കുകയയാണ്.

ldf


കൊടുവള്ളിയിലെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയാണ് വാഹനം ഒരുക്കിത്തന്നതെന്നാണ് കൊടുവള്ളിയിലെ സ്വീകരണത്തിലെ വിവാദത്തെക്കുറിച്ച് കോടിയേരി പ്രതികരിച്ചത്. പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് പാര്‍ട്ടി പരിപാടിക്ക് വാഹനം വിട്ടു നല്‍കിയതെന്നാണ് ഇതിനെക്കുറിച്ച് കാറുടമ ഫൈസല്‍  പ്രതികരിച്ചത്. പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടുമ്പോള്‍ പാര്‍ട്ടി പരിപാടിക്കായി ഇത്രയും വിലകൂടിയ കാര്‍ നല്‍ണമെങ്കില്‍ കാരാട്ട് ഫൈസലിന് ഇവരുമായി എന്താണ് ബന്ധം.

'ജനജാഗ്രതായാത്രയില്‍ കോടിയേരി സഞ്ചരിച്ചത് സ്വര്‍ണക്കടത്ത് പ്രതിയുടെ കാറില്‍' | Oneindia Malayalam

അതേ സമയം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഈ വിഷയം നവമാധ്യമങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ ആഘോഷമാക്കിയിരിക്കുകയാണ്. നേതാവ് സഞ്ചരിച്ച കാര്‍ സ്വന്തമല്ലല്ലോ എന്നവാദവുമായി പാര്‍ട്ടി സഖാക്കളും ശക്തമായി രംഗത്തുണ്ട്.

English summary
kodiyeri Janajagrtha yathra minicooper koduvally kozikode jayarajan landrover
Please Wait while comments are loading...